Connect with us

നല്ല ദിവസത്തെ നല്ല തീരുമാനം, പൂര്‍ണ പിന്തുണയോടെ നിങ്ങളില്‍ ഒരുവനായി ഞാനും ഉണ്ടാകും, പ്രകാശം പരക്കട്ടെ; ആ സന്തോഷ വാർത്തയുമായി കിടിലം ഫിറോസ്

Malayalam

നല്ല ദിവസത്തെ നല്ല തീരുമാനം, പൂര്‍ണ പിന്തുണയോടെ നിങ്ങളില്‍ ഒരുവനായി ഞാനും ഉണ്ടാകും, പ്രകാശം പരക്കട്ടെ; ആ സന്തോഷ വാർത്തയുമായി കിടിലം ഫിറോസ്

നല്ല ദിവസത്തെ നല്ല തീരുമാനം, പൂര്‍ണ പിന്തുണയോടെ നിങ്ങളില്‍ ഒരുവനായി ഞാനും ഉണ്ടാകും, പ്രകാശം പരക്കട്ടെ; ആ സന്തോഷ വാർത്തയുമായി കിടിലം ഫിറോസ്

ബിഗ് ബോസ് മൂന്നാം സീസണില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയായിരുന്നു കിടിലം ഫിറോസ്. റേഡിയോ ജോക്കിയായും സാമൂഹ്യ പ്രവര്‍ത്തകനുമായി മലയാളികള്‍ക്ക് സുപരിചിതനാണ് താരം.

ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ഫിറോസ് മത്സരാര്‍ഥിയായി വന്നതോടെയാണ് അദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിഞ്ഞത്. ചാരിറ്റി രംഗത്ത് സജീവ സാന്നിധ്യമായ ഫിറോസ് ഒരു അനാഥാലയം നിര്‍മ്മിക്കണമെന്ന തന്റെ വലിയ ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഷോയിൽ വന്നതോടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ടോപ്പ് ഫൈവിൽ ഇടം പിടിക്കുമെന്ന് തുടക്കത്തിൽ പ്രേക്ഷകർ വിധി എഴുതിയിരുന്നുവെങ്കിലും ഫൈനൽ ഫൈവിൽ ഇടം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ആറാം സ്ഥാനമായിരുന്നു കിടിലൻ ഫിറോസിന് ലഭിച്ചത്.

ബിഗ് ബോസിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ആക്ടീവായിരുന്നു താരം. തന്നെ പിന്തുണച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കുമെല്ലാം നന്ദി അറിയിച്ച് കിടിലം ഫിറോസ് എത്തിയിരുന്നു

അതേസമയം ചിങ്ങം ഒന്നിന് നല്ല ദിവസത്തെ നല്ല തീരുമാനം അറിയിച്ചുകൊണ്ടുളള കിടിലം ഫിറോസിന്‌റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിഗ് ബോസ് സമയത്ത് തുടങ്ങിയ ആര്‍മി ഗ്രൂപ്പ് നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം അറിയിച്ചാണ് കിടിലം ഫിറോസിന്‌റെ പുതിയ പോസ്റ്റ് വന്നത്.

ഫിറോസിന്‌റെ വാക്കുകളിലേക്ക്:

‘ബിഗ് ബോസ് കഴിഞ്ഞു. ആര്‍മി ഗ്രൂപ്പുകള്‍ ഞങ്ങള്‍ ഓരോ മത്സരാര്‍ഥികള്‍ക്കും ചെയ്തുതന്ന ആകാശത്തോളം വലിയ ഇഷ്ടത്തിന് ഒരുപാട് നന്ദി. എന്നാലിനി ആര്‍മി ഗ്രൂപ്പുകളുടെ ഈ സീസണിലെ പ്രസക്തി നഷ്ടമായതായാണ് ഞാന്‍ കരുതുന്നത്. പക്ഷെ നന്മയുള്ള ഒരു കൂട്ടായ്മ നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്നത് വലിയ കാര്യമാണ്. ഈ സീസണില്‍ എന്നെ ഒരുപാട് സപ്പോര്‍ട് ചെയ്ത കൂടെപ്പിറപ്പുകള്‍ ആണ് കെഎഫ് ആര്‍മി’, ഫിറോസ് പറയുന്നു.

‘എന്നാലിന്ന് മുതല്‍ അങ്ങനൊരു കൂട്ടായ്മ ഇല്ല. എന്നാല്‍ കുടുംബാംഗങ്ങളെപോലെ പ്രിയപ്പെട്ടവരായി മാറിയ താനേ സെര്‍ന്ത കൂട്ടത്തെ ജീവിതത്തില്‍ ഉടനീളം കൈവിടാനും തീരുമാനമില്ല. അതുകൊണ്ടു തന്നെ ആ കൂട്ടായ്മ വി ഒ കെ (വോയിസ് ഓഫ് കിടിലം) എന്ന പേരില്‍ ഇനി അറിയപ്പെടും. ഞാന്‍ എന്ന വ്യക്തിയെ സ്‌നേഹിക്കുന്നവര്‍ എന്ന നിലയില്‍ അല്ല, സമൂഹത്തിലേക്ക് ഒരു കൈതാങ്ങായി മാറുക എന്നതാണ് അവരുടെ ലക്ഷ്യം. നല്ല ദിവസത്തെ നല്ല തീരുമാനം. പൂര്‍ണ പിന്തുണയോടെ നിങ്ങളില്‍ ഒരുവനായി ഞാനും ഉണ്ടാകും, പ്രകാശം പരക്കട്ടെ’, കിടിലം ഫിറോസ് കുറിച്ചു.

അതേസമയം ബിഗ് ബോസില്‍ ഇത്തവണ എല്ലാവരും ഉറ്റുനോക്കിയ ഒരു മല്‍സരാര്‍ത്ഥി കൂടിയാണ് കിടിലം ഫിറോസ്. തുടക്കം മുതല്‍ അവസാനം വരെ വലിയ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം മല്‍സരിച്ചത്. വളരെ കുറച്ച് സമയങ്ങളില്‍ മാത്രമാണ് കിടിലത്തെ ഷോയില്‍ ഡൗണായി കണ്ടത്. ഡിംപലിനെതിരെ നടത്തിയ പരാമര്‍ശങ്ങളെല്ലാം ഫിറോസിന് തിരിച്ചടിയായി മാറി. ബിഗ് ബോസ് ഹൗസില്‍ വെച്ചുളള അദ്ദേഹത്തിന്‌റെ പ്രവചനങ്ങളും ശ്രദ്ധേയമായിരുന്നു. ഷോയില്‍ എത്തിയ സമയത്ത് തന്നെ തന്നെ ആരൊക്കെ ഫൈനലില്‍ എത്തുമെന്നുളളത് ഫിറോസ് പ്രവചിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top