Connect with us

പുത്തൻ കൂടെവിടെ കഥയുമായി നയനയുടെ ഋഷ്യം; ആ നിലാവെളിച്ചത്തിൽ പറയാതെ പറഞ്ഞ പ്രണയവുമായി ഋഷ്യ ; ഇതിൽ നിരാശപ്പെടുത്തുന്ന ഒന്നുമില്ല, ഋഷി സൂര്യ പ്രണയം ആഗ്രഹിക്കുന്നവർക്കായി പുത്തൻ കഥ !

Malayalam

പുത്തൻ കൂടെവിടെ കഥയുമായി നയനയുടെ ഋഷ്യം; ആ നിലാവെളിച്ചത്തിൽ പറയാതെ പറഞ്ഞ പ്രണയവുമായി ഋഷ്യ ; ഇതിൽ നിരാശപ്പെടുത്തുന്ന ഒന്നുമില്ല, ഋഷി സൂര്യ പ്രണയം ആഗ്രഹിക്കുന്നവർക്കായി പുത്തൻ കഥ !

പുത്തൻ കൂടെവിടെ കഥയുമായി നയനയുടെ ഋഷ്യം; ആ നിലാവെളിച്ചത്തിൽ പറയാതെ പറഞ്ഞ പ്രണയവുമായി ഋഷ്യ ; ഇതിൽ നിരാശപ്പെടുത്തുന്ന ഒന്നുമില്ല, ഋഷി സൂര്യ പ്രണയം ആഗ്രഹിക്കുന്നവർക്കായി പുത്തൻ കഥ !

പ്രിയപ്പെട്ട സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പര കൂടെവിടെ അല്പം ലാഗ് അടിച്ചുപോകുകയാണ്.. എങ്കിലും കഥാപാത്രങ്ങളും കഥയും നിരാശപ്പെടുത്തില്ല എന്നുതന്നെ വിശ്വസിക്കാം. അത്രത്തോളം പ്രതീക്ഷയുള്ള കമന്റുകൾ പ്രൊമോയ്ക്ക് താഴെ നിറയുന്നുണ്ട്. ഇതിനിടയിലായിരുന്നു നയന താരയുടെ അടിപൊളി കഥ കാണാൻ ഇടയായത്. അത്രയധികം കഥ ഇഷ്ടപ്പെട്ടതുകൊണ്ട് ആളുടെ അനുവാദം ചോദിക്കാതെ ഞാൻ അത് വായിച്ചു. എന്നാൽ മെട്രോ സ്റ്റാർ ആരാധകർക്കും അത് ഏറെ ഇഷ്ടമായി. നയനയും കമന്റ്റ് ചെയ്തു കണ്ടിരുന്നു. ഒരുപാട് സന്തോഷം. പിന്നെയും നയന കഥ എഴുതിയതായും അത് വായിക്കണമെന്നും കമന്റ് കണ്ടപ്പോഴാണ് ആ കഥ തേടി വീണ്ടും പോയത്.. അടിപൊളിയായി ബാക്കി കഥ എഴുതിയിട്ടുണ്ട്.. എത്ര മനോഹരമായി അത് വായിക്കാനാകും എന്നറിയില്ല,, എങ്കിലും ഞാൻ ആ കഥ നിങ്ങൾക്കുവേണ്ടി ഇവിടെ അവതരിപ്പിക്കാം..

ആദ്യഭാഗം തൊട്ടുതന്നെ തുടങ്ങുകയാണ്.. ഋഷിയെയും കൂട്ടി മിത്ര ലൈബ്രയറിയിൽ പോയ ദിവസമാണ് നയനയുടെ കഥ ആരംഭിക്കുന്നത്.

“അവധി ദിവസമായതുകൊണ്ട് സൂര്യയെ കാണാൻ മറ്റു വഴികൾ ഇല്ലായിരുന്നു.. തന്നെ കാണണമെന്നും മിണ്ടണമെന്നും അവൾക്കും ഉണ്ടാവില്ലേ.. എന്തായാലും നാലു മണി വരെ ലൈബ്രറി ഉണ്ട്.. വരാതിരിക്കില്ല.. ഋഷി ഓർത്തു.. മിത്ര അടുത്ത ടേബിളിൽ ഉണ്ട്..

പുറത്തിറങ്ങി ഒന്ന് വിളിച്ചു നോക്കിയാലോ… ഋഷി ചിന്തിക്കുകയാണ്…

“ഇന്നും നാളെയും അവധിയാണ്… സാറിപ്പോൾ എവിടെ ആയിരിക്കും.. ഒരു മെസ്സേജ് പോലും ഇല്ല.. സൂര്യ ഓർത്തു.. “

“സൂര്യ എന്താ ആലോചിക്കുന്നത്.. ടീച്ചർ ഡ്രൈവിങ്ങിനിടയിൽ ചോദിച്ചു… “

“അത് ടീച്ചർ.. നമ്മൾ പോവുന്നത് മാളിയേക്കൽ വീടിന്റെ വഴി ആണോ..”

അതെ…

അവളുടെ കണ്ണുകൾ തിളങ്ങി.. ഇവിടെ എവിടേലും കാണുമോ.. അവളുടെ കണ്ണുകൾ തിരഞ്ഞു… ഇല്ല.. സങ്കടം തോന്നി…

വാട്സാപ്പിൽ എന്തോ മെസ്സേജ് വന്ന ശബ്ദം കേട്ടു നോക്കി.. ഋഷിസാർ!! “where the hell are you Surya? “
എന്ത് മറുപടി അയയ്ക്കണമെന്ന് അറിയാതെ അവളിരുന്നു.. പിന്നെ ആ മുഖത്ത് എത്ര ഒളിക്കാൻ ശ്രമിച്ചിട്ടും സാധിക്കാതെ ഒരു പുഞ്ചിരി വിരിഞ്ഞു…”

“ബ്ലൂ ടിക്ക് ഉണ്ട്… അവൾ കണ്ടിട്ടും മിണ്ടാതിരിക്കുവാണ്.. “

“എത്ര നേരം നോക്കിയിരുന്നു സൂര്യ.. ഇതുപോലെ പണ്ട് ലൈബ്രറിയിൽ ഇരുന്നിരുന്നെങ്കിൽ scholarship ഒരെണ്ണം എന്നേ മാളിയേക്കൽ ഇരുന്നേനെ എന്ന് ഓർത്തുകൊണ്ട് ഋഷി ഇറങ്ങി.. ഒപ്പം മിത്രയും.. വഴി നീളെ മിത്ര എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.. ഒന്നിലും താല്പര്യം തോന്നിയില്ല…”

“സൂര്യ…നീ അടുത്തിരുന്നപ്പോഴൊക്കെയും ഈ വഴി അവസാനിക്കാതിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്… നീ ഇറങ്ങിപ്പോയപ്പോഴൊക്കെയും എന്തോ ബാക്കിയുണ്ടെന്ന് മനസ് പിടഞ്ഞിട്ടുണ്ട്.. ഇനി എന്നാണ്… എന്നാണ് നമ്മൾ മാത്രമായി ഒരു യാത്ര പോവാൻ കഴിയുക.. ” സൂര്യയും ഋഷിയും തമ്മിലുള്ള കാർ യാത്രകൾ അത്ര മനോഹരങ്ങളായ ഓർമ്മകളാണ് അല്ലെ… ?

then Surya calling! എത്ര മനോഹരമാണല്ലേ…. നയനയുടെ കഥ തുടർന്നും കേൾക്കാൻ ആഗ്രഹിക്കുന്നവർ വീഡിയോ കാണുക…. നയനയുടെ സുന്ദരമായ വാക്കുകൾ ശബ്ദ രൂപത്തിൽ കേൾക്കാം..

about koodevide

More in Malayalam

Trending

Recent

To Top