Connect with us

പരസ്പരം കാണാൻ കഴിയുമായിരുന്നില്ല, ഇതിനിടയിൽ നല്ലൊരു സ്ക്രിപ്റ്റ് വായിച്ചെന്ന് പൃഥ്വി! ‘കൊവിഡല്ലേ, കുറച്ചു ദിവസം വെറുതെ ഇരുന്ന് കൂടെ’; കുരുതി സ്ക്രിപ്റ്റിന് സുപ്രിയയുടെ പ്രതികരണം…

Malayalam

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ആമസോൺ പ്രൈമിൽ ആയിരുന്നു ചിത്രത്തിന്റെ റിലീസ്.

കോൾഡ് കേസ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിയുടേതായി ഒടിടിയിൽ റിലീസ് ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. പൃഥ്വിരാജ് കൊവിഡ് ബാധിതനായി ക്വാറന്റൈനിൽ കഴിഞ്ഞിരുന്നപ്പോഴാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിക്കുന്നതെന്ന് പറയുകയാണ് ഭാര്യയും നിർമാതാവും കൂടിയായ സുപ്രിയ മേനോൻ.

ഒരു അഭിമുഖത്തിലാണ് സുപ്രിയയുടെ വെളിപ്പെടുത്തൽ. കുരുതിയുടെ സ്ക്രിപ്റ്റ് വായിക്കാൻ അയച്ചപ്പോൾ ‘കൊവിഡായിട്ട് കുറച്ചു ദിവസം വെറുതെ ഇരുന്ന് കൂടെ‘ എന്നായിരുന്നു താൻ ആദ്യം പറഞ്ഞതെന്നും സുപ്രിയ പറയുന്നു.

“പൃഥ്വിക്ക് കൊവിഡ് ബാധിച്ച് ഒരേ ഫ്ളാറ്റിലെ രണ്ടു ഫ്ലോറുകളിൽ ആയിരുന്നു ഞങ്ങൾ. പരസ്പരം കാണാൻ കഴിയുമായിരുന്നില്ല. ഇതിനിടയിൽ നല്ലൊരു സ്ക്രിപ്റ്റ് വായിച്ചെന്ന് പറഞ്ഞ് പൃഥ്വി അതെനിക്ക് മെസ്സേജ് ചെയ്തു. കൊവിഡ് ആയിട്ട് സ്ക്രിപ്റ്റ് വായിക്കാതെ കുറച്ചു ദിവസം വെറുതെ ഇരുന്ന് കൂടെ എന്നതായിരുന്നു അപ്പോഴത്തെ എന്റെ പ്രതികരണം. ഭാര്യ എന്ന നിലയിൽ ഉള്ളതായിരുന്നു അത്. പക്ഷേ അപ്പോൾ തന്നെ സ്ക്രിപ്റ്റ് വായിക്കണം എന്ന് പൃഥ്വി നിർബന്ധിക്കുക ആയിരുന്നു. അങ്ങനെയാണ് ഞാൻ സ്ക്രിപ്റ്റ് വായിക്കുന്നത്. ഈ കൊവിഡ് കാലത്ത് തന്നെ ചെയ്യാൻ കഴിയുന്ന ഒരു സിനിമയാണെന്ന് തിരിച്ചറിയുകയും അത് സംഭവിക്കുകയുമായിരുന്നു” എന്ന് സുപ്രിയ പറഞ്ഞു.

More in Malayalam

Trending

Recent

To Top