Connect with us

തെരുവുകൾ ആളുകളാൽ നിറഞ്ഞിരുന്നു! മാസ്ക് അണിയാത്ത മുഖങ്ങൾ കണ്ടപ്പോൾ ഞാൻ ഭയന്നു. എല്ലാവരും ബങ്കെ ബിഹാരിയെ കാണാനുള്ള പ്രതീക്ഷയോടെ എത്തിയിരിക്കുന്നു; ശോഭന

Malayalam

തെരുവുകൾ ആളുകളാൽ നിറഞ്ഞിരുന്നു! മാസ്ക് അണിയാത്ത മുഖങ്ങൾ കണ്ടപ്പോൾ ഞാൻ ഭയന്നു. എല്ലാവരും ബങ്കെ ബിഹാരിയെ കാണാനുള്ള പ്രതീക്ഷയോടെ എത്തിയിരിക്കുന്നു; ശോഭന

തെരുവുകൾ ആളുകളാൽ നിറഞ്ഞിരുന്നു! മാസ്ക് അണിയാത്ത മുഖങ്ങൾ കണ്ടപ്പോൾ ഞാൻ ഭയന്നു. എല്ലാവരും ബങ്കെ ബിഹാരിയെ കാണാനുള്ള പ്രതീക്ഷയോടെ എത്തിയിരിക്കുന്നു; ശോഭന

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരമാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന അഭിനേത്രി. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ശോഭനയെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്

ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ശോഭനയുടെ മടങ്ങിവരവ്. ചിത്രത്തിലെ ശോഭനയുടെ കഥാപാത്രവും എലഗൻസുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തേക്കാൾ ഉപരി നൃത്തത്തിനു വേണ്ടിയാണ് ശോഭന തന്റെ സമയം മാറ്റിവയ്ക്കുന്നത്.

ഇപ്പോഴിതാ, ശ്രീകൃഷ്ണജയന്തി ദിനത്തിൽ വൃന്ദാവനിൽ നിന്നുള്ള ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. മാസ്ക് അണിഞ്ഞ് ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുന്ന ശോഭനെയാണ് വീഡിയോയിൽ കാണാനാവുക. വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലേക്കായിരുന്നു ശോഭനയുടെ യാത്ര

ഇന്ത്യയിൽ തന്നെ ശ്രീകൃഷ്ണന്റെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ബങ്കെ ബിഹാരി ക്ഷേത്രം. ത്രിഭംഗ രീതിയിൽ നിൽക്കുന്ന വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ.

“തെരുവുകൾ ആളുകളാൽ നിറഞ്ഞിരുന്നു, ഒരു നിമിഷം മാസ്ക് അണിയാത്ത മുഖങ്ങൾ കണ്ടപ്പോൾ ഞാൻ ഭയന്നു. എല്ലാവരും തങ്ങളുടെ ബങ്കെ ബിഹാരിയെ കാണാനുള്ള പ്രതീക്ഷയോടെ എത്തിയിരിക്കുകയാണ്

വൻ കെ ബിഹാരി അഥവാ ത്രിഭംഗ രൂപത്തിലുള്ളവൻ- പണക്കാരനോ ദരിദ്രനോ, വിദേശിയോ സ്വദേശിയോ… ബങ്കെ ബിഹാരിയോടുള്ള പ്രണയത്തിൽ എല്ലാവരും ഒന്നാണ്. ചിലരുടെ പ്രതീക്ഷ, ചിലർക്ക് പതിവ്, ചിലർക്ക് മകനെ പോലെ… എനിക്ക് എല്ലാം. ആ പീഠത്തിലിരുന്ന് ഒരുനിമിഷം നീയെന്നെ നോക്കിയോ, അങ്ങനെ ഞാൻ കരുതുന്നു,” ശോഭന കുറിച്ചു

More in Malayalam

Trending

Recent

To Top