Connect with us

“വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ… വസ്ത്ര വര്‍ണ്ണങ്ങള്‍ക്ക് ശോഭകൂട്ടാന്‍…; ഈ പരസ്യങ്ങളും അതിലെത്തിയ നടിമാരേയും ഓര്‍മ്മയുണ്ടോ?; മലയാളികളുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ആ പഴയ പരസ്യകാലം ഇന്നും വൈറൽ !

Malayalam

“വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ… വസ്ത്ര വര്‍ണ്ണങ്ങള്‍ക്ക് ശോഭകൂട്ടാന്‍…; ഈ പരസ്യങ്ങളും അതിലെത്തിയ നടിമാരേയും ഓര്‍മ്മയുണ്ടോ?; മലയാളികളുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ആ പഴയ പരസ്യകാലം ഇന്നും വൈറൽ !

“വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ… വസ്ത്ര വര്‍ണ്ണങ്ങള്‍ക്ക് ശോഭകൂട്ടാന്‍…; ഈ പരസ്യങ്ങളും അതിലെത്തിയ നടിമാരേയും ഓര്‍മ്മയുണ്ടോ?; മലയാളികളുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ആ പഴയ പരസ്യകാലം ഇന്നും വൈറൽ !

“വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ… വസ്ത്ര വര്‍ണ്ണങ്ങള്‍ക്ക് ശോഭകൂട്ടാന്‍, വെള്ള വസ്ത്രങ്ങളും വര്‍ണ്ണവസ്ത്രങ്ങളും വനമാല സോപ്പില്‍ തിളങ്ങുമല്ലോ”. ഈ പരസ്യഗാനം ഓർക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഒരുകാലത്ത് മലയാളികളുടെ ഇടയില്‍ തരംഗമായിരുന്ന പരസ്യഗാനം ഇന്ന് ഒരു ഗൃഹാതുരത്വ ഓർമ്മയാണ് സമ്മാനിക്കുന്നത് .

കാവ്യാമാധവനും സിദ്ധിഖുമായിരുന്നു വനമാല സോപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചത്. ഇന്ന് കാണുന്ന പലപരസ്യങ്ങളില്‍ നിന്ന് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന എന്തോ ഒരു മാജിക്ക് അന്നത്തെ പരസ്യങ്ങളില്‍ ഉണ്ടായിരുന്നു.

കടവില്‍ പാട്ട്പാടി തുണി അലക്കിക്കൊണ്ടിരിക്കുന്ന കാവ്യാമാധവനും സംഘവും. കൂട്ടത്തില്‍ ഈ പാട്ടും പാടുന്നുണ്ട്. വനമാല സോപ്പുമായി വണ്ടിയില്‍ അപ്പോള്‍ സിദ്ധിഖ് എത്തുന്നു. വനമാലയെ പരിചയപ്പെടുത്തുമ്പോള്‍ കാണുന്ന പ്രേക്ഷകര്‍ക്കും കൗതുകം ഒരുപക്ഷെ ഇന്നും കാണുമ്പോൾ മലയാളികൾക്ക് അനുഭവപ്പെട്ടേക്കാം.

നയന്റീസിൽ ജനിച്ച് വളര്‍ന്ന് കുട്ടികള്‍ക്ക് അഹങ്കരിക്കാൻ കഴിയുന്ന ഒരു ഓർമ്മയാണ്. ഇത് ഓർക്കുമ്പോൾ കുളിരുകോരുന്ന നയന്റീൻസ് യുവാക്കളും മുതിർന്നവരും ഒരൽപം അഹങ്കാരം കലർന്ന സ്വരത്തിൽ തന്നെയാകും ആ അനുഭവം പറയുക.

“രാമച്ചവിശറി പനിനീരില്‍ മുക്കി ആരോമല്‍ വീശും തണുപ്പാണോ കസ്തൂരിമഞ്ഞള്‍ പുരട്ടും പുലര്‍കാല കന്യകേ നിന്റെ തുടുപ്പാണോ രാധേ. ഇതും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മലയാളികളുടെ ഒരു നൊസ്റ്റാള്‍ജിയ നിറയുന്ന മറ്റൊരു ഗാനമാണ്. എസ് രമേശന്‍ നായരും ദര്‍ശന്‍ രാമനും ചേര്‍ന്ന് തയ്യാറാക്കിയ രാധാസ് സോപ്പിന്റെ പരസ്യഗാനമാണിത്.

ഒരു തലമുറ ഇപ്പോഴും ഈ ഗാനം ഓര്‍മ്മിക്കുകയും മൂളിപ്പാട്ടായി പാടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ടെലിവിഷന്‍ മാധ്യമത്തിന് മുന്‍പ് പത്രമാധ്യമങ്ങളിലും വാരികകളിലും ഇത്തരം പരസ്യങ്ങള്‍ നിറഞ്ഞ് നിന്നിരുന്നു. അതില്‍ മോഡലുകളായി എത്തിയത് അന്നത്തെ സിനിമകളിലെ പ്രിയതാരങ്ങള്‍ തന്നെയായിരുന്നു. ആ പരസ്യങ്ങളും ആകര്‍ഷകമായ രീതിയില്‍ ആയിരുന്നു തയ്യാറാക്കപ്പെട്ടിരുന്നത്.

രാമച്ചത്തിന്റെ കുളിരും കസ്തൂരി മഞ്ഞളിന്റെ കാന്തിയും ഒത്തിണങ്ങിയ പ്രകൃതിയുടെ സുഗന്ധം എന്ന പരസ്യവാചകം കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ രാധാസ് ആയുര്‍വേദിക്ക് സോപ്പിന്റെ ഗന്ധം ഓടിയെത്തും. അത്രയ്ക്കും മലയാളികളെ സ്വാധീനച്ച ഒരു പരസ്യവാചകമായിരുന്നു അത്.

ഇടയ്ക്കൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഈ പരസ്യങ്ങളൊക്കെ എത്താറുണ്ട്. നടി സിത്താരയും രോഹിണിയുമാണ് അതില്‍ വരുന്നത്. നടി പാര്‍വ്വതിയുടെ രാധാസ് പരസ്യവും ഹിറ്റായ ഒന്നാണ്. രാധാസ് സോപ്പ് കൈയില്‍ പിടിച്ച് തന്റെ മുഖത്തോട് ചേര്‍ത്ത് വെച്ച് നില്‍ക്കുന്ന നടിയുടെ ചിത്രം മലയാളികള്‍ക്ക് പരിചിതമാണ്.

കാവ്യമാധവനും നവ്യാനായരും അവരുടെ കരിയറിന്റെ തുടക്കത്തില്‍ പ്രത്യക്ഷപ്പെട്ട താര ജാസ്മിന്‍ ടാല്‍കം പൗഡറിന്റെ പരസ്യവും ഇത്തരത്തിലുള്ളതാണ്. നവ്യാനായരും കാവ്യാമാധവനും ചേര്‍ന്ന് ടാല്‍കം പൗഡറിന്റെ ബോട്ടില്‍ കൈയില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് പരസ്യത്തിനോടൊപ്പം പ്രസിദ്ധീകരിച്ചത്.

about old advertisment

Continue Reading
You may also like...

More in Malayalam

Trending

Recent

To Top