Connect with us

മമ്മൂക്കയുടെ കുടുംബവുമായി ചെറുപ്പം തൊട്ടേ പരിചയമുണ്ട്…. ഇബ്രാഹിക്കുട്ടി ഇക്കയുമായാണ് കൂടുതൽ സൗഹൃദം… തന്റെ വീടിന്റെ കിഴക്ക് ഭാഗത്തുള്ള വീടാണ് മമ്മൂട്ടിയുടേത്! വിശേഷങ്ങളുമായി ചെമ്പില്‍ അശോകന്‍

Malayalam

മമ്മൂക്കയുടെ കുടുംബവുമായി ചെറുപ്പം തൊട്ടേ പരിചയമുണ്ട്…. ഇബ്രാഹിക്കുട്ടി ഇക്കയുമായാണ് കൂടുതൽ സൗഹൃദം… തന്റെ വീടിന്റെ കിഴക്ക് ഭാഗത്തുള്ള വീടാണ് മമ്മൂട്ടിയുടേത്! വിശേഷങ്ങളുമായി ചെമ്പില്‍ അശോകന്‍

മമ്മൂക്കയുടെ കുടുംബവുമായി ചെറുപ്പം തൊട്ടേ പരിചയമുണ്ട്…. ഇബ്രാഹിക്കുട്ടി ഇക്കയുമായാണ് കൂടുതൽ സൗഹൃദം… തന്റെ വീടിന്റെ കിഴക്ക് ഭാഗത്തുള്ള വീടാണ് മമ്മൂട്ടിയുടേത്! വിശേഷങ്ങളുമായി ചെമ്പില്‍ അശോകന്‍

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ചെമ്പില്‍ അശോകന്‍. പ്രൊഫഷണല്‍ നാടകരംഗത്തുനിന്നുമാണ് സിനിമയിലേക്കെത്തുന്നത്. ചെറുപ്പം മുതലേ അഭിനയത്തിനോടായിരുന്നു താല്‍പര്യം.

ആ താല്‍പര്യം മിമിക്രി രംഗത്തേക്ക് എത്തിച്ചു. മിമിക്രി രംഗത്തുനിന്നും പിന്നീട് നാടകങ്ങളിലേക്ക് മാറി. മമ്മൂട്ടി വഴിയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. അദ്ധേഹത്തിന്റെ സഹോദരന്‍ ഇബാഹിംകുട്ടി സംവിധാനം ചെയ്ത ജ്വാല എന്ന സീരിയലിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സീരിയലുകളില്‍ അഭിനയിച്ചു.

ഇപ്പോഴിതാ മമ്മൂട്ടിയുടെ കുടുംബവുമായുള്ള അടുപ്പത്തെ കുറിച്ച് തുറന്ന് പറയുകയാണ് ചെമ്പില്‍ അശോകന്‍. തന്റെ വീടിന്റെ കിഴക്ക് ഭാഗത്തുള്ള വീടാണ് മമ്മൂട്ടിയുടേത്. മമ്മൂക്കയുടെ സഹോദരന്‍ ഇബ്രാഹിക്കുട്ടി ഇക്കയുമായാണ് കൂടുതല്‍ സൗഹൃദം, അദ്ദേഹത്തിന്റെ പല യാത്രകളിലും തന്നെയും കൂടെ കൂട്ടും എന്നാണ് ചെമ്പില്‍ അശോകന്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്

മമ്മൂക്കയുടെ കുടുംബവുമായി ചെറുപ്പം തൊട്ടേ പരിചയമുണ്ട്. തന്റെ വീടിന്റെ കിഴക്കേ വീടാണ് അദ്ദേഹത്തിന്റേത്. മമ്മൂട്ടിക്കയും ബാപ്പയെയും ഉമ്മയെയും മറ്റ് സഹോദരങ്ങളും എല്ലാമായി അന്ന് തൊട്ടേ സൗഹൃദമുണ്ട്. കൂടുതല്‍ സൗഹൃദം മമ്മൂക്കയുടെ സഹോദരനായ ഇബ്രാഹിക്കുട്ടി ഇക്കയുമായാണ്. പുസ്തക പാരായണത്തിലും പ്രസംഗത്തിലുമൊക്കെ നല്ല മികവുള്ള ആളാണ് അദ്ദേഹം.

അതു കൊണ്ട് അദ്ദേഹത്തിന്റെ യാത്രകളില്‍ പലപ്പോഴും തന്നെയും കൂടെ കൂട്ടും. ഭാഗ്യദേവതയില്‍ അഭിനയിക്കുന്ന സമയത്ത് തങ്ങള്‍ക്ക് വീട്ടില്‍ സ്വന്തമായി വാഹനമൊന്നുമില്ല. അന്ന് ഇബ്രാഹിംക്കുട്ടി ഇക്കയുടെ കാറിലാണ് താനും കുടുംബവും റിലീസ് ദിവസം സെക്കന്‍ഡ് ഷോ കാണാന്‍ പോയത്. എറണാകുളം സരിത സവിത സംഗീതയില്‍ ആയിരുന്നു സിനിമ. തിയേറ്ററെത്തുന്നതിന് മുമ്പ് കാര്‍ നിര്‍ത്തി സിഗരറ്റ് വാങ്ങാന്‍ പുറത്തിറങ്ങി.

അപ്പോള്‍ ഫസ്റ്റ് ഷോ പുറത്തേക്ക് കഴിഞ്ഞ് ആള്‍ക്കാര്‍ വരുന്നുണ്ട് ‘ടാ തങ്കു ആശാന്‍ നില്‍ക്കുന്നെന്ന് പറഞ്ഞ് ആള്‍ക്കാര്‍ എന്റെ ചുറ്റും കൂടാന്‍ തുടങ്ങി. ആ നിമിഷം മുതല്‍ ഞാനൊരു സിനിമക്കാരനായെന്ന് തിരിച്ചറിഞ്ഞു. അത് വല്ലാത്തൊരു സന്തോഷമാണ്. നാടകം കഴിയുമ്പോള്‍ സ്റ്റേജിന് പിറകിലേക്ക് ചിലര്‍ പരിചയപ്പെടാന്‍ വരുമല്ലോ. അപ്പോഴുണ്ടാകുന്ന സന്തോഷം പോലെ തന്നെ എന്നാണ് ചെമ്പില്‍ അശോകന്‍ പറയുന്നത്.

More in Malayalam

Trending

Recent

To Top