Connect with us

ബിഗ് ബോസിൽ വച്ച് മൂത്രമൊഴിക്കാൻ പോലും പറ്റാതെ, ജീവൻ പോകുന്ന അവസ്ഥയുണ്ടായി ; രെഞ്ചു രെഞ്ചിമാർ വെറുക്കുന്ന സാബു മോൻ മാത്രമേ ഉണ്ടായിരുന്നുള്ളു അവിടെ ; രെഞ്ചു രെഞ്ചിമാരെ പൊളിച്ചടുക്കി അഞ്ജലി അമീർ !

Malayalam

ബിഗ് ബോസിൽ വച്ച് മൂത്രമൊഴിക്കാൻ പോലും പറ്റാതെ, ജീവൻ പോകുന്ന അവസ്ഥയുണ്ടായി ; രെഞ്ചു രെഞ്ചിമാർ വെറുക്കുന്ന സാബു മോൻ മാത്രമേ ഉണ്ടായിരുന്നുള്ളു അവിടെ ; രെഞ്ചു രെഞ്ചിമാരെ പൊളിച്ചടുക്കി അഞ്ജലി അമീർ !

ബിഗ് ബോസിൽ വച്ച് മൂത്രമൊഴിക്കാൻ പോലും പറ്റാതെ, ജീവൻ പോകുന്ന അവസ്ഥയുണ്ടായി ; രെഞ്ചു രെഞ്ചിമാർ വെറുക്കുന്ന സാബു മോൻ മാത്രമേ ഉണ്ടായിരുന്നുള്ളു അവിടെ ; രെഞ്ചു രെഞ്ചിമാരെ പൊളിച്ചടുക്കി അഞ്ജലി അമീർ !

ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ മത്സരിച്ചതോടെയാണ് തരികിട സാബുവെന്ന സാബുമോന്‍ അബ്ദുസമദിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസ്സിലാക്കിയത്. ട്രാന്‍സ്‌ജെന്‍ഡറുകളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് സാബുവിന്റേത് എന്നാരോപിച്ച് ട്രാൻസ് ആക്റ്റിവിസ്റ്റുകൾ കുറച്ചുനാളുകളായി രംഗത്തുണ്ട്. ശീതൾ ശ്യാം ആയിരുന്നു ആദ്യം ക്ലബ് ഹൌസ് ചർച്ചയിൽ നടന്ന പ്രശ്നങ്ങളെ കുറിച്ചു തുറന്നു പറഞ്ഞെത്തിയത്. ശേഷം സാബുമോൻ ട്രാൻസ് ഫോബിക് ആണെന്ന് തുറന്നുപറഞ്ഞ് മേക്ക് അപ്പ് ആർട്ടിസ്റ്റും ട്രാൻസ് കമ്മ്യൂണിറ്റി അമ്മയുടെ സ്ഥാനം നല്കുന്നവരുമായ രെഞ്ചു രെഞ്ചിമാരും രംഗത്തെത്തി. ഇതോടെ വിവാദങ്ങൾ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയ്ക്ക് ഇടയാക്കുകയായിരുന്നു.

എന്നാലിപ്പോൾ , മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ സാബുമോന് അനുകൂലമായിട്ട് വന്നിരിക്കുകയാണ്. തനിക്ക് മറ്റുള്ളവർ ആരോപിക്കുന്നതുപോലെയുള്ള അനുഭവമായിരുന്നില്ല സാബുമോനിൽ നിന്നും ഉണ്ടായത് എന്ന് തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് അഞ്ജലി അമീര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഞ്ജലി അമീര്‍ അനുഭവം പങ്കുവെച്ചത്.

അഞ്ജലിയുടെ വാക്കുകൾ ഇങ്ങനെയാണ്;

ഞാൻ ബിഗ്ബോസിൽ പങ്കെടുക്കുന്ന കാലത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലൂടെ ഞാൻ കടന്ന് പോയിരുന്നു. ജെൻഡർ അഫിർമേറ്റീവ് സർജറിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുടെ തുടർച്ചയായി ഉണ്ടായ മൂത്രതടസ്സം സൃഷ്ടിക്കുന്ന പ്രാണൻ ശരീരത്തിൽ നിന്ന് വിട്ടുമാറുന്നത് പോലെയുള്ള വേദനയെ കുറിച്ച് ഓർക്കുമ്പോൾ ഇന്നുമെൻ്റെ അടിവയറ്റിൽ വേദന ഘനം വെച്ചുയരും. എന്നെ പോലുള്ള വ്യക്തിത്വങ്ങൾ സമൂഹത്തിൽ നേരിടുന്ന അപമാനങ്ങൾക്കെതിരെയുള്ള പോരാട്ടമായാണ് ഞാൻ ബിഗ്ബോസിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നത്.

നിങ്ങൾ കാലങ്ങളായി അപരവത്ക്കരണം നടത്തി ഒറ്റപ്പെടുത്തി തെറി പറഞ്ഞ് ഓടിക്കുന്ന ഞങ്ങൾ മനുഷ്യരാണെന്ന് നിങ്ങളെ ബോധിപ്പിക്കാൻ, ഞങ്ങളെ നിങ്ങൾക്ക് മനസ്സിലാക്കി തരേണ്ട ബാധ്യതയും പേറി, അനേകം കാലം ജീവിക്കാൻ പ്രചോദനം തരുന്ന ഊർജം തേടിയാണ് ഞാൻ ആ ഷോയിൽ പങ്കെടുത്തത്. പക്ഷെ, എൻ്റെ അരോഗ്യം അനുവദിക്കാത്തതിനാൽ എനിക്ക് ഷോ ഉപേക്ഷിക്കേണ്ടതായി വന്നു. ഷോയിൽ വെച്ചുണ്ടായ അസ്ഥി നുറുങ്ങുന്ന വേദനയിൽ എന്നെ സഹായിക്കാൻ ആദ്യം എത്തിയത് സാബുമോനാണ്.

സമൂഹത്തിലെ വിവിധ മേഖലയിൽ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വങ്ങളിൽ എൻ്റെ വേദനയറിഞ്ഞ് എനിക്ക് ഡോക്ടറിൻ്റെ സേവനം വേഗത്തിൽ ഉറപ്പ് വരുത്താൻ ബിഗ്ബോസ് ഷോയുടെ സംഘാടകരോട് കലഹിച്ചത് നിങ്ങൾ ഇടതടവില്ലാതെ കല്ലെറിയുന്ന സാബുമോനാണ്. ട്രാൻസ്ഫോബിയ ആരോപിച്ച് നിങ്ങൾ ക്രൂശിക്കുന്ന സാബു ചേട്ടനിൽ ഞാൻ ഇതുവരെയും വെറുപ്പ് കണ്ടിട്ടില്ല. വേദയിൽ പുളയുന്ന എന്നെ ആശ്വസിപ്പിക്കാൻ ചേർത്ത് പിടിച്ച സാബു ചേട്ടൻ്റെ സ്നേഹത്തിൽ ഇന്നുവരെയും ആത്മാർത്ഥമല്ലാതെയൊന്നും ഉണ്ടായിട്ടില്ല.

ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്ത്, എന്നോട് “എന്താ വിശേഷം, വർക്കുകൾ നടക്കുന്നുണ്ടോന്ന്” ആത്മാർത്ഥമായി ചോദിക്കുന്ന, സഹായം വാഗ്ദാനം ചെയ്യുന്ന മനുഷ്യരിൽ ഒരാൾ ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റുകൾ വെറുക്കുന്ന സാബു ചേട്ടനാണ്. എൻ്റെ പ്രശ്നങ്ങൾ കേൾക്കുന്ന, അതിന് പരിഹാരങ്ങൾ നിർദ്ദേശിക്കാൻ സമയം നീക്കിവെയ്ക്കുന്ന മനുഷ്യനെ എന്നെ ഉൾപ്പെടുത്തേണ്ട സമൂഹം ക്രൂശിക്കുന്നത് കണ്ടിരിക്കാൻ കഴിയുന്നില്ല.

വ്യക്തികളുടെ പ്രശ്നങ്ങളെ ഒരു സമൂഹത്തിൻ്റെ പ്രശ്നമാക്കി ഒരു മനുഷ്യനെ സമൂഹമധ്യത്തിൽ കല്ലെറിയാൻ ഇട്ട് കൊടുക്കുന്നത് ട്രാൻസ് സമൂഹത്തിൻ്റെ രാഷ്ട്രീയമല്ല. നിരവധി മനുഷ്യരുടെ സ്വകാര്യ ആവശ്യകൾക്കായി ആൾക്കൂട്ട ആക്രമണങ്ങൾക്ക് വിധേയരായി ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കുന്ന കമ്യൂണിറ്റിയിൽ തുടരേണ്ട പ്രാക്ടിസല്ലയിത്. ഒറ്റപ്പെടുത്തലിൻ്റെ വൈലൻസ് ട്രാൻസ് സമൂഹത്തിൻ്റെ രാഷ്ട്രിയമല്ല.

മൊബ് ലിഞ്ചിംഗിനെതിരെ ശബ്ദമുയർത്തി അതിജീവിക്കാൻ വിധിക്കപ്പെട്ടവരുടെ രാഷ്ട്രീയമല്ലയത്. ആവർത്തിച്ച് പറയട്ടെ, സാബുമോൻ ട്രാൻസ് ഫോബിക്കാണെന്ന് ആരോപിക്കുമ്പോൾ എന്നെ നിങ്ങൾ കേൾക്കാതിരിക്കൽ നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പാണ്. ഒറ്റപ്പെടലും ചേരിതിരിച്ചിലും നല്ലോണം അനുഭവിച്ച വ്യക്തിയാണ് ഞാൻ എന്നുമായിരുന്നു അഞ്ജലി അമീർ കുറിച്ചത്.

ABOUT ANJALI AMEER

Continue Reading
You may also like...

More in Malayalam

Trending

Recent

To Top