Connect with us

എന്റെ ബിയോപിക്ക് വന്നാൽ നീരജ് ചോപ്ര നായകനാട്ടെ’; ട്രോളുകൾക്കെതിരെ രസകരമായി പ്രതികരിച്ച് അക്ഷയ് കുമാർ!

Malayalam

എന്റെ ബിയോപിക്ക് വന്നാൽ നീരജ് ചോപ്ര നായകനാട്ടെ’; ട്രോളുകൾക്കെതിരെ രസകരമായി പ്രതികരിച്ച് അക്ഷയ് കുമാർ!

എന്റെ ബിയോപിക്ക് വന്നാൽ നീരജ് ചോപ്ര നായകനാട്ടെ’; ട്രോളുകൾക്കെതിരെ രസകരമായി പ്രതികരിച്ച് അക്ഷയ് കുമാർ!

ടോക്കിയോ ഒളിംപിക്സിലെ നീരജ് ചോപ്രയുടെ സ്വർണ്ണ മെഡൽ നേട്ടത്തിന് പിന്നാലെ നടൻ അക്ഷയ് കുമാറിന്റെ പേരിൽ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത് . നീരജ് ചോപ്രയുടെ ജീവിതം സിനിമയായാക്കാനുള്ള തയ്യാറെടുപ്പിലാണ് അക്ഷയ് കുമാർ എന്ന തരത്തിലുള്ള ട്രോളുകളാണ് അത് . അക്ഷയ് കുമാറിന്റെ പഴയ ചില ചിത്രങ്ങളും ട്രോളന്‍മാര്‍ സോഷ്യല്‍ മീഡിയയിലൂടെ കുത്തിപ്പൊക്കുകയുണ്ടായി.

ഇത്തരത്തിലുള്ള ട്രോളുകളോട് രസകരമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അക്ഷയ് കുമാർ ഇപ്പോൾ . “അത് വളരെ രസകരമാണ്. ഞാനും ആ ചിത്രം കണ്ടിരുന്നു. അത് എന്റെ സിനിമയായ സൗഗന്ധിലെ സ്റ്റിൽ ആണ്, എന്ന് അക്ഷയ് കുമാർ പറഞ്ഞു. തന്റെ ഭാര്യ ട്രോളുകളായി പറക്കുന്ന ചിത്രങ്ങൾ തനിക്ക് അയച്ചു തന്നുവെന്നും എന്നാൽ താൻ അതൊക്കെ നേരത്തെ കണ്ടിരുന്നു എന്ന മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ അവസരത്തില്‍ തന്റെ ജീവിതം സിനിമയാക്കിയാൽ അതിൽ അക്ഷയ് കുമാറോ രണ്‍ദീപ് ഹൂഡയോ അഭിനയിക്കണം എന്ന് പറഞ്ഞിരുന്നു. ‘നീരജ് വളരെ സുന്ദരനായ ചെറുപ്പക്കാരനാണ്. എന്റെ ബിയോപിക്ക് വന്നാൽ അദ്ദേഹം ആ വേഷം അവതരിപ്പിക്കണം’, എന്നുള്ള രസകരമായ മറുപടിയും അക്ഷയ് കുമാർ പറഞ്ഞു.

അതേസമയം അക്ഷയ് കുമാർ നായകനാകുന്ന ചിത്രം ബെൽബോട്ടം റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 19നാണ് ചിത്രം റിലീസ് ചെയ്യുക. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന, സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ബെല്‍ബോട്ടം. റോ ഏജന്റിന്റെ വേഷത്തിലായിരിക്കും അക്ഷയ്കുമാര്‍ എത്തുക.

about neeraj chopra

More in Malayalam

Trending