Connect with us

ആ നിരാശ അകന്നു; കൂടെവിടെയുടെ മിന്നും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകർ; ഋഷ്യ ജോഡി തകർത്തുവാരി ; ഇതൊക്കെ കൂടെവിടെയിൽ വന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നതായി പ്രേക്ഷകർ!

Malayalam

ആ നിരാശ അകന്നു; കൂടെവിടെയുടെ മിന്നും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകർ; ഋഷ്യ ജോഡി തകർത്തുവാരി ; ഇതൊക്കെ കൂടെവിടെയിൽ വന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നതായി പ്രേക്ഷകർ!

ആ നിരാശ അകന്നു; കൂടെവിടെയുടെ മിന്നും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകർ; ഋഷ്യ ജോഡി തകർത്തുവാരി ; ഇതൊക്കെ കൂടെവിടെയിൽ വന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നതായി പ്രേക്ഷകർ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആണ് പരമ്പര ആരംഭിക്കുന്നത്. പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. അൻഷിതയാണ് സൂര്യ എന്ന ബോൾഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിബിൻ ജോസ് ആണ് ഋഷിയായി എത്തുന്നത്. നടൻ കൃഷ്ണകുമാറും പരമ്പരയിൽ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കൃഷ്ണകുമാർ മിനിസ്ക്രീനിൽ മടങ്ങി എത്തുന്ന പരമ്പര എന്ന പ്രത്യേകതയോടെയാണ് പരമ്പര തുടങ്ങിയത്. ആദ്യ എപ്പിസോഡിൽ തന്നെ ആദി സാർ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

സൂര്യയെ അഥിതി ടീച്ചർ ആദി സാറിന്റെ കയ്യിൽ ഏൽപ്പിക്കുന്ന ആദ്യ എപ്പിസോഡ് ഇന്നും ആരാധകർക്ക് മറക്കാനാവുന്നതല്ല. എന്നാൽ ആദി സാർ പരമ്പരയിൽ ഇനി ഉണ്ടാകില്ലെന്ന വാർത്ത കൃഷ്ണകുമാർ തന്നെ പുറത്തുവിട്ടപ്പോൾ ഏറെ വേദനയോടെയാണ് ആരാധകർ ഈ വാർത്തയെ സ്വീകരിച്ചത്. എങ്കിലും ഏറെ പ്രതീക്ഷയോടെ ആദി സാറിനായി കാത്തിരിക്കുന്ന പ്രേക്ഷകർ ഉണ്ട്.

അതേസമയം ഇന്നലെ കൂടെവിടെയുടെ പുതിയ എപ്പിസോഡ് സംപ്രേക്ഷണം ഉണ്ടായിരുന്നില്ല. കൂടെവിടെയുടെ പുത്തൻ സംഭവങ്ങൾക്കായി കാത്തിരുന്നവർക്ക് നിരാശയായിരുന്നു ഫലം. എങ്കിലും ആ നിരാശയകറ്റിക്കൊണ്ട് ഋഷ്യ ജോഡിയെ മിനിസ്‌ക്രീനിൽ കാണിച്ചിരുന്നു. സ്റ്റാർട്ട് മ്യൂസിക് എന്ന ഏഷ്യാനെറ്റിന്റെ പുത്തൻ പരിപാടിയ്ക്ക് വേണ്ടിയായിരുന്നു കൂടെവിടെ മാറ്റിവച്ചത്. എന്നാൽ, അതിൽ നിരാശയോടെ ഇരുന്നവർക്കായി സ്റ്റാർട്ട് മ്യൂസിക്കിലൂടെ ഋഷ്യ ജോഡി മുന്നിലെത്തുകയാണ് ഉണ്ടായത്.

അതും അമ്പരപ്പിക്കുന്ന ഡാൻസ് പെർഫോമൻസാണ് ഇരുവരും കാഴ്ച വെച്ചത്. തെന്നിന്ത്യയാകെ തരംഗം തീര്‍ക്കുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്കിന്‍റെ മൂന്നാം സീസണാണ് ഇത്. ജനപ്രിയ താരങ്ങള്‍ മത്സരാർത്ഥികളായി പങ്കെടുക്കുന്ന ‘സ്റ്റാര്‍ട്ട് മ്യൂസിക്: ആരാദ്യം പാടും’ എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങൊക്കെ ഉണ്ടാവുമെന്ന് അണിയറപ്രവർത്തകർ ആദ്യം തന്നെ അറിയിച്ചിരുന്നു.

നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വേഗത്തിലേക്ക് എത്തിക്കുന്ന ഘട്ടങ്ങളുമൊക്കെ ജനപ്രിയ ഗാനങ്ങള്‍ക്കൊപ്പം ഷോയില്‍ ഉണ്ടാവും. നൂതന സാങ്കേതിക വിദ്യ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്. ബിഗ് ബോസ് ഫെയിം അനൂപും വാനമ്പാടി ഫെയിം സുചിത്രയും അവതാരകരായി എത്തുന്ന ഷോയിൽ ആരാധകരുടെ പ്രിയപ്പെട്ട പരമ്പര ജോഡികളും എത്തുന്നുണ്ട്. ഈ ഷോയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത് പ്രശസ്ത ചലച്ചിത്രതാരം പ്രയാഗ മാർട്ടിനാണ് .

കൂടെവിടെ ഉൾപ്പടെയുള്ള ഏഷ്യാനെറ്റ് പരമ്പരകൾ ഓരോ ടീമായിട്ടാണ് സ്റ്റാർട്ട് മ്യൂസികിൽ മല്സരിക്കാൻ എത്തുന്നത്. അതിൽ തുടക്കം തന്നെ ശ്രദ്ധേയതമായ പ്രകടനമാണ് കൂടെവിടെയിലെ ഋഷ്യ ജോഡി കാഴ്ചവെച്ചത്. കവിളിണയിൽ കുങ്കുമമോ എന്ന ലാലേട്ടന്റെ ഹിറ്റ് സോങ്ങിനൊപ്പം തകർത്ത് ഡാൻസ് ചെയ്യുന്ന ഋഷ്യയെ ആണ് ആരാധകർക്ക് കാണാൻ സാധിച്ചത്.

എന്നാൽ, ഇതിന് പിന്നാലെ വമ്പൻ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. സൂര്യയെ എടുത്ത് പൊക്കി നിലത്തിട്ട് ഋഷി എന്ന ഏഷ്യാനെറ്റിന്റെ തന്നെ പ്രൊമോയുടെ തലക്കെട്ടാണ് ഹിറ്റായിരിക്കുന്നത്. ഇതിന്റെ സ്‌ക്രീൻ ഷൂട്ട് ഋഷി തന്നെ സ്റ്റാറ്റസ് ആയിട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. ഋഷിയും സൂര്യയും മാത്രമായിരുന്നില്ല, ആര്യയും ശേഖരനും മികച്ച പ്രകടനം കാഴ്ച വെക്കുകയുണ്ടായി. അതേസമയം അഥിതി ടീച്ചറും ആദി സാറും ഉണ്ടായിരുന്നെങ്കിൽ എന്നുള്ള ആരാധകരുടെ നിരാശ നിറഞ്ഞ ചോദ്യങ്ങളും കൂട്ടത്തിൽ കാണാം .

റെഡ് ഡ്രെസ്സിൽ തിളങ്ങി നിന്ന സൂര്യ തന്നെയായിരുന്നു പരിപാടിയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഋഷിയുടെ നർമ്മം നിറഞ്ഞ ചുവടുവെപ്പും കൂടിച്ചേർന്നപ്പോൾ കൂടെവിടെ അക്ഷരാർത്ഥത്തിൽ മറ്റ് പരമ്പര ടീമിലും മികച്ചുനിന്നു. കൂടെവിടെയിൽ ഇതുപോലെയുള്ള സീനുകൾ ചേർത്തിരുന്നെങ്കിൽ എന്നാണ് ആരാധകർ പറയുന്നത്. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും അടിപൊളി ജോഡിയായിരിക്കുകയാണ് ഋഷ്യ. കലിപ്പാനായി കടന്നുവന്ന ഋഷിയുടെ ചിരിപ്പിക്കുന്ന പ്രകടനങ്ങളോട് പ്രണയം തോന്നുന്ന ആരാധികമാരും കമന്റുകളിലൂടെ പ്രണയം പറയുന്നുണ്ട്. സ്റ്റാർട്ട് മ്യൂസിക് പ്രൊമോ വീഡിയോ മുഴുവൻ ഇപ്പോൾ കൂടെവിടെ ആരാധകർ കയ്യടക്കിയ അവസ്ഥയാണ്.

about koodevide

More in Malayalam

Trending

Recent

To Top