Connect with us

കോടതിയ്ക്കുള്ളിൽ വമ്പൻ ട്വിസ്റ്റ്, കാവ്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല കാര്യങ്ങൾ പോകുന്ന പോക്കേ…കോടതി മുറിയിൽ നാടകീയ രംഗങ്ങൾ!

Malayalam Breaking News

കോടതിയ്ക്കുള്ളിൽ വമ്പൻ ട്വിസ്റ്റ്, കാവ്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല കാര്യങ്ങൾ പോകുന്ന പോക്കേ…കോടതി മുറിയിൽ നാടകീയ രംഗങ്ങൾ!

കോടതിയ്ക്കുള്ളിൽ വമ്പൻ ട്വിസ്റ്റ്, കാവ്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല കാര്യങ്ങൾ പോകുന്ന പോക്കേ…കോടതി മുറിയിൽ നാടകീയ രംഗങ്ങൾ!

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഇന്നലെ സാക്ഷി വിസ്താരത്തിനായി നടി കാവ്യാ മാധവൻ എത്തിയിരുന്നു . കേസിലെ 34–ാം സാക്ഷി കാവ്യ മാധവൻ ഇന്നലെ പ്രോസിക്യൂഷൻ വിസ്താരത്തിനിടയിൽ കൂറുമാറിയിരിക്കുകയാണ്. വിചാരണക്കോടതിയിൽ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷൻ കാവ്യ മാധവനെ ക്രോസ് വിസ്താരം നടത്താൻ അനുമതി തേടി. കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂർ ക്രോസ് ചെയ്തു. വിസ്താരം ഇന്നും തുടരും


.
അതിക്രമം നേരിട്ട നടിയോടു കാവ്യയുടെ ഭർത്താവും കേസിലെ മുഖ്യപ്രതികളിൽ ഒരാളുമായ നടൻ ദിലീപിനു ശത്രുതയുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി വിസ്തരിച്ചത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സൽ ക്യാംപ് നടന്ന ഹോട്ടലിൽ കേസിൽ ഇരയായ നടിയും ദിലീപും തമ്മിൽ വാക്കുതർക്കമുണ്ടായപ്പോൾ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു. ഇതോടെയാണ് കാവ്യയെ വിസ്തരിച്ചത്.

കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് കാവ്യാ ഇന്നലെ ഹാജരായത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. രാവിലെ 11. 55നാണ് കാവ്യ കോടതിയില്‍ ഹാജരായത്. കാവ്യ എത്തുന്നു എന്നറിഞ്ഞ് ചാനല്‍ പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു. വെള്ള ഇന്നോവ ക്രിസ്റ്റ കാറില്‍ ചുരിദാര്‍ ധരിച്ച്‌ വന്നിറങ്ങിയ കാവ്യ അതിവേഗം കോടതിയിലേക്ക് കയറിപ്പോകുകയായിരുന്നു. ചാനല്‍ ക്യാമറകള്‍ക്ക് മുഖം കൊടുക്കാതെ വേഗത്തില്‍ കോടതി വരാന്തയിലേക്ക് കയറി. കോടതി ബെഞ്ച് സെക്ഷനിലേക്ക് കയറുന്നത് മുമ്ബായി മുമ്ബില്‍ ഇരുന്ന സെക്യൂരിറ്റി ജീവനക്കാരന് പേരും അഡ്രസും പറഞ്ഞു കൊടുത്തു. അതിന് ശേഷം ബെഞ്ച് സെക്ഷനിലേക്കാണ് കാവ്യ പോയത്. ദിലീപ് കോടതിയില്‍ എത്തിയിരുന്നില്ല. അഭിഭാഷകനൊപ്പം കാവ്യ തനിച്ചാണ് സാക്ഷി മൊഴി രേഖപ്പെടുത്താന്‍ എത്തിയത്.

മഞ്ജു വാര്യര്‍, സിദ്ധിഖ്, റിമി ടോമി, നാദിര്‍ഷാ എന്നിവരടക്കം 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. താരങ്ങളടക്കം നിരവധിപ്പേര്‍ വരും ദിനങ്ങളില്‍ വിസ്താരത്തിനെത്തും. 350ലധികം സാക്ഷികളാണ് കേസിലുള്ളത്. ഇനിയും സിനിമാ മേഖലയിലുള്ള പ്രധാന സാക്ഷികളെ വിസ്തരിക്കാനുണ്ട്. കേസിൽ ഇതുവരെ കേസില്‍ 178 പേരുടെ വിസ്താരം നടന്നു. വിചാരണ ആഗസ്റ്റില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ വിചാരണ കോടതി തടസം അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് കാവ്യ മാധ്യമവന്‍ കോടതിയിലെത്തിയത്

ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം അടുത്ത മാസത്തോടെ സുപ്രീംകോടതി അനുവദിച്ച സമയം അവസാനിക്കും. എന്നാല്‍ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണ കോടതി സുപ്രീം കോടതിക്ക് കത്തയച്ചിരിക്കുന്നത്. ഇനിയും ആറു മാസം സമയം വേണമെന്നാണ് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്‍കിയപ്പോള്‍ 2021 ആഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും അപേക്ഷയില്‍ പറയുന്നു.

നേരത്തെ കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് വിചാരണ കോടതിയില്‍ ഹാജരാക്കിയാരുന്നു. തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വിചാരണക്കോടതി എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിനോട് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്

2017 ഫെബ്രുവരി 17നാണ് കേരളത്തെ നടുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു നടി. യാത്രാ മധ്യേ കാര്‍ തടഞ്ഞ് ചിലര്‍ നടിയെ ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. കൊച്ചിയിലെത്തിയ നടി സിനിമാ മേഖലയിലുള്ളവരെ വിവരം അറിയിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.

ക്വട്ടേഷന്‍ സംഘങ്ങളായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പിന്നീട് ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന് ആരോപണം ഉയര്‍ന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ പോലീസ് അതേ വര്‍ഷം ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ദിലീപ് കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തിലിറങ്ങുകയായിരുന്നു

More in Malayalam Breaking News

Trending

Recent

To Top