Malayalam
ഫ്ലാറ്റ് സ്വന്തമാക്കിയില്ലെങ്കിലും ഒരു വീട് മറ്റൊരാൾക്ക് സമ്മാനിക്കാൻ ഈ മനുഷ്യനെ സാധിക്കൂ ; കൂടെ നിന്നവർക്കും പിന്തുണച്ചവർക്കും പരിഹസിച്ചവർക്കും നന്ദി പറഞ്ഞതിനിടയിൽ കിടിലം ഫിറോസ് പറഞ്ഞ ആ വലിയ വാർത്ത; അറിയാൻ വൈകിപ്പോയെന്ന് ആരാധകർ !
ഫ്ലാറ്റ് സ്വന്തമാക്കിയില്ലെങ്കിലും ഒരു വീട് മറ്റൊരാൾക്ക് സമ്മാനിക്കാൻ ഈ മനുഷ്യനെ സാധിക്കൂ ; കൂടെ നിന്നവർക്കും പിന്തുണച്ചവർക്കും പരിഹസിച്ചവർക്കും നന്ദി പറഞ്ഞതിനിടയിൽ കിടിലം ഫിറോസ് പറഞ്ഞ ആ വലിയ വാർത്ത; അറിയാൻ വൈകിപ്പോയെന്ന് ആരാധകർ !
കാത്തിരിപ്പുകള്‍ക്ക് വിരാമമായി. ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിജയിയെ മോഹൻലാല്‍ പ്രഖ്യാപിച്ചു. ഏവരെയും ആകാംക്ഷയിലാക്കി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഭൂരിഭാഗം പേരും പ്രവചിച്ചതുപോലെ ബിഗ് ബോസണ്‍ മൂന്നിന്റെ വിജയകിരീടം മണിക്കുട്ടൻ ചൂടിയപ്പോള്‍ സ്വപ്‍നങ്ങളുമായി എത്തിയ സായ് വിഷ്‍ണു റണ്ണര്‍ അപ്പുമായി.
ഈ സീസണിലെ മൈൻഡ് റീഡർ എന്ന സ്ഥാനമാണ് കിടിലം ഫിറോസിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ഫിനാലയ്ക്ക് ശേഷം കിടിലം ഫേസ്ബുക്കിൽ പങ്കിട്ട പോസ്റ്റ് വൈറലാവുകയാണ്. നന്ദിവാക്കുകളുമായിട്ടാണ് കിടിലം എത്തിയത്, എന്നാൽ, അതിനിടയിൽ ഫ്ലാറ്റ് കിട്ടാത്തതിനെ കുറിച്ചൊന്നും ഒരു വാക്ക് പോലും പറയാതിരുന്നിട്ട് ഇപ്പോൾ മറ്റൊരു വ്യക്തിയ്ക്ക് വീട് നിർമ്മിച്ചുകൊടുക്കുന്ന കാര്യം പറഞ്ഞിരിക്കുകയാണ്.
കിടിലം ഫിറോസിന്റെ പൂർണ്ണമായ കുറിപ്പ് ഇങ്ങനെ….
“മൈൻഡ് റീഡർ ഓഫ് ദി സീസൺ” ഇതായിരുന്നു കാലം കാത്തുവച്ചിരുന്നത് . 95 ദിനരാത്രങ്ങളിൽ അകത്തും പുറത്തും കടന്നുപോയ മാനസിക അവസ്ഥ ഒരുപക്ഷേ അവിടെ ഒപ്പം ഉണ്ടായിരുന്നവർക്കേ മനസിലാകുള്ളൂ . വീഴാൻ തുടങ്ങിയിടത്തൊക്കെ വീഴാതെ താങ്ങിയ ഒപ്പം മത്സരിച്ച 18 പേർക്കും നന്ദി പറയുന്നു . ഞാൻ വീടിനുള്ളിലായിരുന്നപ്പോൾ ഉണ്ടായ സംഭവവികാസങ്ങളിൽ തളർന്നുപോയ എന്റെ കുടുംബത്തെ ചേർത്തുപിടിച്ചു ഒപ്പം നിന്ന ഒരു വലിയ സമൂഹമുണ്ട് .അവർക്ക് നന്ദി പറയുന്നു .
78ലക്ഷത്തി99നായിരത്തി200 വോട്ടുകൾ എനിക്ക് വേണ്ടി ചെയ്ത പ്രേക്ഷക സമൂഹത്തിനു നന്ദി അറിയിക്കുന്നു. ട്രോളുകളിലൂടെ എന്നെ ജനശ്രദ്ധയിലെത്തിച്ചവർക്കും , യൂട്യൂബ് ,ഓൺലൈൻ മീഡിയകളിലൂടെ ചേർത്തുപിടിച്ചും ,തള്ളിപ്പറഞ്ഞും ,വിമർശിച്ചും ,പ്രോത്സാഹിപ്പിച്ചും ഒപ്പം നിന്നും ,മാറിനിന്നും ചർച്ചാ വിഷയമാക്കിയ എല്ലാ സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്കും എന്റെ 6ആം സ്ഥാനം അവകാശപ്പെട്ടതാണ് .
നിങ്ങളോടും ഒരുപാടിഷ്ടം . മറ്റു മത്സരാർഥികളുടെ ആർമികൾ വളരെയേറെ ചർച്ച ചെയ്തിരുന്നു എന്നെപ്പറ്റി . അതൊരുപാട് മുന്നോട്ട്പോക്കിനു സഹായിച്ചു . അവർക്കും ഒരുപാടിഷ്ടം നേരുന്നു . സോഷ്യൽ മീഡിയയിൽ ഇല്ലാത്ത ,കമന്റുകൾ നേരിട്ടറിയിച്ച വലിയൊരു ശതമാനം പ്രേക്ഷകരുണ്ട് . അവർക്കും നന്ദി .
ജന്മം തന്നവർക്കും . ജന്മത്തിൽ ഒപ്പമുള്ളവർക്കും എന്റെ കുഞ്ഞു ലോകത്തിനും നന്ദി . കമന്റുകളിലൂടെ തിരുത്തിയും , ഇഷ്ടത്തോടെ വിമർശിച്ചും വെറുപ്പോടെ പരാമർശിച്ചും കഴിഞ്ഞ ഏഴുമാസങ്ങൾ സജീവമായി ഈ സോഷ്യൽ ഇടങ്ങളിൽ ഉണ്ടായിരുന്നവർക്കും നന്ദി .
ആരെയെങ്കിലും എന്റെ ഏതെങ്കിലും വാക്കോ പ്രവൃത്തിയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു . ഔദ്യോഗിക വിജയിയായ മണിക്കുട്ടന് ആശംസകൾ . ഒരുപാട് നല്ലതുണ്ടാകട്ടെ . ഫൈനൽ റണ്ണർ അപ്പ്സ് മത്സരാർത്ഥികൾക്ക് ജീവിതത്തിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാനാകട്ടെ . മറ്റെല്ലാ മത്സരാർത്ഥികൾക്കും ഒരുപാട് അവസരങ്ങൾ തേടിവരട്ടെ . എന്നെ ഇന്നുകാണുന്ന ഞാനാക്കിയ 92.7 BIG FM മലയാളം, ഏഷ്യാനെറ്റ്,
ദി എന്റമോൾ ഗ്ലോബൽ ലിമിറ്റഡ്, മോഹൻലാൽ എന്നിവർക്കും ഒരുപാട് നന്ദി .
ഇനി എന്റെ അത്രമേൽ പ്രിയപ്പെട്ട സുഹൃത്തുക്കളായ KF ആർമിയോട് : നിങ്ങൾ മുത്തുകളാണ് .പത്തരമാറ്റ് തനിത്തങ്കങ്ങൾ .എന്നും ഞാനൊപ്പമുണ്ടാകും . പോയത് ഒരു അനാഥാലയം എന്ന സ്വപ്നത്തിനാണ് . ഇന്ന് അത് സംഭവിക്കുന്നു എന്ന് ലാലേട്ടനെ സാക്ഷിയാക്കി ജനലക്ഷങ്ങളോട് പ്രഖ്യാപിക്കാനാവുക എന്നതിനേക്കാൾ വലിയ വിജയമെന്താണ് നമുക്ക് ? വരും ദിവസങ്ങളിൽ അത് യാഥാർഥ്യമാകുകയാണ് .
വയനാട്ടിൽ @sunil Payikkad എന്ന വലിയ മനുഷ്യന്റെ കടപ്പാടിൽ അവിടെ നമ്മളോരുമിച്ചൊരു മേൽക്കൂര പണിയും .നിങ്ങളൊക്കെ ഒപ്പമുണ്ടാകുകയും ചെയ്യും . അപ്പൊ ഷോ കഴിഞ്ഞു പ്രകാശം പരക്കട്ടെ … എന്നവസാനിക്കുന്നു കുറിപ്പ്.
നിരവധി ആരാധകരാണ് ഫിറോസിന്റെ വാക്കുകളിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഈ മനുഷ്യനെ തിരിച്ചറിയാതെ പോയി… വിജയി ആരൊക്കെയായാലും ഞങ്ങൾക്ക് എന്നും വിജയിച്ചത് നിങ്ങളെന്ന മനുഷ്യനാണ് എന്നൊക്കെയുള്ള നിരവധി കമന്റുകളാണ് വരുന്നത്.
about kidilam firoz