Connect with us

ലവ് സ്‌റ്റോറിയും പത്മയെക്കുറിച്ചും പ്രഗ്നന്‍സിയെക്കുറിച്ചും പോസ്റ്റ്പാര്‍ട്ടം അവസ്ഥയെക്കുറിച്ചുമൊക്കെ ചോദിക്കാറുണ്ട്; പ്രസവത്തിന് മുമ്പ് അതും സംഭവിച്ചു ; ഞാനായിട്ട് എന്തിന് കുറയ്ക്കണം ; ഒരു എഡിറ്റുമില്ലാതെ അശ്വതി ശ്രീകാന്ത് !

Malayalam

ലവ് സ്‌റ്റോറിയും പത്മയെക്കുറിച്ചും പ്രഗ്നന്‍സിയെക്കുറിച്ചും പോസ്റ്റ്പാര്‍ട്ടം അവസ്ഥയെക്കുറിച്ചുമൊക്കെ ചോദിക്കാറുണ്ട്; പ്രസവത്തിന് മുമ്പ് അതും സംഭവിച്ചു ; ഞാനായിട്ട് എന്തിന് കുറയ്ക്കണം ; ഒരു എഡിറ്റുമില്ലാതെ അശ്വതി ശ്രീകാന്ത് !

ലവ് സ്‌റ്റോറിയും പത്മയെക്കുറിച്ചും പ്രഗ്നന്‍സിയെക്കുറിച്ചും പോസ്റ്റ്പാര്‍ട്ടം അവസ്ഥയെക്കുറിച്ചുമൊക്കെ ചോദിക്കാറുണ്ട്; പ്രസവത്തിന് മുമ്പ് അതും സംഭവിച്ചു ; ഞാനായിട്ട് എന്തിന് കുറയ്ക്കണം ; ഒരു എഡിറ്റുമില്ലാതെ അശ്വതി ശ്രീകാന്ത് !

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര ചക്കപ്പഴത്തിലൂടെ മലയാള ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ച താരമാണ് അശ്വതി ശ്രീകാന്ത് . ചക്കപ്പഴത്തിലെ ആശയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അശ്വതി ശ്രീകാന്ത് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. ജീവിതത്തിലെ അതിമനോഹരമായ ഗർഭകാലത്തിലൂടെ കടന്നുപോവുകയാണ് അശ്വതിയിപ്പോൾ. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടയിൽ മറ്റൊരു സന്തോഷവാർത്ത ആരാധകരിലേക്ക് എത്തിച്ചിരിക്കുകയാണ് അശ്വതി. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിറവയറുമായുള്ള നിരവധി ചിത്രങ്ങൾ ആരാധകർക്കായി പങ്കുവക്കാറുണ്ട്. എന്നാലിപ്പോൾ ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ്.

ലൈക്ക്, ഷെയർ, സബ്സ്ക്രൈബ് എന്ന ഇന്റർനെറ്റ് മുദ്രാവാക്യം ഒന്നും ഇല്ലാതെ ഒരു യൂട്യൂബ് ചാനൽ ലോഞ്ച് ചെയ്യുകയാണ്. എനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുക എന്നതിലുപരി, എന്റെ ഇൻബോക്സിൽ എത്തുന്ന ഒരുപാട് ചോദ്യങ്ങൾക്ക് മറുപടിയാവാനുള്ള ഒരു ശ്രമമാണ് ലൈഫ് അൺഎഡിറ്റഡ്. എന്റെ ജീവിതത്തിലെ, നിങ്ങൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്ന ചില കാര്യങ്ങൾ അൺഎഡിറ്റഡ് ആയി തന്നെ പങ്കു വയ്ക്കാൻ ഒരിടം. പിന്നെ ഇവിടെ ലൈഫ് എന്ന് പറയുമ്പോൾ എന്റെ മാത്രമല്ല നിങ്ങളുടേത് കൂടി എന്ന് മാത്രം ഇപ്പോൾ പറഞ്ഞു നിർത്തുന്നു. ബാക്കി വഴിയേ എന്നായിരുന്നു അശ്വതിയുടെ കുറിപ്പ്.

ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയാലോന്ന് നേരത്തെ ആലോചിച്ചിരുന്നു. പിന്നെ ഞാന്‍ നോക്കുമ്പോള്‍ എല്ലാവരും യൂട്യൂബ് ചാനല്‍ ചെയ്യുന്നു, പിന്നെ ഞാനെന്തിനാ ചെയ്യുന്നത് എന്ന് വിചാരിച്ചിട്ട് വേണ്ടെന്ന് വെക്കുകയായിരുന്നു. പിന്നെ ആലോചിച്ചപ്പോള്‍ എല്ലാവരും യൂട്യൂബ് ചാനല്‍ ചെയ്യുന്നു, പിന്നെ എനിക്കെന്താ ചെയ്താല്‍ എന്നായി. അതായത് നമ്മള്‍ ചിന്തിക്കുന്ന ആംഗിളും ടോണും മാറ്റിക്കഴിഞ്ഞാല്‍ സംഭവം മാറും.

അങ്ങനെ ആലോചിപ്പോഴാണ് ഞാനും തുടങ്ങാമെന്ന് തീരുമാനിച്ചത്. എനിക്ക് നിങ്ങളുമായി ഷെയര്‍ ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അപ്പോള്‍ അത്തരം കാര്യങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഒരു യൂട്യൂബ് ചാനലുമായി നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. ലൈഫ് അണ്‍എഡിറ്റഡ് എന്നാണ് ചാനലിന് പേര് നല്‍കിയിട്ടുള്ളത്. എന്റെ ലൈഫ് മാത്രമല്ല നിങ്ങളുടെ ലൈഫിലെ കാര്യങ്ങളും നമുക്ക് ഒരുമിച്ച് പറയാന്‍ പറ്റുന്നൊരു പ്ലാറ്റ്‌ഫോം ആയിരിക്കും ഇതെന്നും അശ്വതി പറയുന്നു .

വിശേഷങ്ങളൊക്കെ പറഞ്ഞ് നമുക്ക് ഒരുമിച്ചുള്ളൊരു യാത്രയാക്കി മാറ്റാം. റിലേഷന്‍ഷിപ്പിനെക്കുറിച്ചും പേരന്റിംഗിനെക്കുറിച്ചും സംസാരിക്കാം. സൂര്യന്റെ താഴെയുള്ള എന്ത് കാര്യത്തെക്കുറിച്ചും നമുക്ക് സംസാരിക്കാവുന്ന കിനാശ്ശേരിയാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലൂടെ കണക്റ്റ് ചെയ്യുന്ന ആളുകള്‍ എന്നോട് വിശേഷങ്ങളെല്ലാം ചോദിക്കാറുണ്ട്.

ലവ് സ്‌റ്റോറിയും പത്മയെക്കുറിച്ചും പ്രഗ്നന്‍സിയെക്കുറിച്ചും പോസ്റ്റ്പാര്‍ട്ടം അവസ്ഥയെക്കുറിച്ചുമൊക്കെ ചോദിക്കാറുണ്ട്. ഇതിനെക്കുറിച്ചൊക്കെ എഴുതിയാല്‍ എല്ലാവരിലേക്കും എത്തണമെന്നില്ല. ഇങ്ങനെയൊരു പ്ലാറ്റ് ഫോമുള്ളപ്പോള്‍ എന്തുകൊണ്ട് ഉപയോഗിച്ചൂട എന്ന തോന്നലിലാണ് ലൈഫ് അണ്‍എഡിറ്റഡ് തുടങ്ങുന്നത്.

വിശേഷങ്ങളുമായി ഞാനും ഇനിയങ്ങോട്ട് ഇവിടെയുണ്ടാവുമെന്ന് പറഞ്ഞായിരുന്നു അശ്വതിയുടെ വീഡിയോ അവസാനിക്കുന്നത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് അശ്വതിക്ക് ആശംസ അറിയിച്ചെത്തിയത്. പൊളി ചേട്ടത്തി എന്നായിരുന്നു റാഫിയുടെ കമന്റ്. ചക്കപ്പഴത്തിലെ താരങ്ങളെല്ലാം അശ്വതിയുടെ പുതിയ തുടക്കത്തിന് വിഷസ് അറിയിച്ചിട്ടുണ്ട്.

about aswathy sreekanth

Continue Reading
You may also like...

More in Malayalam

Trending

Recent

To Top