Connect with us

നില ജനിച്ചിട്ട് ഏഴെട്ട് ദിവസം, അന്നായിരുന്നു ആ സംഭവം.. അവസ്ഥ ഭീകരം, പൊട്ടിക്കരഞ്ഞുപോയി! മാസങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ, ഒന്നും അറിഞ്ഞില്ല… ചേർത്ത് നിർത്തി ആരാധകർ

Malayalam

നില ജനിച്ചിട്ട് ഏഴെട്ട് ദിവസം, അന്നായിരുന്നു ആ സംഭവം.. അവസ്ഥ ഭീകരം, പൊട്ടിക്കരഞ്ഞുപോയി! മാസങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ, ഒന്നും അറിഞ്ഞില്ല… ചേർത്ത് നിർത്തി ആരാധകർ

നില ജനിച്ചിട്ട് ഏഴെട്ട് ദിവസം, അന്നായിരുന്നു ആ സംഭവം.. അവസ്ഥ ഭീകരം, പൊട്ടിക്കരഞ്ഞുപോയി! മാസങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ, ഒന്നും അറിഞ്ഞില്ല… ചേർത്ത് നിർത്തി ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. എന്നും വാർത്തകളിൽ നിറയുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് പേർളിയും താരത്തിന്റെ കുടുംബവും.

അടുത്തിടെയായിരുന്നു പേളി മാണിയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഈ വർഷം മാര്‍ച്ച് ഇരുപതിനായിരുന്നു പേളിയ്ക്കും ശ്രീനിഷ് അരവിന്ദിനും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. നിലയുടെ ജനനം വരെ വീഡിയോയിലാക്കി താരദമ്പതിമാര്‍ ആരാധകരിലേക്ക് എത്തിച്ചിരുന്നു.

പിന്നീട് അങ്ങോട്ട് ആരാധകർക്ക് നിലയെ കുറിച്ചറിയാനാണ് ഏറ്റവും കൂടുതല്‍ താല്‍പര്യം. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയുമായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മകൾ നിലയുടെ ജനനത്തോടെ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ലോകം അവൾക്കു ചുറ്റുമാണ്. ജനനം മുതലേ തന്നെ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് നില ബേബി.

ഇപ്പോഴിതാ പ്രസവ ശേഷം കേള്‍ക്കേണ്ടി വന്ന കമന്റിനെക്കുറിച്ചും അവയെ പോസിറ്റീവായി നേരിട്ടതിനെക്കുറിച്ചും തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് പേളി. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു പേളി മനസ്സ് തുറന്നത്.

മകള്‍ ജനിച്ച ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കിടാറുള്ള പേളി മകളെയും പരിചയപ്പെടുത്തിയിരുന്നു. സ്വന്തം വീട്ടിലെ കുഞ്ഞിനെപ്പോലെയായാണ് ആരാധകര്‍ നിലയെ കാണുന്നത്. തന്നെ കാണുമ്പോഴെല്ലാം എല്ലാവരും നിലയെക്കുറിച്ചാണ് ചോദിക്കുന്നതെന്നും പേളി പറഞ്ഞിരുന്നു.

പ്രസവ ശേഷം ഡിപ്രഷനിലൂടെ കടന്നുപോവേണ്ടി വന്നതിനെക്കുറിച്ച് പല താരങ്ങളും തുറന്നുപറഞ്ഞിരുന്നു. ശാരീരികമായ ബുദ്ധിമുട്ടുകളും കുഞ്ഞിന്റെ കാര്യങ്ങളും മാത്രമല്ല മൂഡ് സ്വിങ്‌സും പ്രശ്‌നമായി വരാറുണ്ട്. ആദ്യത്തെ 2 മാസം തനിക്കും മൂഡ് മാറ്റങ്ങളൊക്കെയുണ്ടായിരുന്നു, എന്നാല്‍ കടുത്ത വിഷാദ അവസ്ഥയിലൂടെ കടന്നുപോവേണ്ടി വന്നിരുന്നില്ലെന്നായിരുന്നു പേളി പറഞ്ഞത്.

പ്രസവ ശേഷമുള്ള ശാരീരിക മാറ്റത്തെക്കുറിച്ച് പറഞ്ഞും പലരും വേദനിപ്പിക്കാറുണ്ട്. നീ തടി വെച്ചല്ലോയെന്നൊക്കെയായിരുന്നു ചിലരുടെ കമന്റുകള്‍. നിനക്ക് പാലില്ലല്ലോയെന്ന തരത്തിലുള്ള കമന്റും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കണ്ണാടിയില്‍ നോക്കുമ്പോള്‍ വരെ ചില ദിവസങ്ങളില്‍ സങ്കടം തോന്നിയിരുന്നുവെന്ന് പേളി പറയുന്നു.

പ്രസവ ശേഷം താന്‍ വല്ലാതെ സങ്കടപ്പെട്ട നിമിഷത്തെക്കുറിച്ചും പേളി അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. നില ഒരു ദിവസം നല്ല കരച്ചിലായിരുന്നു. ജനിച്ചിട്ട് ഏഴെട്ട് ദിവസമായ സമയത്തായിരുന്നു അത്. പാലില്ല , അതാണ് കൊച്ച് കരയാന്‍ കാരണം എന്നായിരുന്നു ഒരാളുടെ കമന്റ്. അടുത്ത ബന്ധുവിന്റെ കമന്റ് കേട്ടപ്പോള്‍ വിഷമം തോന്നി. അന്ന് താന്‍ വല്ലാതെ സങ്കടപ്പെട്ട് കരഞ്ഞ് പോയെന്നും പേളി പറഞ്ഞിരുന്നു. കുഞ്ഞിന്റെ കരച്ചിലിന് കാരണം നീയാണെന്ന് കേള്‍ക്കുന്ന അമ്മയുടെ അവസ്ഥ ഭീകരമാണ്. നെഗറ്റീവ് കമന്റ് പറഞ്ഞ് പ്രസവിച്ച് കിടക്കുന്ന പെണ്ണിനെ വിഷമിപ്പിക്കാതിരിക്കുക, മറ്റുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇതെന്നുമായിരുന്നു പേളി പറഞ്ഞത്.

അതേസമയം കഴിഞ്ഞ ദിവസം മകൾ നിലയ്ക്കൊപ്പമുളള ഒരു ദിവസം എങ്ങനെയെന്ന് ആരാധകരുമായി പങ്കു വെച്ച് പേളി എത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പേളി വീഡിയോ ഷെയർ ചെയ്തത്. രാവിലെ ഉറക്കമുണരുന്നതു മുതൽ നിലയ്ക്ക് പ്രഭാത ഭക്ഷണം നൽകുന്നതുവരെയാണ് വീഡിയോയിൽ കാണിച്ചിട്ടുള്ളത്. വീഡിയോ ഇതിനോടക്ക് തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top