Connect with us

ചാനൽ നീതി പാലിക്കുക , പാടാത്ത പൈങ്കിളി അവസാനിപ്പിക്കുക; പാടാത്ത പൈങ്കിളിയ്ക്കെതിരെയുള്ള ഹാഷ്ടാഗുകൾക്ക് പിന്നിൽ ആ കാരണം !

Malayalam

ചാനൽ നീതി പാലിക്കുക , പാടാത്ത പൈങ്കിളി അവസാനിപ്പിക്കുക; പാടാത്ത പൈങ്കിളിയ്ക്കെതിരെയുള്ള ഹാഷ്ടാഗുകൾക്ക് പിന്നിൽ ആ കാരണം !

ചാനൽ നീതി പാലിക്കുക , പാടാത്ത പൈങ്കിളി അവസാനിപ്പിക്കുക; പാടാത്ത പൈങ്കിളിയ്ക്കെതിരെയുള്ള ഹാഷ്ടാഗുകൾക്ക് പിന്നിൽ ആ കാരണം !

കുടുംബപ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള പാരമ്പരകളാണ് ഏഷ്യാനെറ്റ് പരമ്പരകൾ . ഏഷ്യാനെറ്റിലെ എല്ലാ പരമ്പരകളും പരസ്പരം മത്സരങ്ങളാണ്. അതിൽ കുടുംബ വിളക്കും സാന്ത്വനവുമാണ് റേറ്റിംഗിൽ മുൻപിൽ എങ്കിലും പാടാത്ത പൈങ്കിളിക്കും കൂടെവിടെയ്ക്കും ഒരുപോലെ ആരാധകരുണ്ട്.

പാടാത്ത പൈങ്കിളി മികച്ചുവരുന്നതിനിടയിലായിരുന്നു പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൂരജ് സൺ പിന്മാറുന്നത്. സൂരജ് പോയതോടെ പരമ്പര ഒന്ന് ഡൌൺ ആയെങ്കിലും ഇപ്പോൾ വീണ്ടും പരമ്പര മുന്നോട്ട് നല്ലരീതിയിൽ പോകുന്നുണ്ട്.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പാടാത്ത പൈങ്കിളിയെ കുറ്റം പറഞ്ഞും കൂടെവിടെയെ സംരക്ഷിക്കണമെന്നും പറഞ്ഞും സീരിയൽ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. അതിന്റെ കാരണം എന്താണെന്ന് പറയാം.

മിനിസ്ക്രീൻ പ്രേക്ഷകർ ഒന്നാകെ ഇഷ്ടപ്പെടുന്ന സീരിയൽ ജോഡികളാണ് കൂടെവിടെ പരമ്പരയിലെ സൂര്യയും റിഷിയും. സൂര്യ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പഠിക്കാനായി കോളേജിലെത്തുന്ന സൂര്യയ്ക്ക് നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും നേരിടേണ്ടി വരുന്നുണ്ട്. അതിനെ അതിജീവിച്ച് തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയാണ് താരം. നടി അൻഷിതയാണ് സൂര്യ കൈമൾ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ബിപിൻ ജോർജ് ആണ് നായക കഥാപാത്രമായ ഋഷിയെ അവതരിപ്പിക്കുന്നത്.

നടൻ കൃഷ്ണകുമാറും സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കൃഷ്ണകുമാർ മിനിസ്ക്രീനിൽ എത്തിയിരിക്കുന്നത്. ശ്രീധന്യയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇപ്പോൾ ഏഷ്യനെറ്റിനോട് ഒരു അഭ്യർത്ഥനയുമായി കൂടെവിടെ ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്. സീരിയലിന്റെ സമയം വർധിപ്പിക്കണമെന്നാണ് ആരാധകർ പറയുന്നത്.

നിലവിൽ 15 മിനിട്ടാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. മറ്റുള്ള സീരിയൽ 30 മിനിറ്റ് സംപ്രേക്ഷണം ചെയ്യുമ്പോൾ കൂടെവിടെ 15 മിനിട്ട് മാത്രമാണുള്ളത്. ഇത മാറ്റി 30 മിനിട്ടാക്കണമെന്നാണ് ആരാധകർ പറയുന്നത്. തുടക്കം സമയത്ത് അര മണിക്കൂറായിരുന്നു പരമ്പര. എന്നാൽ പിന്നീട് കൂടെവിടേയുടേയും മൗനരാഗത്തിന്റെയും സമയം കുറയ്ക്കുകയായിരുന്നു. സീരിയൽ സംഭവബഹുലമാകുമ്പോഴാണ് ആരാധകർ ഈ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പ്രെമോ വീഡിയോയ്ക്ക് ചുവടെ കമെന്റ് ചെയ്തു കൊണ്ടാണ് ഈ ആവശ്യം പ്രേക്ഷകർ അറിയിച്ചിരിക്കുന്നത്. ദയവു ചെയ്ത് ഈ സീരിയൽ അര മണിക്കൂർ തന്നെ ആക്കണം,കുറച്ചു ലെങ്ത് കൂടി ഇടാം. ഇങ്ങനെ അവഹണന കാണിക്കരുത്,ഏഷ്യാനെറ്റ്‌ നീതി പാലിക്കുക justice for കൂടെവിടെ,കൂടെവിടെ പഴയ പോലെ 30 മിനിറ്റസ്‌ വേണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ, ഓണസദ്യക്ക് എല്ലാം ഗംഭീരമായി വിളമ്പി അവസാനം ഇലയുടെ അറ്റത്ത് തൊട്ടു കൂട്ടാന്‍ അച്ചാറു വച്ചേക്കുന്ന പോലെയാണ് കൂടെവിടെ എഷ്യാനെറ്റിന്, 15 മിനിറ്റ് സ്ഥിരം ആക്കിയാൽ നമ്മുടെ സീരിയൽ എങ്ങും എത്തില്ല, കാണുന്നവർ കൂടി പോകും,ഇവരിത് സ്ഥിരം പരിപാടി ആക്കാന്‍ ഉള്ള ഉദ്ദേശ്യമാണോ എന്ന് ആര്‍ക്കറിയാം,

പാടാത്ത പൈങ്കിളിക്ക് കൊടുക്കുന്ന പരിഗണന കൂടെവിടെയ്ക്കും വേണം. ഏഷ്യാനെറ്റ് ഈ പേർഷ്യാലിറ്റി അവസാനിപ്പിക്കണം. പാടാത്ത പൈങ്കിളി ഇപ്പോൾ കാണാറില്ല അത് അവസാനിപ്പിച്ചോളു. എങ്കിലും കൂടെവിടെയെ സംരക്ഷിക്കുക… ഇങ്ങനെ പോകുന്നു ഹാഷ്ടാഗുകൾ.

about padatha painkili

More in Malayalam

Trending

Recent

To Top