Connect with us

കണ്ണമ്മയും റൂബിയുമായി തെലുങ്കിലേക്ക് പോയിരിക്കുന്നത് മലയാളത്തിന്റെ പ്രിയ നായികമാര്‍; അയ്യപ്പനും കോശിയും തെലുങ്കിലേക്കെത്തുമ്പോള്‍ !

Malayalam

കണ്ണമ്മയും റൂബിയുമായി തെലുങ്കിലേക്ക് പോയിരിക്കുന്നത് മലയാളത്തിന്റെ പ്രിയ നായികമാര്‍; അയ്യപ്പനും കോശിയും തെലുങ്കിലേക്കെത്തുമ്പോള്‍ !

കണ്ണമ്മയും റൂബിയുമായി തെലുങ്കിലേക്ക് പോയിരിക്കുന്നത് മലയാളത്തിന്റെ പ്രിയ നായികമാര്‍; അയ്യപ്പനും കോശിയും തെലുങ്കിലേക്കെത്തുമ്പോള്‍ !

സച്ചിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ അയ്യപ്പനും കോശിയും തെലുങ്ക് റീമേയ്ക്കാണ് ഭീംല നായക്. പവൻ കല്യാണും റാണ ദ​ഗുബാട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ഇരുവരുടെയും കഥാപാത്രങ്ങളുടെ വീഡിയോ നേരത്തെ പുറത്ത് വിട്ടിരുന്നു. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ പവൻ കല്യാണും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെ റാണയും തെലുങ്കിൽ അവതരിപ്പിക്കുന്നു.

മലയാള പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ഇത് . ചിത്രവും ചിത്രത്തിലെ കഥാപാത്രങ്ങളേയും ചിത്രത്തിലെ പാട്ടുകളേയും ഇരു കയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്, പവന്‍ കല്യാണിനേയും റാണയേയും പോലെ മലയാളികള്‍ ഉറ്റു നോക്കിയിരുന്നത് അയ്യപ്പന്‍ നായരുടെ ഭാര്യയായ കണ്ണമ്മയുടെ കഥാപാത്രം അവതരിപ്പിക്കാന്‍ പോവുന്നത് ആരെന്നെറിയാനായിരുന്നു.

കുറച്ച് സമയം മാത്രമേ സ്‌ക്രീനില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും ശക്തമായ കഥാപാത്രസൃഷ്ടി കൊണ്ടും ഗൗരി നന്ദനയുടെ അഭിനയ മികവ് കൊണ്ടും ആ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നായകനായ കോശിയെ പോലും വിറപ്പിക്കുന്ന കഥാപാത്രം തെലുങ്കിലേക്കെത്തുമ്പോള്‍ ആരാണ് അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണിപ്പോള്‍.

തെന്നിന്ത്യയുടെ പ്രിയ താരം നിത്യ മേനോനാണ് കണ്ണമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് നിത്യ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കോശി കുര്യന്റെ ഭാര്യയായ റൂബിയുടെ കഥാപാത്രം ചെയ്യുന്നത് സംയുക്ത മേനോനാണ്. സംയുക്തയുടെ ടോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ഭീംല നായക്.

ചിത്രത്തിന്റെ പോസ്റ്ററുകളും ക്യാരക്ടര്‍ വീഡിയോയും ഇരു കയ്യും നീട്ടിയാണ് തെലുങ്ക്-മലയാളം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുള്ളത്. ബാഹുബലിയില്‍ ബല്ലാലദേവനായി കളം നിറഞ്ഞാടിയ റാണയും, പവര്‍ സ്റ്റാര്‍ പവന്‍ കല്യാണും ഒന്നിക്കുമ്പോള്‍ സ്‌ക്രീനില്‍ തീ പാറുമെന്നുറപ്പാണ്.സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജനുവരി 12ന് തിയേറ്ററുകളിലെത്തും.

about ayyappanum koshiyum

More in Malayalam

Trending