Connect with us

കുഞ്ഞുമീനാക്ഷിക്കൊപ്പം മഹാലക്ഷ്മി പെണ്മക്കൾ ഏതൊരു അച്ഛന്റെയും സന്തോഷം! ഒടുവിൽ ആ ചിത്രം പുറത്ത്!

Malayalam

കുഞ്ഞുമീനാക്ഷിക്കൊപ്പം മഹാലക്ഷ്മി പെണ്മക്കൾ ഏതൊരു അച്ഛന്റെയും സന്തോഷം! ഒടുവിൽ ആ ചിത്രം പുറത്ത്!

കുഞ്ഞുമീനാക്ഷിക്കൊപ്പം മഹാലക്ഷ്മി പെണ്മക്കൾ ഏതൊരു അച്ഛന്റെയും സന്തോഷം! ഒടുവിൽ ആ ചിത്രം പുറത്ത്!

നടൻ ദിലീപിന്‍റെയും കുടുംബത്തിന്‍റേയും വിശേഷങ്ങള്‍ സിനിമാപ്രേമികൾ പലപ്പോഴും ഏറ്റെടുക്കാറുണ്ട്. സോഷ്യൽമീഡിയയിൽ അധികം സജീവമല്ലാതിരുന്ന ദിലീപിന്റെ മകള്‍ മീനാക്ഷി അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ മീനാക്ഷി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അച്ഛനും അമ്മയും സിനിമയിലൂടെയാണ് നിരവധി ആരാധകരെ നേടിയതെങ്കിൽ സോഷ്യൽമീഡിയ വഴിയാണ് മീനാക്ഷി ശ്രദ്ധ നേടിയിരിക്കുന്നത്.

ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി ദിലീപും സിനിമയിലേക്ക് എത്തിയേക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളായിരുന്നു തുടക്കത്തില്‍ നടന്നത്. പാട്ടും ഡാന്‍സുമൊക്കെയായി കലയിലെ താല്‍പര്യം മീനാക്ഷി പ്രകടിപ്പിച്ചിരുന്നു. അഭിനയത്തിലല്ല ഡോക്ടറാവാനാണ് ആഗ്രഹമെന്ന് പറഞ്ഞ മീനാക്ഷി ആ ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ

കഴിഞ്ഞ ദിവസമായിരുന്നു ഡോട്ടേര്‍സ് ഡേ. ഈ ദിനത്തോട് അനുബന്ധിച്ച് ഫാന്‍സ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുടുംബത്തിലെ കുഞ്ഞുതാരമായ മഹാലക്ഷ്മിയുടേയും മീനാക്ഷിയുടേയും ചിത്രം ഒരുമിച്ച് ചേര്‍ത്ത് വെക്കുകയായിരുന്നു ആരാധകര്‍. പെണ്‍മക്കള്‍ ഏതൊരു അച്ഛന്റേയും സന്തോഷം തന്നെയാണ്, ഹാപ്പി ഫാദേര്‍സ് ഡേ എന്ന ക്യാപ്ഷനോടെയായാണ് ചിത്രം പോസ്റ്റ് ചെയ്തത്. ദിലീപ് കാവ്യ ഗേള്‍സ് ഗ്രൂപ്പിലായിരുന്നു ചിത്രവും കുറിപ്പും വന്നത്

ഒരിക്കൽ ഇന്‍സ്റ്റഗ്രാമിലൂടെ മീനാക്ഷിയും തന്റെ കുട്ടിക്കാല ചിത്രം പോസ്റ്റ് ചെയ്തിരുന്നു. കുട്ടിക്കാലത്തെ മീനാക്ഷിയുടെ അതേ ലുക്കാണ് മഹാലക്ഷ്മിക്കുമുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാൽ കാവ്യ മാധവനെപ്പോലെ തന്നെയാണ് മഹാലക്ഷ്മിയെന്നാണ് ചിലര്‍ പറയുന്നത്. വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മി ജനിച്ചത്. അതിനാലാണ് മകള്‍ക്ക് ഈ പേരിട്ടതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ചേച്ചിയാണ് അനിയത്തിക്ക് പേരിട്ടതെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

കുടുംബസമേതമുള്ള ചിത്രങ്ങളുമായി ഇടയ്ക്ക് ദിലീപ് എത്തിയിരുന്നു. മഹാലക്ഷ്മിയെ എടുത്ത് നില്‍ക്കുന്ന മീനാക്ഷിയോട് ചേര്‍ന്ന് നിന്ന ദിലീപിന്റേയും കാവ്യയുടേയും ചിത്രമായിരുന്നു ആദ്യം പുറത്തുവന്നത്. ദിലീപിനും മീനാക്ഷിക്കുമൊപ്പമുള്ള കാവ്യയുടെ ചിത്രവും ശ്രദ്ധേയമായിരുന്നു.

അടുത്തിടെയായിരുന്നു കാവ്യ മാധവന്‍ തന്റെ മുപ്പത്തിയെഴാം ജന്മദിനം ആഘോഷിച്ചത്. മീനാക്ഷി കാവ്യയ്ക്ക് ആശംസ അറിയിച്ച് എത്തിയത് ആരാധകർ ആഘോഷമാക്കിമാറ്റിയിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ഫോട്ടോസും അതിന് താഴെ ജന്മദിനസന്ദേശവും മീനാക്ഷി അറിയിച്ചത്. ഒപ്പം നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു എന്നും താരപുത്രി എഴുതിയിരുന്നു.

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി നാളേറെയായെങ്കിലും ഇതാദ്യമായാണ് മീനാക്ഷി കാവ്യ മാധവനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ഹാപ്പി ബര്‍ത്ത് ഡേ, ഐ ലവ് യൂ എന്നായിരുന്നു മീനാക്ഷിയുടെ ക്യാപ്ഷന്‍. ദിലീപിനൊപ്പം നില്‍ക്കുമ്പോഴും മീനാക്ഷിയെ കാവ്യ ചേര്‍ത്തുപിടിച്ചിരുന്നു, ശരിക്കും അമ്മയും മകളുമെന്നായിരുന്നു ആരാധകര്‍ ചിത്രം കണ്ടപ്പോള്‍ പറഞ്ഞത്. മീനൂട്ടിയുടെ സന്തോഷം ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നുണ്ടെന്നും ആരാധകര്‍ പറഞ്ഞിരുന്നു. മീനാക്ഷി പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു

ഇതിന് പിന്നാലെ കാവ്യയ്ക്ക് പിറന്നാൾ സമ്മാനവുമായി ദിലീപ് എത്തിയിരുന്നു. ഒരു ലക്ഷത്തിന് മുകളിൽ വില വരുന്ന ഫോൺ വാങ്ങിയ സന്തോഷമാണ് ദിലീപ് ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ഐഫോണിന്റെ ഏറ്റവും ലേറ്റസ്റ്റ് വേര്‍ഷനായ ഐഫോണ്‍ 13 പ്രോ മാക്‌സ് ഇന്ത്യയിലേയ്ക്ക് എത്തിയത്. ഇത് എന്ന് ഇറങ്ങുമെന്ന് കാത്തിരിക്കുകയായിരുന്നു ഐഫോണ്‍ പ്രേമികള്‍. ഏകദേശം ഒരു ലക്ഷത്തനു മുകളിലാണ് ഈ ഫോണിന്റെ വില. ഫോൺ വാങ്ങിയ സന്തോഷം ദിലീപ് ആരാധകർ അറിയിക്കുകയും ചെയ്തിരുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top