Malayalam
ഫഹദ് ഒരു ഫെമിനിസ്റ്റാണോ? ; ഒരു പെൺകുട്ടി അങ്ങനെ ഒരു ആവശ്യവും പറഞ്ഞെന്നെ വിളിക്കാൻ വേണ്ടി കാത്തിരിക്കുന്നു; ആദ്യ സിനിമ പൊട്ടിയതിന്റെ കാരണവും വെളിപ്പെടുത്തി ഫഹദ് !
ഫഹദ് ഒരു ഫെമിനിസ്റ്റാണോ? ; ഒരു പെൺകുട്ടി അങ്ങനെ ഒരു ആവശ്യവും പറഞ്ഞെന്നെ വിളിക്കാൻ വേണ്ടി കാത്തിരിക്കുന്നു; ആദ്യ സിനിമ പൊട്ടിയതിന്റെ കാരണവും വെളിപ്പെടുത്തി ഫഹദ് !
“കയ്യെത്തും ദൂരത്ത് ” എന്ന ആദ്യ സിനിമയിലെ പരാജയത്തിൽ നിന്നും ഇന്ന് മലയാള സിനിമയില്‍ ഏതൊരു സംവിധായകനും തന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ആഗ്രഹിക്കുന്ന താരമായി മാറിയ യുവ നായകനാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ ആദ്യ സിനിമയുടെ വന്‍ പരാജയത്തില്‍ നിന്നും ഫഹദ് ഫാസില്‍ നടത്തിയ തിരിച്ചുവരവില്‍ മാറി മറിഞ്ഞത് മലയാള സിനിമയുടെ മുഖം തന്നെയാണ്. മലയാളത്തില്‍ നിന്നും ആരംഭിച്ച ആ മാറ്റത്തിന്റെ കാറ്റ് ഇന്ന് കേരളവും കടന്ന് രാജ്യമാകെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഒടിടി റിലീസുകള്‍ കൂടി സജീവമായതോടെ ഫഹദ് ഫാസിലിന്റെ ജനപ്രീതി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇപ്പോഴിതാ തെലുങ്കിലേക്കും അരങ്ങേറുകയാണ് ഫഹദ് ഫാസില്‍. അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് ഫഹദ് തെലുങ്കില്‍ അരങ്ങേറുന്നത്. അല്ലു അർജുനും ഫഹദും നേർക്കുനേർ വരുന്നത് കാണാൻ മലയാളികളും കാത്തിരിക്കുകയാണ്. ഇതോടൊപ്പം കമല്‍ ഹാസനും വിജയ് സേതുപതിയ്ക്കുമൊപ്പം വിക്രമിലും ഫഹദ് ഫാസില്‍ വേഷമിടുന്നു. ഈ സിനിമകൾ കൂടി പുറത്തിങ്ങുമ്പോൾ ഇതുവരെയുള്ള ഫഹദിന്റെ ഇമേജ് ഒന്നുകൂടി പൊളിച്ചെഴുതേണ്ടി വരുമെന്നാണ് ആരാധകർ പറയുന്നത്.
പക്ഷെ പുതിയ ഇമേജിലോട്ടെത്തുമ്പോഴും ഫഹദിന്റെ പഴയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ കുത്തിപ്പൊക്കുകയാണ് ആരാധകർ. മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയതിന് പിന്നാലെ നല്‍കിയ പഴയ അഭിമുഖത്തിന്റെ ഭാഗങ്ങളാണ് ചര്‍ച്ചയായി മാറുന്നത്. ഒരുപാട് വിഷയങ്ങളെക്കുറിച്ച് അഭിമുഖത്തില്‍ ഫഹദ് മനസ് തുറക്കുന്നുണ്ട്.
ഫെമിനിസ്റ്റാണെന്ന് തോന്നിയിട്ടുണ്ടെന്ന അവതാരകയുടെ ചോദ്യത്തിന് ഫഹദ് അതെ എന്ന് മറുപടി പറയുകയുന്നതിനോടൊപ്പം സ്ത്രീകളെ ബഹുമാനിക്കുന്നുവെന്നും പറയുന്നുണ്ട്. സ്ത്രീകളെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ഫഹദ് പറയുന്നു. ഇതോടെ ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ള സ്ത്രീ ആരെന്ന് അവതാരക ചോദിക്കുന്നു. ഇതിന് ഫഹദ് നല്‍കിയ മറുപടി ഒമ്പതാം ക്ലാസിലെ കാമുകിയാണെന്നായിരുന്നു. ഇപ്പോള്‍ കല്യാണം കഴിഞ്ഞുകാണുമെന്നും ഫഹദ് പറയുന്നു.
എനിക്ക് ആണുങ്ങളേക്കാള്‍ ഇഷ്ടം പെണ്ണുങ്ങളുടെ അടുത്ത് ഇരിക്കാനാണെന്നും ഫഹദ് പറയുന്നു. പിന്നാലെ താന്‍ അഭിനയിച്ച അകം എന്ന സിനിമയെക്കുറിച്ചും ഫഹദ് സംസാരിക്കുന്നുണ്ട്. ഞാന്‍ അകം എന്നൊരു സിനിമ ചെയ്തിരുന്നു. മലയാറ്റൂരിന്റെ യക്ഷിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആ സിനിമ. ശാലു എന്നു വിളിക്കുന്ന, ശാലിനിയാണ് ആ സിനിമ സംവിധാനം ചെയ്തത്. ആദ്യമായിട്ടാണ് ഞാനൊരു സംവിധായകയുടെ കൂടെ ജോലി ചെയ്യുന്നത്. അത് ഞാന്‍ വല്ലാതെ ആസ്വദിച്ചു. കാരണം എനിക്ക് അവരുടെ കാഴ്ചപ്പാടാണ് കൂറേക്കൂടെ റീസണബിള്‍ ആയിട്ടാണ് തോന്നിയത്.
ഒരു പെണ്‍കുട്ടി എന്നെ വിളിച്ചിട്ട് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറയുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്. ശരിക്കും ആഗ്രഹിക്കുന്നുണ്ട് ഞാന്‍ അങ്ങനൊരു സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ എന്നും ഫഹദ് അഭിപ്രായപ്പെട്ടു. കൂടെ പ്രവര്‍ത്തിച്ച സംവിധായകരെക്കുറിച്ചുള്ള ചോദ്യത്തിന് ഫഹദ് നല്‍കിയ മറുപടി എല്ലാവരും സുഹൃത്തുക്കളാണ്. വാപ്പ ഒഴിച്ച് എന്നായിരുന്നു താരത്തിന്റെ മറുപടി. അതെന്താ സ്ട്രിക്റ്റ് ആണോ എന്നായിരുന്നു അവതാരകയുടെ അടുത്ത ചോദ്യം.
അല്ല. അദ്ദേഹം ഭയങ്കര കൂളാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ആരോട് ചോദിച്ചാലും പറയും. എന്റെ പ്രശ്‌നമാണ്. ഞാന്‍ പഠിച്ചതൊക്കെ ബോര്‍ഡിംഗ് സ്‌കൂളിലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒരുമിച്ച് സമയം ചെലവിടാനൊന്നും പറ്റിയിരുന്നില്ല. അതിന്റെ റിസര്‍വേഷന്‍ ഞങ്ങള്‍ക്കിടയിലുണ്ട്. അത് ബ്രേക്ക് ചെയ്ത് വരികയാണെന്നും പഴയ അഭിമുഖത്തിൽ പറയുന്നു . ഇതോടെ സുഹൃത്തുക്കള്‍ അല്ലാത്തത് കൊണ്ടാണോ ആദ്യ സിനിമ വിജയമാകാതെ പോയതെന്നായി അവതാരക ചോദിക്കുന്നുണ്ട്. ഇതിനും ഫഹദിന്റെ പക്കല്‍ വ്യക്തമായ മറുപടി ഉണ്ടായിരുന്നു.
തീര്‍ച്ചയായും. അതിന്റെ ഉത്തരവാദി നൂറ് ശതമാനവും ഞാനാണ്. ഞാനൊരു തയ്യാറെടുപ്പും നടത്തിയിരുന്നില്ല. ഒന്നെങ്കില്‍ ഒരു ആക്ടര്‍ എനിക്ക് എല്ലാം അറിയാം എന്ന് പറയണം അല്ലെങ്കില്‍ അറിയില്ലെന്ന് പറയാന്‍ പറ്റണം. ഇത് രണ്ടും എനിക്ക് പറയാന്‍ പറ്റിയില്ല. ഒരു കോണ്‍ഗ്രീറ്റ് പ്ലാറ്റ്‌ഫോമോ തീരുമാനമോ എന്റെ ഭാഗത്തു നിന്നും ആ സിനിമയ്ക്ക് നല്‍കാന്‍ എനിക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെയാണ് ആ സിനിമ പരാജയമായത്. ഒരുപക്ഷെ ആ പടം ഞാന്‍ വീണ്ടും ചെയ്‌തേക്കം എന്നായിരുന്നു ഫഹദിന്റെ മറുപടി. തിരിച്ചുവരവില്‍ ടെന്‍ഷനുണ്ടായിരുന്നുവോ എന്നു ചോദിച്ചപ്പോള്‍ തിരിച്ചുവരില്‍ ടെന്‍ഷനില്ല. ഇനിയൊന്നും സംഭവിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. അതിനേക്കാള്‍ ഫ്‌ളോപ്പ് ഇനിയുണ്ടാകില്ലെന്ന് ഉറപ്പായിരുന്നു എന്നായിരുന്നു ഫഹദിന്റെ ഉത്തരം.
പിന്നാലെ ചാപ്പാ കുരിശ് എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗത്തെക്കുറിച്ചായി അവതാരകയുടെ ചോദ്യം. ഇന്റിമേറ്റ് രംഗം ചെയ്യുന്നത് റിസ്‌കാണെന്ന അവതാരകയുടെ പരാമര്‍ശത്തിന് ഫഹദ് നല്‍കിയ മറുപടി ഇന്റിമേറ്റ് സീനിന് റിസ്‌ക്കുണ്ടോ? എന്ന ചോദ്യമായിരുന്നു. പിന്നാലെ ആ രംഗത്തെക്കുറിച്ച് ഫഹദ് വിവരിച്ചു.
സിനിമ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. അത് കാഴ്ചക്കാരുടെ ഇഷ്ടമാണ്. അതുപോലെ എന്ത് പറയണം എന്നുള്ളത് മേക്കറുടെ ഇഷ്ടമാണ്. ഞാനതിനെ ബഹുമാനിക്കുന്നു. സമീര്‍ കഥ പറഞ്ഞപ്പോള്‍ ഞാന്‍ സമീറിനോട് ചോദിച്ചിരുന്നു, ആ മൊബൈല്‍ ഫോണിലെ കണ്ടന്റ് വളരെ പ്രധാനപ്പെട്ടതല്ലേയെന്ന്. അത് എന്താണെന്ന് അറിഞ്ഞാല്‍ മാത്രമേ ആ സിനിമയ്‌ക്കൊരു റീസണ്‍ ഉണ്ടാവൂ. അതുകൊണ്ടാണ് ആ സീന്‍ ചെയ്തത്. അതില്ലായിരുന്നുവെങ്കില്‍ ചാപ്പാ കുരിശ് വെറുമൊരു സിനിമയായി മാറിയേനെ. എന്നായിരുന്നു ഫഹദ് പറഞ്ഞത്. വളരെ കൃത്യമായിട്ടുള്ള വീക്ഷണം ഫഹദിന് പണ്ടേയുണ്ടായിരുന്നു എന്നുവേണം ഈ വാക്കുകളിൽ നിന്നും മനസിലാക്കാൻ. ഉറച്ച ചുവടുവെപ്പോടെയാണ് ഫഹദ് സിനിമയിൽ മുന്നേറുന്നത്.
about fahad fazil