Connect with us

അല്ലെങ്കിലും സ്വന്തം കുടുംബപാരമ്പര്യം അനുസരിച്ചേ ചിലർ സംസാരിക്കു, കുടുംബം മറക്കുന്നത് ശരിയല്ലല്ലോ’; സുബി സുരേഷ് കൊടുത്ത ഉഗ്രൻ മറുപടി ; ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ !

Malayalam

അല്ലെങ്കിലും സ്വന്തം കുടുംബപാരമ്പര്യം അനുസരിച്ചേ ചിലർ സംസാരിക്കു, കുടുംബം മറക്കുന്നത് ശരിയല്ലല്ലോ’; സുബി സുരേഷ് കൊടുത്ത ഉഗ്രൻ മറുപടി ; ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ !

അല്ലെങ്കിലും സ്വന്തം കുടുംബപാരമ്പര്യം അനുസരിച്ചേ ചിലർ സംസാരിക്കു, കുടുംബം മറക്കുന്നത് ശരിയല്ലല്ലോ’; സുബി സുരേഷ് കൊടുത്ത ഉഗ്രൻ മറുപടി ; ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ !

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് സുബി സുരേഷ്. വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് സുബി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കുരുന്നുകള്‍ക്കൊപ്പം നടത്തിയ സുബിയുടെ കുട്ടിപ്പട്ടാളമെന്ന പരിപാടി വലിയ ജനപ്രീതിയാണ് സമ്പാദിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ സുബി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം പെട്ടെന്ന് തന്നെ ആരാധക ശ്രദ്ധ നേടാറുണ്ട്. യൂട്യൂബിലും സുബി സജീവമാണ് . സുബി പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളുമൊക്കെ വലിയ രീതിയിൽ തന്നെ പ്രശംസ നേടാറുണ്ട് . ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ അധിക്ഷേപക്കമൻ്റിട്ടയാളെ പരസ്യമായി തുറന്ന് കാട്ടിയിരിക്കുകയാണ് സുബി സുരേഷ്.

താരസുന്ദരിമാർ ചേർന്നെടുത്ത ഒരു സെൽഫി ചിത്രത്തിന് താഴെ ഒരാൾ കുറിച്ച കമൻ്റ് അത്രമേൽ വെറുപ്പുളവാക്കുന്ന തരത്തിലുള്ളതാണ്. അതിന് ചുട്ട മറുപടി നൽകിയിരിക്കുകയാണ് നടി സുബി. അജിത്ത് കുമാർ പികെ അജിത്ത്കുമാർ എന്ന അക്കൌണ്ടിൽ നിന്നാണ് അധിക്ഷേപിക്കുന്ന തരത്തിലുള്ള കമൻ്റ് വന്നത് . ഇതിന് മറുപടിയായി സുബി ഇങ്ങനെ കുറിച്ചു. ‘അല്ലെങ്കിലും സ്വന്തം കുടുംബപാരമ്പര്യം അനുസരിച്ചേ ചിലർ സംസാരിക്കു, കുടുംബം മറക്കുന്നത് ശരിയല്ലല്ലോ’.

ഈ മഹാന്‍റെ സംസ്ക്കാരം എല്ലാരും ഒന്ന് അറിയട്ടെ എന്നാണ് സുബി കമൻ്റിൻ്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. സുബി നൽകിയ മറുപടി അതേ രീതിയിലാണെന്ന് ചിലർ കമൻ്റുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. അവനു മറുപടി അതെ രീതിയിൽ ചേച്ചി കൊടുത്തു ഇതിൽ അവനും ചേച്ചി യും തമ്മിൽ ഉള്ള വ്യത്യാസം എന്താ എന്ന് നൈജോ ജോർജ്ജ് കമൻ്റിലൂടെ ചോദിച്ചപ്പോൾ ഇതിനും സുബി മറുപടിയുമായെത്തി.

നൈജോ ജോർജ്ജ്, താന്‍ വെറുപ്പിച്ചെന്നു പറഞ്ഞ് തന്‍റെ വീട്ടുകാരെ ഇതുപോലെ വിളിച്ചാല്‍ വിട്ടുകളയുമോ? എന്നാണ് സുബി സുരേഷ് തിരിച്ചു ചോദിച്ചത്. നിരവധി പേരാണ് സുബി സുരേഷിൻ്റെ പ്രതികരണത്തെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത്. അതോടൊപ്പം വിമർശങ്ങളും ഉയരുന്നുണ്ട്.

വിമർശന പൊങ്കാല പ്രതീക്ഷിച്ചാവും അജിത്ത്കുമാർ അക്കൌണ്ട് ഡീആക്ടിവേടാക്കിയെന്നാണ് ചിലർ കണ്ടെത്തിയിരിക്കുന്നത്. മുൻപും സമാനമായ രീതിയിൽ സുബി പ്രതികരിച്ചിരുന്നു. വിമർശനത്തിന് തക്കതായ മറുപടി നൽകുന്ന സുബി വീണ്ടും തനിക്കെതിരെ മോശം കമന്റ് നൽകിയ ആൾക്കെതിരെ നടത്തിയ പ്രതികരണം നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു.

about subi

More in Malayalam

Trending

Recent

To Top