Connect with us

റെക്കോഡിങ് ഉണ്ടെങ്കില്‍ പോലും ഐസ്‌ക്രീം ഒഴിവാക്കില്ല ; ഇപ്പോഴുള്ള പാട്ടുകളുടെ ഗുണം കുറഞ്ഞിട്ടുണ്ട്; : മധു ബാലകൃഷ്ണന്‍ പറയുന്നു

Malayalam

റെക്കോഡിങ് ഉണ്ടെങ്കില്‍ പോലും ഐസ്‌ക്രീം ഒഴിവാക്കില്ല ; ഇപ്പോഴുള്ള പാട്ടുകളുടെ ഗുണം കുറഞ്ഞിട്ടുണ്ട്; : മധു ബാലകൃഷ്ണന്‍ പറയുന്നു

റെക്കോഡിങ് ഉണ്ടെങ്കില്‍ പോലും ഐസ്‌ക്രീം ഒഴിവാക്കില്ല ; ഇപ്പോഴുള്ള പാട്ടുകളുടെ ഗുണം കുറഞ്ഞിട്ടുണ്ട്; : മധു ബാലകൃഷ്ണന്‍ പറയുന്നു

മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ പ്രിയഗായകനാണ് മധുബാലകൃഷ്ണന്‍. നിരവധി ഹിറ്റ് ഗാനങ്ങളാണ് മലയാളികള്‍ക്കായി അദ്ദേഹം സമ്മാനിച്ചത്. ഗായകനായതിന്റെ പേരില്‍ എന്തെങ്കിലും വേണ്ടെന്ന് വെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മധു ബാലകൃഷ്ണൻ പറഞ്ഞ മറുപടിയാണ് ഇപ്പോൾ സൈബറിടത്തിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

മധു ബാലകൃഷ്ണൻ പറഞ്ഞ വാക്കുകൾ വായിക്കാം…

ഭക്ഷണ നിയന്ത്രണമൊന്നുമില്ല. ഇഷ്ടപ്പെട്ടതെല്ലാം കഴിക്കും. നോണ്‍ വെജില്‍ ചിക്കനും ഫിഷും മുട്ടയും കഴിക്കും. എല്ലാവരും പറയും തണുത്തതൊന്നും കഴിക്കരുത്, തൈര്, മോര്, അച്ചാര്‍, പുളി ഇതൊന്നും പാടില്ലെന്ന്. പക്ഷേ ഇതൊക്കെ ഞാന്‍ നന്നായി കഴിക്കാറുണ്ട്. എരിവും നല്ല ഇഷ്ടമാണ്. ഊണ് കഴിക്കുമ്പോള്‍ കാന്താരി മുളകിനേക്കാളും എരിവുള്ള മുളക് അടുത്തുവേണം. അതൊക്കെ കടിച്ചു തിന്നണം. റെക്കോഡിങ്ങുണ്ടെങ്കിലും തൈരും മോരും പുളിയും കഴിക്കും. ഐസ്‌ക്രീമും ഒഴിവാക്കാറില്ല,” മധു ബാലകൃഷ്ണന്‍ പറയുന്നു.

പഴയപാട്ടുകളുടെ വരികളും സംഗീതവുമൊക്കെയായിരുന്നു നല്ലതെന്ന് പറയുന്നവരുണ്ടല്ലോ എന്ന ചോദ്യത്തിന് പഴയതിന്റെ അത്ര ഗുണം ഇപ്പോഴില്ലെന്നും എല്ലാത്തിലും ഗുണം കുറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മധു ബാലകൃഷ്ണന്റെ മറുപടി.

എന്തെങ്കിലും എഴുതി കഴിഞ്ഞാല്‍ അത് വേറെ പാട്ടിലുണ്ടാകും. ട്യൂണ്‍ ചെയ്താല്‍ അതും വേറെ പാട്ടിലുണ്ടാവും. ഇപ്പോള്‍ വാക്കുകള്‍ക്കും സംഗീതത്തിനും ക്ഷാമം നേരിടുന്നുണ്ട്.മലയാള സിനിമയുടെ തുടക്കകാലത്തെ മഹാത്മാക്കള്‍ ഉണ്ടാക്കിവെച്ച പാട്ടുകള്‍ തന്നെയാണ് ഇന്നും മുന്നില്‍ നില്‍ക്കുന്നത്. ദേവരാജന്‍ മാസ്റ്ററേയും അര്‍ജുനന്‍ മാസ്റ്ററേയും ചിദംബരം മാഷേയും പോലുള്ള ശില്‍പ്പികള്‍ ഉണ്ടാക്കിയ പാട്ടുകളാണ് ഇന്നും കാലത്തെ അതിജീവിക്കുന്നത്, മധു ബാലകൃഷ്ണന്‍ പറഞ്ഞു.

about madhu

More in Malayalam

Trending

Recent

To Top