Connect with us

ഹനീഫയുടെ ഒരു അതിസാമര്‍ത്ഥ്യം ശരിക്കും പറഞ്ഞാ തൊലച്ചു, കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത ചിത്രത്തില്‍ അംഗീകരിക്കാന്‍ പറ്റിയത് പാട്ടുകള്‍ മാത്രമാണ്; തുറന്ന് പറഞ്ഞ് നിര്‍മാതാവ്

Malayalam

വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് ഈ ലോകത്തോട് വിടപറഞ്ഞ താരമാണ് കൊച്ചിന്‍ ഹനീഫ. ഇപ്പോഴിതാ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത ഭീഷ്മാചാര്യ എന്ന ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിര്‍മ്മാതാവ് ഗോവിന്ദന്‍ നായര്‍.

1994ല്‍ പുറത്തിറങ്ങിയ സിനിമയില്‍ മനോജ് കെ ജയന്‍, സിദ്ദിഖ്, നരേന്ദ്രപ്രസാദ്, കൊച്ചിന്‍ ഹനീഫ, ഇന്നസെന്റ്, കവിയൂര്‍ പൊന്നമ്മ, ജനാര്‍ദനന്‍ തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ഭീഷ്മാചാര്യ ഷൂട്ട് ചെയ്ത സീനുകള്‍ അധികം കണ്ടില്ല. സെന്‍സര്‍ ചെയ്തപ്പോഴാണ് സിനിമ മുഴുവനായി കണ്ടത്.

വലിയ മെച്ചമായ പടമാണെന്ന് തോന്നിയില്ല. അതില്‍ അംഗീകരിക്കാന്‍ പറ്റിയത് പാട്ടുകള്‍ മാത്രമാണ്. ചന്ദനക്കാറ്റേ പോലുളള പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടു. യൂസഫലി കേച്ചേരി നന്നായിട്ട് എഴുതി. ഭീഷ്മാചാര്യ ചെയ്തപ്പോള്‍ സമയം മോശമായിരുന്നു, കഷ്ടപ്പെട്ടു. അത്രയേ ഉളളൂ. പരാതി പറഞ്ഞിട്ട് നമുക്ക് എന്ത് കിട്ടാന്‍.

അപൂര്‍വ്വം കുറച്ച് സമയങ്ങളില്‍ മാത്രമേ ഭീഷ്മാചാര്യ സെറ്റില്‍ ചെലവഴിച്ചുളളു. എല്ലാവരെയും വിശ്വാസമുളളത് കൊണ്ട് പോയില്ല. പ്രഭു സാറിന് കൂടി ഇന്‍വെസ്റ്റ്‌മെന്റുളള പടമാണ്. എന്നാല്‍ ഹനീഫയുടെ ഒരു അതിസാമര്‍ത്ഥ്യം ശരിക്കും പറഞ്ഞാ തൊലച്ചു.

സിനിമ കഴിഞ്ഞ ശേഷം ഹനീഫ കല്യാണം വിളിക്കാന്‍ വന്നു. തന്റെ ഓഫീസില്‍ അന്ന് രവീന്ദ്രന്‍ നായര്‍ എന്ന ആളുണ്ടായിരുന്നു. അന്ന് രവിയോട് ഹനീഫ പറഞ്ഞു, ‘അങ്ങേരോട് സംസാരിച്ചാല്‍ ശരിയാവില്ല. ചെലവ് കുറഞ്ഞ ഒരു പടം അടുത്തതായി ചെയ്തുതരാം. നിങ്ങക്ക് ഒരു നഷ്ടവും വരില്ല. നിങ്ങള്‍ എനിക്ക് ഒന്നും തരണ്ടാ’യെന്ന് എന്നാണ് നിര്‍മ്മാതാവ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top