Connect with us

മധുരിമയും കൺമണിയും നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങുന്നു; സത്യങ്ങളറിഞ്ഞ ദേവയുടെ പ്രതികരണം കണ്ട് വിശ്വസിക്കാനാകാതെ മധുരിമ!

Malayalam

മധുരിമയും കൺമണിയും നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങുന്നു; സത്യങ്ങളറിഞ്ഞ ദേവയുടെ പ്രതികരണം കണ്ട് വിശ്വസിക്കാനാകാതെ മധുരിമ!

മധുരിമയും കൺമണിയും നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങുന്നു; സത്യങ്ങളറിഞ്ഞ ദേവയുടെ പ്രതികരണം കണ്ട് വിശ്വസിക്കാനാകാതെ മധുരിമ!

ഇത്രകാലം നീണ്ടുനിന്ന മധുരിമയുടെ എല്ലാ അഭിനയവും തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പാടാത്ത പൈങ്കിളിയിലെ ഹൈലൈറ്റ്. പുതിയ എപ്പിസോഡിൽ ദേവിയോട് കണ്മണി എല്ലാ സത്യങ്ങളും പറയുന്നുണ്ട്. എന്നാൽ, ഇതൊന്നും മധുരിമയ്ക്ക് അറിയില്ല. പക്ഷെ ഇനി മധുരിമയും എല്ലാം അറിയാൻ പോവുകയാണ്.

കണ്മണി മധുരിമയെ ഫോണിൽ വിളിക്കുകയാണ്. ആദ്യം മധുരിമ ഫോൺ എടുക്കാൻ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് മധുരിമ ഫോൺ എടുത്തു. ഫോൺ എടുക്കാൻ താമസിച്ചതിന്റെ കരണമൊക്കെ ചോദിച്ച ശേഷം അച്ഛനെവിടെ എന്ന് കണ്മണി ചോദിക്കുകയാണ്. ഉടനെ മധുരിമ എന്തിനാ എന്ന് തിരിച്ചു ചോദിച്ചു. മധുരിമയ്ക്ക് നല്ല പേടിയുണ്ട്…

ഉടനെ ഒന്നും അറിയാത്തപോലെ, കൺമണിയുടെ അഭിനയം… നീയല്ലേ പറഞ്ഞത് അച്ഛന് എന്തൊക്കെയോ ടെൻഷൻ ഉണ്ട് അത് മാറിയോ എന്നറിയാനാ…? എന്നായി കണ്മണി.

അച്ഛന് മാറ്റമൊന്നും വന്നിട്ടില്ല, എന്താണ് കാര്യമെന്ന് തുറന്നു പറയുന്നുമില്ല എന്ന് മധുരിമ പറഞ്ഞു. അയ്യോ അത് കഷ്ടായിപ്പോയല്ലോ… എന്നും പറഞ്ഞ് കൺമണിയുടെ ദുഃഖം രേഖപ്പെടുത്തൽ. കണ്മണി ഇപ്പോൾ അടിപൊളിയായിരിക്കുകയാണെന്ന് പറയാതിരിക്കാൻ വയ്യ,,,,

പിന്നെയും വിട്ടുകൊടുക്കാതെ കണ്മണി ചോദിച്ചു, സത്യത്തിൽ നിനക്ക് എന്നോടെന്തോ ഒരു സംശയം ബാക്കി കിടപ്പുണ്ടല്ലോ? അപ്പോൾ, ആരുപറഞ്ഞു എനിക്കങ്ങനെ സംശയമൊന്നുമില്ല എന്നിങ്ങനെ വിക്കി വിക്കി മധുരിമ പറയുകയാണ്.

നിൻറെ ഈ സംസാരത്തിൽ നിന്നറിയാമല്ലോ? നീ ഒരു കാര്യം ചെയ്യ്. അച്ഛന്റെ അടുത്തുപോയിട്ട് ഫോൺ ഒന്ന് സ്പീക്കറിൽ ഇട്. ഞാൻ അച്ഛന്റടുത്ത് സംസാരിക്കുമ്പോൾ നിനക്കുമത് കേൾക്കാമല്ലോ ? എന്നായി നമ്മുടെ കണ്മണി. പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ !

about paadatha painkili

Continue Reading

More in Malayalam

Trending

Recent

To Top