Connect with us

വിവാഹ വേഷത്തിൽ പ്രേമിന്റെ പൗർണ്ണമി; ലോക്ക് ഡൗൺ കാലത്ത് ആ വിവാഹം കഴിഞ്ഞോയെന്ന് ആരാധകർ

Malayalam

വിവാഹ വേഷത്തിൽ പ്രേമിന്റെ പൗർണ്ണമി; ലോക്ക് ഡൗൺ കാലത്ത് ആ വിവാഹം കഴിഞ്ഞോയെന്ന് ആരാധകർ

വിവാഹ വേഷത്തിൽ പ്രേമിന്റെ പൗർണ്ണമി; ലോക്ക് ഡൗൺ കാലത്ത് ആ വിവാഹം കഴിഞ്ഞോയെന്ന് ആരാധകർ

യഥാർത്ഥ പേര് പറയുന്നതിനേക്കാൾ സീരിയലിലെ പേര് പറഞ്ഞാൽ മാത്രമായിരിക്കും ചില താരങ്ങളെ ഓർത്തെടുക്കാൻ കഴിയുക. അത്തരത്തിൽ പൗര്‍ണമിതിങ്കള്‍ സീരിയലിലൂടെ പൗര്‍ണമിയായി എത്തി പ്രേക്ഷക മനസ്സിൽ ഇടം നേടുകയായിരുന്നു ഗൗരികൃഷ്ണ. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലാണ് അധികവും ഗൗരി തിളങ്ങിയതെങ്കിലും പൗർണ്ണമി തിങ്കളിലെ പൗർണ്ണമി ആയിട്ടാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോൾ ഇതാ സീരിയല്‍ താരം ഗൗരികൃഷ്ണയുടെ പുതിയ ചിത്രം വൈറൽ ആകുന്നു. ബ്രൈഡൽ ലുക്കിലുള്ള ചിത്രം കഴിഞ്ഞ ദിവസമാണ് താരം പങ്ക് വച്ചത്. നിരവധി പേരാണ് ഗൗരിയുടെ ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. നിരവധി അഭിപ്രായങ്ങൾ ആണ് താരത്തിന് ലഭിക്കുന്നത്.വിവാഹം കഴിഞ്ഞോ എന്നാണ് പലരുടെയും സംശയം

അതേസമയം തന്റെ വിവാഹം ഉടനെ ഉണ്ടാകില്ല എന്ന് മുൻപേ തന്നെ ഗൗരി വ്യക്തമാക്കിയിട്ടുണ്ട്. ഗൗരിയുടെ ചേച്ചിയുടെ വിവാഹം നടന്നപ്പോൾ ആയിരുന്നു ആരാധകരുടെ സംശയത്തിന് ഗൗരി മറുപടി നൽകിയത്. ചേച്ചിയ്ക്ക് മാത്രം മതിയോ വിവാഹം, എന്ന ആരാധകരുടെ ചോദ്യത്തിന് ആണ് ഉടൻ തന്റെ വിവാഹം കാണില്ല എന്ന് ഗൗരി മറുപടി നൽകിയത്. മാത്രമല്ല ഇപ്പോൾ കരിയറിൽ തന്നെയാണ് തന്റെ ശ്രദ്ധയെന്നും താരം വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top