Connect with us

കൊവിഡും ആശുപത്രി ജീവിതവും അവസാനിച്ചപ്പോൾ ലൊക്കേഷനിലെ മാസ്സ് പെർഫോമൻസിലേക്ക് കടന്ന് ബീനാ ആന്റണി ; നടന്‍ കാര്‍ത്തിക്കിനെ വിരട്ടുന്ന ബീന ആന്റണിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ !

Malayalam

മാസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിതയായി ആശുപത്രിയിലായിരുന്ന നടി ബീന ആന്റണിയുടെ വാർത്ത വളരെ വേദനയോടെയാണ് മലയാളി സമൂഹം കേട്ടത് . ന്യൂമോണിയ കൂടി ബാധിച്ചതോടെ താരത്തിന്റെ സ്ഥിതി വളരെ മോശമാവുകയായിരുന്നു. ഭർത്താവും നടനുമായ മനോജ് വീഡിയോയിലൂടെ ഭാര്യയുടെ അസുഖ വിവരങ്ങൾ പുറംലോകത്തെ അറിയിച്ചപ്പോൾ മലയാളികൾ ഏറെ വേദനയോടെയാണ് അത് കേട്ടിരുന്നത്. ആരാധകരുടെ പ്രാർത്ഥനകളും ബീന ആന്റണിയ്ക്ക് മുതൽക്കൂട്ടായി.

വളരെ പെട്ടെന്ന് നടി ജീവിതത്തിലേക്ക് തിരിച്ച് വന്നു. ഇപ്പോള്‍ സീരിയലില്‍ അഭിനയിക്കുന്നതിന്റെ തിരക്കുകളിലേക്ക് നടി കടന്നിരിക്കുകയാണ് . നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗത്തിലാണ് ബീന ആന്റണി അഭിനയിക്കുന്നത്.

സീരിയല്‍ ചിത്രീകരണത്തിനിടയില്‍ നിന്നുള്ള ബീനയുടെ രസകരമായൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുന്നത്. മൗനരാഗത്തില്‍ ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ കാര്‍ത്തിക് പ്രസാദാണ് വീഡിയോ പുറത്ത് വിട്ടത്.

ബീന ആന്റണി കാര്‍ത്തിക്കിന്റെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് താക്കീത് ചെയ്യുന്നതും വഴക്ക് പറയുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. എന്നാല്‍ തമാശയ്ക്ക് വേണ്ടി സെറ്റിലെ ഇടവേളയില്‍ പകര്‍ത്തിയ വീഡിയോ ആയിരുന്നു ഇത് . കല്യാണ്‍ എടുത്ത സെല്‍ഫി വീഡിയോ ആയിരുന്നത്. ഈ വീഡിയോയ്ക്ക് ഇടയില്‍ നടിമാരായ ശ്രീശ്വത, ജെലീന, സബിത നായര്‍ എന്നിവര്‍ സെല്‍ഫി എടുക്കുന്നതും കാണാം.

നിമിഷനേരം കൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായി മാറി . നിലവില്‍ ടിആര്‍പി റേറ്റിങ്ങില്‍ നാലാം സ്ഥാനത്താണ് മൗനരാഗം. മുന്‍പ് മറ്റ് സീരിയലുകളെക്കാളും മുന്നിലും പുറകിലുമായിരുന്നു. ഇപ്പോള്‍ ആദ്യ അഞ്ച് ലിസ്റ്റിലും പരമ്പര ഇടം നേടിയിരിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറം സംഭവബഹുലമായ കഥയാണ് പരമ്പരയില്‍ നടന്ന് കൊണ്ടിരിക്കുന്നത്.

about beena antony

More in Malayalam

Trending

Recent

To Top