Connect with us

കാലം കരുതിവച്ചതാണിത് ; ഋഷിയുടെ പിറന്നാളിന് സൂര്യയെ നാണം കെടുത്തി കരയിപ്പിച്ചു ഇറക്കിവിട്ട ഋഷി ; ഇപ്പോൾ സൂര്യയുടെ പിറന്നാളിന് ചെയ്തത് കണ്ടോ?

Malayalam

കാലം കരുതിവച്ചതാണിത് ; ഋഷിയുടെ പിറന്നാളിന് സൂര്യയെ നാണം കെടുത്തി കരയിപ്പിച്ചു ഇറക്കിവിട്ട ഋഷി ; ഇപ്പോൾ സൂര്യയുടെ പിറന്നാളിന് ചെയ്തത് കണ്ടോ?

കാലം കരുതിവച്ചതാണിത് ; ഋഷിയുടെ പിറന്നാളിന് സൂര്യയെ നാണം കെടുത്തി കരയിപ്പിച്ചു ഇറക്കിവിട്ട ഋഷി ; ഇപ്പോൾ സൂര്യയുടെ പിറന്നാളിന് ചെയ്തത് കണ്ടോ?

വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ പരമ്പരകളിൽ ഒന്നാണ് ‘കൂടെവിടെ’. സീരിയലിലെ നായികാനായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് സുപരിചിതനാണ് വിപിന്‍ ജോസ്. അതേസമയം, കബനി എന്ന സീരിയലാണ് അൻഷിതയെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്.

സമൂഹമാധ്യമങ്ങളിലും സൂര്യ, ഋഷി ജോഡികൾക്ക് ഏറെ ആരാധകരാണുള്ളത്. ആരാധകർ സ്നേഹത്തോടെ റിഷിയ എന്നാണ് ഇവരെ വിളിക്കുന്നത്. നടൻ കൃഷ്ണകുമാർ ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച പരമ്പര എന്ന പ്രത്യേകതയും സീരിയലിനുണ്ട്. എന്നാൽ, ഇപ്പോൾ കൃഷ്ണകുമാർ പരമ്പരയിൽ നിന്നും പിന്മാറിയിരിക്കുകയാണ്. ‘കൂടെവിടെ’യിൽ അദിതി ടീച്ചർ എന്ന പ്രധാന കഥാപാത്രമായി എത്തുന്നത് നടി ശ്രീധന്യയാണ്.

2021 ജനുവരി ആദ്യ വാരം ആരംഭിച്ച പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ‘കൂടെവിടെ’ പറയുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കൂടെവിടെ മുന്നോട്ട് പോകുന്നത്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 ന് ആണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്.

ആദ്യ എപ്പിസോഡിന് തന്നെ നല്ല വരവേൽപ്പായിരുന്നു പരമ്പരയ്ക്ക് ലഭിച്ചിരുന്നത്. കഥാനായികയായ സൂര്യയുടെ പഠനം മുടക്കിക്കൊണ്ട് ബസുവണ്ണ എന്ന ക്രിമിനലുമായി വിവാഹം ഉറപ്പിക്കേണ്ടി വരുന്ന സൂര്യയുടെ അച്ഛനും . തുടർന്ന് അതി വിദഗ്ധമായി ആൺവേഷം കെട്ടി വിവാഹത്തലേന്ന് വീടുവിട്ടിറങ്ങുന്ന സൂര്യയും ആദ്യ എപ്പിസോഡിൽ തന്നെ ആകാംഷ നിറയ്ക്കുന്നതായിരുന്നു.

പഠനത്തിൽ മികച്ചുനിന്നു സൂര്യയെ തന്റെ പ്രിയപ്പെട്ട ടീച്ചർ സഹായിക്കുകയൂം ടീച്ചറുടെ മകൻ എക്സിക്യൂട്ടീവ് ആയി വർക്ക് ചെയ്യുന്ന ഋഷികേശവ കോളേജിൽ അഡ്മിഷൻ ഒരുക്കുകയും ചെയ്യുന്ന അഥിതി ടീച്ചറും പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്നു. നിയമപരമായി ബന്ധം വേർപെടുത്തിയ അഥിതി ടീച്ചറും ആദി സാറും പിന്നീട് പ്രേക്ഷകർ ഏറ്റെടുത്ത ജോഡികളായി. ഋഷ്യ ജോഡികൾക്കൊപ്പം മികച്ചുനിന്നു പ്രണയനിമിഷങ്ങളായിരുന്നു അഥിതി ടീച്ചറുടേതും ആദി സാറിന്റേതും.

എന്നാൽ, ഇവരുടെ കലിപ്പാനായ മകൻ ഋഷിയായിട്ടെത്തിയപ്പോൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ, ആദ്യനാളുകളിൽ ഋഷിയുടെ സ്വഭാവവും ഇപ്പോഴുള്ള ഋഷിയുടെ മാറ്റവും ചർച്ച ചെയ്യുകയാണ് പ്രേക്ഷകർ. സൂര്യ ഋഷിയുടെ കോളേജിൽ അഡ്മിഷൻ എടുത്ത നാൾ മുതൽ ഋഷി സൂര്യയെ അങ്ങേയറ്റം ടോർച്ചർ ചെയ്യുകയായിരുന്നു ഉണ്ടായത്.

കൂട്ടത്തിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച രംഗമായിരുന്നു ഋഷിയുടെ പിറന്നാൾ ആഘോഷം. ആ എപ്പിസോഡ് വീണ്ടും വൈറലായിരിക്കുമാകയാണ്. അതിന് പ്രധാന കാരണം സൂര്യയുടെ പിറന്നാൾ ആഘോഷിക്കുന്ന പ്രോമോ വീഡിയോ തന്നെയാണ്.

ഋഷിയുടെ പിറന്നാൾ ദിനത്തിൽ നീതുവും നിമയും ഒരു പാർട്ടി അറേഞ്ച് ചെയ്തിരുന്നു. ആ പാർട്ടിയിൽ എല്ലാവരെയുംക് ക്ഷണിച്ചെങ്കിലും സൂര്യയെ മാത്രം മനഃപൂർവം ഒഴുവാക്കി. എന്നാൽ, ഋഷിയുടെ പിറന്നാൾ ആണെന്ന് കൂട്ടുകാരികളിൽ നിന്നും അറിഞ്ഞ സൂര്യ റിഷിയ്ക്കായി നല്ലൊരു സമ്മാനം കൊടുക്കാൻ തീരുമാനിച്ചു. അഥിതി ടീച്ചറുടെ മകൻ എന്ന കാരണവും ആ സമ്മാനത്തിന് പിന്നിലുണ്ടായിരുന്നു. അങ്ങനെ പരീക്ഷയ്ക്കിടയിൽ പോലും രാത്രി ഉറക്കമൊഴിച്ച് സൂര്യ ഋഷിയുടെ പടം വരയ്ക്കുകയും അതൊരു ആശംസാ കാർഡായി ഉണ്ടാക്കുകയും ചെയ്തു.

പിറ്റേദിവസം ക്ഷണിക്കാത്ത പിറന്നാൾ ആഘോഷത്തിനിടയിലും സൂര്യ കൂട്ടുകാരിയായ സേനയുടെ നിർബന്ധത്തിൽ എത്തുകയും ആശംസ പറഞ്ഞ് റിഷിയ്ക്ക് കാർഡ് കൊടുക്കുകയും ചെയ്തു. എന്നാൽ, എല്ലാവരുടെയും മുന്നിൽ വച്ച് ആ കാർഡ് വാങ്ങിക്കാതെ ഋഷി സൂര്യയെ നാണം കെടുത്തുകയായിരുന്നു.

ഇത്തരത്തിൽ ഒട്ടും മനുഷ്യപറ്റില്ലാതെ പെരുമാറിയ ഋഷിയുടെ ഇപ്പോഴുള്ള മാറ്റം കണ്ട് സന്തോഷിക്കുകയാണ് പ്രേക്ഷകർ. സൂര്യയുടെ പിറന്നാൾ ആഘോഷിക്കുന്ന ഋഷിയും അഥിതി ടീച്ചറുമാണ് പുതിയ പ്രോമോ വീഡിയോയുടെ ഹൈലൈറ്റ്. അതിൽ സന്തോഷത്തോടെ സൂര്യ കേക്ക് കട്ട് ചെയ്യുമ്പോൾ ഒപ്പം ചിരിയോടെ നിൽക്കുന്ന ഋഷിയെ കാണാം.

ഇത് കണ്ടതോടെയാണ് ആരാധകർ പഴയ ഋഷിയെ ഓർക്കുന്നുണ്ടോ എന്നും പറഞ്ഞ് കമന്റിടാൻ തുടങ്ങിയത്. ഏതായാലും കഥാനായകനും നായികയും ഒന്നിച്ചല്ലേ പറ്റു . ഇനി എന്തൊക്കെ ചാടിക്കടക്കാനുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ശരിയ്ക്കും സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അൻഷിതയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പ്രണയിനിയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ഋഷിയും എത്തിയിരുന്നു. ഹാപ്പി ബർത്തഡേ സൂര്യ കൈമൾ എന്നായിരുന്നു ഋഷി ഇൻസ്റ്റാഗ്രാമിൽ സൂര്യയ്ക്ക് ഒപ്പമുള്ള ചിത്രത്തിന് കുറിച്ചത്. വളരെപെട്ടെന്നുതന്നെ ഋഷിയുടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു.

about koodevide

More in Malayalam

Trending

Recent

To Top