Connect with us

ചന്ദ്രേട്ടൻ എവിടെയാണെന്ന് അറിയില്ലേലും വസന്തമല്ലികയും സുഷുവും ഇവിടെയുണ്ട്; സുഷുവിനെ കണ്ടുമുട്ടിയ വസന്തമല്ലിക ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ !

Malayalam

ചന്ദ്രേട്ടൻ എവിടെയാണെന്ന് അറിയില്ലേലും വസന്തമല്ലികയും സുഷുവും ഇവിടെയുണ്ട്; സുഷുവിനെ കണ്ടുമുട്ടിയ വസന്തമല്ലിക ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ !

ചന്ദ്രേട്ടൻ എവിടെയാണെന്ന് അറിയില്ലേലും വസന്തമല്ലികയും സുഷുവും ഇവിടെയുണ്ട്; സുഷുവിനെ കണ്ടുമുട്ടിയ വസന്തമല്ലിക ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ !

യുവാനായികമാരിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് നമിതാ പ്രമോദ്. ബാലതാരമായി എത്തി പിന്നീട് മുൻനിര താരങ്ങളിലൊരാളായി മാറിയ താരമാണ് നമിത. നമിതയുടെ സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനം 2015ൽ ഇറങ്ങിയ ‘ചന്ദ്രേട്ടൻ എവിടെയാ’.

ദിലീപ് നായകനായ ചിത്രത്തിൽ അനുശ്രീയും നമിതയുമാണ് നായികമാരായി എത്തിയത്. സിനിമയിൽ അനുശ്രീയുടെ കഥാപാത്രം ദിലീപിന്റെ ഭാര്യയും നമിത കാമുകിയുമായാണ്. ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. എന്നാൽ ഇപ്പോൾ സിനിമ ആരാധകർ വീണ്ടും ഓർക്കാൻ ഇടയാക്കിയത് നമിത പങ്കുവച്ച ചിത്രമാണ്.

വസന്തമല്ലികയും സുഷുവും കണ്ടുമുട്ടിയപ്പോൾ’ എന്ന ക്യാപ്‌ഷനുമായി അനുശ്രീയോടൊപ്പമുള്ള ചിത്രം നമിത ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. അനുശ്രീയും ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇന്നലെ കൊച്ചിയിൽ വെച്ചു നടന്ന അമ്മ സംഘടനയുടെ ‘ഒപ്പം അമ്മയും’ എന്ന പരിപാടിക്കിടയിൽ എടുത്ത ചിത്രമാണ് ഇരുവരും പോസ്റ്റ് ചെയ്തിരിക്കുന്നത്.

രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. കൂടുതൽ ആളുകളും അപ്പോൾ ‘ചന്ദ്രേട്ടൻ എവിടെയാ?’ എന്നാണ് താഴെ കമന്റ് ചെയ്യുന്നത്.ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘വേളാങ്കണ്ണി മാതാവ്’ എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്ത് കൊണ്ടായിരുന്നു നമിതയുടെ അരങ്ങേറ്റം. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലും തുടക്കം കുറിച്ചു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്. തുടർന്ന് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങി നിരവധി ചിത്രങ്ങളിൽ നമിത വേഷമിട്ടു. ‘അൽ മല്ലു’ ആയിരുന്നു ഒടുവിൽ തിയേറ്റിൽ എത്തിയ നമിത ചിത്രം.

2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ചന്ദ്രേട്ടൻ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലുടെ ശ്രദ്ധേയയായ അനുശ്രീ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം, മധുരരാജ, പ്രതി പൂവൻകോഴി, മൈ സാന്റാ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ്.

about namitha

More in Malayalam

Trending

Recent

To Top