Connect with us

ഒരു വർഷത്തോളം കെടാവിളക്ക് കത്തിച്ചു! ഒരുപാട് ആക്ഷേപങ്ങൾ കേട്ടു, ഇത് പ്രതീക്ഷിക്കാത്ത കണ്ടുമുട്ടൽ! ശബ്ദമിടറി ദിലീപ്.. ഇരുകൈകളും കൂപ്പി കുമ്പിട്ടിരുന്ന് താരം

Malayalam

ഒരു വർഷത്തോളം കെടാവിളക്ക് കത്തിച്ചു! ഒരുപാട് ആക്ഷേപങ്ങൾ കേട്ടു, ഇത് പ്രതീക്ഷിക്കാത്ത കണ്ടുമുട്ടൽ! ശബ്ദമിടറി ദിലീപ്.. ഇരുകൈകളും കൂപ്പി കുമ്പിട്ടിരുന്ന് താരം

ഒരു വർഷത്തോളം കെടാവിളക്ക് കത്തിച്ചു! ഒരുപാട് ആക്ഷേപങ്ങൾ കേട്ടു, ഇത് പ്രതീക്ഷിക്കാത്ത കണ്ടുമുട്ടൽ! ശബ്ദമിടറി ദിലീപ്.. ഇരുകൈകളും കൂപ്പി കുമ്പിട്ടിരുന്ന് താരം

മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. സഹപ്രവർത്തകരുമായി വളരെ അടുത്ത ബന്ധമാണ് ദിലീപിനുള്ളത്. നടന്റെ പ്രതിസന്ധി ഘട്ടത്തിൽ ഇവർ കൂടെ തന്നെയുണ്ടായിരുന്നു. ദിലീപിന് വേണ്ടി പ്രാർത്ഥിച്ച് നിരവധി അമ്മമാരും അന്ന് രംഗത്ത് എത്തിയിരുന്നു. സിനിമയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചത് മാത്രമായിരുന്നില്ല അന്ന് ഒരു ജനത നടനോടൊപ്പം നിൽക്കാൻ കാരണം.

ദിലീപിന് സൂര്യ ടിവി ഒരുക്കിയ സർപ്രൈസ് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയത് വളരെ പെട്ടെന്നായിരുന്നു. അധികമാരും കാണാത്ത ദിലീപിന്റെ മറ്റൊരു മുഖമായിരുന്നു പുറത്ത് വന്നത്. താരം ഒരു പ്രതിസന്ധി ഘട്ടം നേരിടേണ്ടി വന്നപ്പോൾ പോലും നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ദിലീപിന് വേണ്ടി നടത്തിയ പ്രാർത്ഥനകളെ കുറിച്ചും വഴിപാടുകളെ കുറിച്ചും നിറകണ്ണുകളോടെ പറയുകയാണ് ഒരു അമ്മ. ദിലീപ് ആരാധകരുടെ സോഷ്യൽ മീഡിയ കൂട്ടായ്മയിലാണ് ഈ വീഡിയോ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്

സൂര്യ ടിവിയുടെ ഏറ്റവും പുതിയ സെലിബ്രിറ്റി പരിപാടിയായ അരം + അരം = കിന്നരം എന്ന പരിപാടിയുടെ ആദ്യ എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോഴാണ് ദിലീപിൻ്റെ സഹായഹസ്തത്തെ കുറിച്ചും അതു ലഭിച്ചവരെ കുറിച്ചുമുള്ള വിവരങ്ങളും പ്രേക്ഷകർ അറിഞ്ഞത്.

അതിനിടെയാണ് നടൻ ദിലീപ് പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങിയ്പ്പോൾ ഒരു വർഷക്കാലത്തോളം ക്ഷേത്രത്തിൽ കെടാവിളക്ക് തെളിച്ച് വഴിപാട് നടത്തിയതായി ആ അമ്മ പറഞ്ഞത്. അത്തരത്തിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിച്ച ലക്ഷക്കണക്കിന് പേരെ തങ്ങൾക്കറിയാമെന്ന് സീരിയൽ നടൻ സാജൻ സൂര്യയും പറയുകയുണ്ടായി.

തനിയെ താമസിച്ച അമ്മയ്ക്കും മകൾക്കും വാസയോഗ്യമായ രണ്ട് ബെഡ്റൂമുകളുള്ള വാർക്ക കെട്ടിടം പണിതു നൽകിയതായും ആയിരം ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായാണ് താനത് ചെയ്തതെന്നും എന്നാൽ പതിനൊന്നോളം വീടുകൾ മാത്രമേ പൂർത്തീകരിക്കാനായുള്ളൂ, പിന്നീട് ആ പദ്ധതി ഫ്രീസ് ചെയ്തു വെയ്ക്കുകയായിരുന്നെന്നും ദിലീപ് ഷോയിലൂടെ വ്യക്തമാക്കി

ഏവരും ഈ പ്രവർത്തിയെ എഴുന്നേറ്റ് നിന്ന് ഹർഷാരവത്തോടെ സ്വീകരിക്കുകയായിരുന്നു. ഈ പദ്ധതിയിൽ വീട് ലഭിച്ച ഒരമ്മയെയും മകളെയും ദിലീപിന് സർപ്രൈസായി വേദിയിലെത്തിക്കുകയായിരുന്നു അണിയറപ്രവർത്തകർ, ഇവരുടെ കഥ കേട്ട ദിലീപ് വിങ്ങലോടെയാണ് വേദിയിലിരുന്നത്.

തുടർന്ന് വഴിപാടിൻ്റെ കാര്യം പറഞ്ഞതോടെ എഴുന്നേറ്റ് നിന്ന് ഇരുകൈകളും കൂപ്പി ഹൃദയത്തിൽ നിന്നുള്ള നന്ദി പറയുകയായിരുന്നു. ഒരു വർഷത്തോളം കെടാവിളക്ക് കത്തിച്ചിരുന്നുവെന്നും അതിൻ്റെ പേരിൽ ഒത്തിരി പേരുദോഷം കേട്ടെന്നും ആ അമ്മ നിറകണ്ണുകളോടെ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു.

ഇതു കേട്ട് ഇരുകൈകളും കൂപ്പി കുമ്പിട്ടിരിക്കുകയായിരുന്നു ദിലീപ്. വേദിയിലിരുന്ന മറ്റു താരങ്ങളും നിറകണ്ണുകളോടെയാണ് കേട്ടിരുന്നത്. നിങ്ങളെ പോലുള്ളവർ എന്നെ വിശ്വസിക്കുന്നു എന്നത് തന്നെയാണ് തൻ്റെ വലിയ ശക്തിയെന്നും ഇവിടെ തന്നെ എന്നെ ക്ഷണിക്കുന്നതും കാണിക്കുന്ന സ്നേഹവുമൊക്കെ തന്നിലുള്ള വിശ്വാസമാണെന്നും ദിലീപ് മറുപടിയായി പറഞ്ഞു.

കേരളത്തിലെ ജനങ്ങളാണ് എന്നെ ഇവിടെ ഉണ്ടാക്കിയത്. കുറെ ആളുകൾ അങ്ങനെ കുറെ കാര്യങ്ങൾ ചെയ്യുന്നു, ഒന്നും ചെയ്യാൻ പറ്റില്ല. പക്ഷേ എന്നെ സ്നേഹിക്കുന്ന ഒരു വലിയ ശതമാനം ആളുകളും എൻ്റെ കൂടെയുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത് പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലാണെന്നും ദിലീപ് ശബ്ദമിടറിക്കൊണ്ട് പറഞ്ഞു.

200 രൂപ കൊടുത്ത് വാങ്ങിയ കുഞ്ഞിന്റെ കഥ. മലയാളികൾ അറിയാത്ത ദിലീപിന്റെ മറ്റൊരു മുഖം…! ഈ മനുഷ്യനെ ആരാധിക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും കാരണങ്ങൾ ഏറെയാണ് എന്ന തലക്കെട്ടോടെയാണ് ദിലീപ് ആരാധകരുടെ കൂട്ടായ്മയിൽ ഈ വീഡിയോ പ്രചരിക്കുന്നത്.

More in Malayalam

Trending

Recent

To Top