Connect with us

അമ്മയും അച്ഛനും എപ്പോഴും അവള്‍ക്കൊപ്പമുണ്ട്! യുട്യൂബ് തുടങ്ങിയ ശേഷം ഒരുപാട് പേർ സപ്പോർട്ട് ചെയ്യുന്നു..അത് വലിയ സന്തോഷവും ആശ്വാസവും നൽകുന്നു..സങ്കടനിമിഷങ്ങളിൽ ചെയ്യാറുള്ളത് ഇതാണ്!

Malayalam

അമ്മയും അച്ഛനും എപ്പോഴും അവള്‍ക്കൊപ്പമുണ്ട്! യുട്യൂബ് തുടങ്ങിയ ശേഷം ഒരുപാട് പേർ സപ്പോർട്ട് ചെയ്യുന്നു..അത് വലിയ സന്തോഷവും ആശ്വാസവും നൽകുന്നു..സങ്കടനിമിഷങ്ങളിൽ ചെയ്യാറുള്ളത് ഇതാണ്!

അമ്മയും അച്ഛനും എപ്പോഴും അവള്‍ക്കൊപ്പമുണ്ട്! യുട്യൂബ് തുടങ്ങിയ ശേഷം ഒരുപാട് പേർ സപ്പോർട്ട് ചെയ്യുന്നു..അത് വലിയ സന്തോഷവും ആശ്വാസവും നൽകുന്നു..സങ്കടനിമിഷങ്ങളിൽ ചെയ്യാറുള്ളത് ഇതാണ്!

ഐഡിയസ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത സുരേഷ്. സ്റ്റാർ സിംഗറിൽ വിജയി ആകാൻ സാധിച്ചില്ലെങ്കിലും ഷോയിലൂടെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. അമൃതയെ പോലെ തന്നെ കുടുംബാംഗങ്ങളും ഈ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സഹോദരി അഭിരാമി സുരേഷും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃതയും അഭിരാമിയും. ഇരുവർക്കും സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. വീട്ടിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരങ്ങൾ ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.

അടുത്തിടെ അമൃതയും മകൾ പാപ്പു എന്ന് വിളിയ്ക്കുന്ന അവന്തികയും ആരോ​ഗ്യമാസികയുടെ മുഖ ചിത്രമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ ഇതാ ആരോഗ്യമാസികയുടെ കവര്‍ഗേള്‍സായതിന്റെ അനുഭവങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് അമൃത

മെന്റല്‍ ഹെല്‍ത്ത്, വര്‍ക്കൗട്ട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളായിരുന്നു അമൃത മാസകയ്ക്ക് വേണ്ടി പങ്കുവെച്ചത്. വിഷമം ഉള്ളപ്പോള്‍ പാട്ട് കേള്‍ക്കാറില്ലെന്നും പാട്ട് തന്റെ വിഷമം കൂട്ടുകയേയുള്ളൂവെന്നുമെല്ലാം താരം പറയുന്നു.

സങ്കടനിമിഷങ്ങളിൽ പാട്ടിനെ ഒഴിവാക്കുകയാണ് ചെയ്യാറ്. പ്രവസശേഷം വർധിച്ച ശരീരഭാരം വർക്കൗട്ടിലൂടെയാണ് ഞാൻ കുറച്ചത്. വര്‍ക്കൗട്ട് ചെയ്യാനിഷ്ടമാണ്. പ്രസവ ശേഷം 86 വരെ പോയതാണ് ഭാരം. വര്‍ക്കൗട്ട് ചെയ്ത് കുറച്ചതാണ്. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ നമ്മളറിയാതെയൊരു പോസിറ്റിവിറ്റി വരും. പിന്നെ വായന, യോഗ ചെയ്യാറുണ്ട്. പിന്നെ പാപ്പുവുമുണ്ട്…’ അമൃത പറയുന്നു.

‘സ്‌കൂള്‍ തുറക്കണമെന്നാണ് ആഗ്രഹമുള്ളത്. ഫ്രണ്ട്‌സ്, ടീച്ചര്‍ അറ്റാച്ച്‌മെന്റൊക്കെ കുട്ടികള്‍ക്ക് ൻഷ്ടമാവുകയാണ്. എത്രത്തോളം പോസിബിളാണ് എന്ന് അറിയില്ല. പാപ്പു ഇടയ്ക്ക് സുഹൃത്തുക്കളയൊക്കെ കണ്ടിരുന്നു. രക്ഷിതാക്കളൊക്കെ കുട്ടികളെയൊക്കെ കൊണ്ടുവന്നിരുന്നു. കൊറോണ ടൈമിലാണ് ഭഗീര വന്നത്. തന്റെ സഹോദരനാണ് ഭഗീര എന്നാണ് പാപ്പു പറയുന്നത്. രണ്ടുപേരും നല്ല കൂട്ടുകാരാണ്. അമ്മയും അച്ഛനും എപ്പോഴും അവള്‍ക്കൊപ്പമുണ്ട്. യുട്യൂബ് തുടങ്ങിയ ശേഷം ഒരുപാട് പേർ സപ്പോർട്ട് നൽകുന്നുണ്ട്. അത് വലിയ സന്തോഷവും ആശ്വാസവും എനിക്ക് നൽകുന്നുണ്ട്.’ അമൃത പറയുന്നു.

അടുത്തിടെയായിരുന്നു മകളുടെ പിറന്നാൾ. അവന്തികയെന്ന പാപ്പുവിന് 9 വയസ്സ് തികഞ്ഞിരിക്കുകയാണ്. മകളുടെ പിറന്നാൾ അമൃത ആഘോഷമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു കേക്ക് കട്ട് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാനായി ഹൈദരാബാദില്‍ പോയിരിക്കുകയായിരുന്നു അമൃതയും അഭിരാമിയും. അവാര്‍ഡ് വേദിയില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം അമൃതയും അഭിരാമിയും പങ്കുവച്ചിരുന്നു. അവിടെ നിന്നും മകളുടെ പിറന്നാള്‍ ആഘോഷിക്കാാനായി ഓടിയെത്തുകയായിരുന്നു അമൃത.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top