Connect with us

ചിലത് ഹർട്ട് ആയി തോന്നും… പക്ഷെ ആരെയും അവഹേളിക്കുന്ന രീതിയിൽ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല; അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ എന്നേ പോയേനെ… സന്തോഷ് പണ്ഡിറ്റ് വിഷയത്തിൽ പ്രതികരണവുമായി അസീസ് നെടുമങ്ങാട്

Malayalam

ചിലത് ഹർട്ട് ആയി തോന്നും… പക്ഷെ ആരെയും അവഹേളിക്കുന്ന രീതിയിൽ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല; അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ എന്നേ പോയേനെ… സന്തോഷ് പണ്ഡിറ്റ് വിഷയത്തിൽ പ്രതികരണവുമായി അസീസ് നെടുമങ്ങാട്

ചിലത് ഹർട്ട് ആയി തോന്നും… പക്ഷെ ആരെയും അവഹേളിക്കുന്ന രീതിയിൽ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല; അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ എന്നേ പോയേനെ… സന്തോഷ് പണ്ഡിറ്റ് വിഷയത്തിൽ പ്രതികരണവുമായി അസീസ് നെടുമങ്ങാട്

സ്റ്റാർ മാജിക്ക് പരിപാടിയിൽ നടൻ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്നുള്ള ആരോപണത്തിൽ പ്രതികരണവുമായി അസീസ് നെടുമങ്ങാട്. താരം പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്

അസീസിന്റെ വാക്കുകൾ.

ഇപ്പോൾ സംസാരവിഷയം സ്റ്റാർമാജിക്ക് ആണല്ലോ. സോഷ്യൽ മീഡിയ ഈ വിഷയം വെറുതെ എടുത്തിട്ട് അലക്കുകയാണ്. ഞാൻ ആ എപ്പിസോഡിൽ ഇല്ലായിരുന്നു. എന്നാലും ഒരേ ഒരു കാര്യം മാത്രമേ സത്യസന്ധമായി പറയാൻ ഉള്ളൂ. ഞങ്ങൾ കൂട്ടുകാർ പറയുന്ന തമാശകൾ മാത്രമാണ് അതിൽ നടക്കുന്നത്. സുഹൃത്തുക്കൾ ഒത്തൊരുമയോടെ കൂടുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമാണ് അവിടെ നടക്കുന്നത്.

ചിലത് ഹർട്ട് ആയി തോന്നും. പക്ഷെ ആരെയും അവഹേളിക്കുന്ന രീതിയിൽ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ എന്നേ പോയേനെ. ഷിയാസ് ഒക്കെ എപ്പോഴേ കളഞ്ഞിട്ട് പോയേനെ എന്നും അസീസ് ചോദിക്കുന്നു. നമ്മുടെ പരിപാടിയിലെ ഒരു ജോണർ ആണ്. സന്തോഷ് ചേട്ടൻ വന്നപ്പോൾ ഉണ്ടായ വിഷയത്തെക്കുറിച്ച് ഞാൻ വിളിച്ചു അന്വേഷിച്ചു.

അതിൽ പറയുന്ന കാര്യം എന്ന് പറയുന്നത്. പുള്ളി ഇത് പറഞ്ഞപ്പോൾ സംഭവിച്ച കാര്യമാണ്. പുള്ളി പറഞ്ഞിട്ടാണ് ഇക്കാര്യം ആ ഷോയിൽ നടന്നത്. അത് പുള്ളിക്ക് കളിയാക്കൽ ആയി തോനുന്നു എങ്കിൽ പറയാമായിരുന്നു. എഡിറ്റിങ്ങിനു ഒരു ക്രൂ ഉണ്ട്. അദ്ദേഹം ഗസ്റ്റ് ആയിട്ടല്ല വന്നത് പങ്കെടുക്കാൻ വേണ്ടിയാണു വന്നത്.

സന്തോഷേട്ടന് സത്യത്തിൽ നമ്മുടെ പരിപാടിയുടെ ജോണർ അറിയില്ല. ഒരിക്കൽ ലക്ഷ്മി തങ്കച്ചനെ അവതരിപ്പിച്ച രീതിയെ പുള്ളിക്ക് അത്ര ഇഷ്ടം ആയില്ല. ഈ ഷോയുടെ രീതി അദ്ദേഹത്തിന് മനസിലായില്ല എന്നാണ് എനിക്ക് തോന്നുന്നത് എന്നും അസീസ് പറയുന്നു. പരസ്പരം ഉള്ള കളിയാക്കലുകൾ ഷോയുടെ ഭാഗമാണ്.

അല്ലാതെ ജീവിതത്തിൽ ഞങ്ങൾ പകർത്താറില്ല. അദ്ദേഹത്തിന്റെ ഭാവി നഷ്ടപെടുത്തിയിട്ട് ഞങ്ങൾക്ക് എന്ത് കിട്ടാൻ; അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ട് ലാപ്ടോപ്പ് അടിച്ചു പൊട്ടിച്ച ആളുകൾ ഉണ്ട്; പക്ഷെ അദ്ദേഹത്തിന്റെ ചാരിറ്റി കണ്ട് അദ്ദേഹത്തോട് ഇഷ്ടം തോന്നിയിട്ടുള്ള ആളുകളും നമ്മുടെ ഇടയിലുണ്ട്. മാത്രമല്ല തങ്ങൾ ആരെയും അവഹേളിച്ചിട്ടില്ല. ഞങ്ങളുടെ കൂടെ ഞങ്ങളുടെ പ്രേക്ഷകർ ഉണ്ടാകും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അസീസ് പറയുന്നു.

സന്തോഷിനെ പരസ്യമായി അപമാനിച്ചുവെന്ന് കാട്ടി നിരവധി വിമർശനങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇതെ തുടർന്ന് പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരുന്നു. ചില ആളുകളുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കിപ്പിക്കുകയാണ് ഇത് പോലെത്തെ പരിപാടികള്‍ എന്നാണ് സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

More in Malayalam

Trending

Recent

To Top