Connect with us

സോഷ്യൽ മീഡിയ മകളെ കുറിച്ചുപറയുമ്പോൾ ദിലീപിന് മീനാക്ഷിയെ കുറിച്ച് പറയാനുള്ളത് മറ്റൊന്ന് ; മകളുടെ മുന്നിൽ തന്നെ നിന്ന് അച്ഛൻ; വൈറല്‍ വീഡിയോ!

Malayalam

സോഷ്യൽ മീഡിയ മകളെ കുറിച്ചുപറയുമ്പോൾ ദിലീപിന് മീനാക്ഷിയെ കുറിച്ച് പറയാനുള്ളത് മറ്റൊന്ന് ; മകളുടെ മുന്നിൽ തന്നെ നിന്ന് അച്ഛൻ; വൈറല്‍ വീഡിയോ!

സോഷ്യൽ മീഡിയ മകളെ കുറിച്ചുപറയുമ്പോൾ ദിലീപിന് മീനാക്ഷിയെ കുറിച്ച് പറയാനുള്ളത് മറ്റൊന്ന് ; മകളുടെ മുന്നിൽ തന്നെ നിന്ന് അച്ഛൻ; വൈറല്‍ വീഡിയോ!

ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി അഭിനയ രംഗത്തേക്ക് വന്നിട്ടില്ലെങ്കിലും ആരാധകർക്ക് ഏറെ പ്രിയങ്കരമാണ് . സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമായിരുന്നില്ല മീനാക്ഷി . എന്നാൽ, കൊറോണ കാലം തുടങ്ങിയതോടെ മീനാക്ഷിയും സോഷ്യൽ മീഡിയയിൽ സജീവമായിത്തുടങ്ങി.

ഇന്‍സ്റ്റഗ്രാമിലൂടെ മീനാക്ഷി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മാതാപിതാക്കള്‍ വഴിപിരിയുന്ന സമയത്ത് അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്ന് മീനാക്ഷി വ്യക്തമാക്കുകയായിരുന്നു. മകളുടെ കരുതലിനെക്കുറിച്ചും പിന്തുണയെക്കുറിച്ചുമെല്ലാം വാചാലനായെത്താറുണ്ട് ദിലീപ്. മകളെക്കുറിച്ചുള്ള ദിലീപിന്റെ വാക്കുകള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

മീനൂട്ടിക്ക് അങ്ങനെ പ്രത്യേകിച്ച് ടേസ്റ്റൊന്നുമില്ല, കുഴപ്പമില്ല, അവള്‍ ആരേയും ഹേര്‍ട്ട് ചെയ്യാത്തയാളാണ്. ഒറ്റവാക്കില്‍ ചോദിച്ചാല്‍ നല്ല മോളാണെന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍. അവള്‍ക്ക് അച്ഛന്റെ സ്വഭാവം കിട്ടിയിട്ടുണ്ട്, വളരെ ഡിപ്ലോമാറ്റിക്കാണെന്നായിരുന്നു അവതാരക പറഞ്ഞത്. ഓണപ്പരിപാടിക്കിടയിലായിരുന്നു ദിലീപിനോട് മീനാക്ഷിയെക്കുറിച്ച് ചോദിച്ചത്. സോഷ്യല്‍മീഡിയയിലൂടെ ഈ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം മീനാക്ഷിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. മകളുടെ പിന്തുണയെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട് ദിലീപ്. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അച്ഛനെ സഹായിക്കാറുണ്ട് മകള്‍. മകള്‍ വേണ്ടെന്ന് പറഞ്ഞ സിനിമയോ കഥാപാത്രമോ താന്‍ ഏറ്റെടുക്കാറില്ലെന്ന് മുന്‍പ് ദിലീപ് വ്യക്തമാക്കിയിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളുമായി മുന്നേറുന്നതിനിടയിലും മകളുടെ കാര്യങ്ങളില്‍ അങ്ങേയറ്റത്തെ ശ്രദ്ധയായിരുന്നു ദിലീപിന്. താന്‍ ലൊക്കേഷനില്‍ നിന്നും തിരിച്ചുവരുന്നത് നോക്കിയിരിക്കുമായിരുന്നു മകള്‍. രണ്ടാമതൊരു വിവാഹത്തിനായി തന്നെ നിര്‍ബന്ധിച്ചത് മീനാക്ഷിയായിരുന്നുവെന്നും ദിലീപ് പറഞ്ഞിരുന്നു.

സിനിമാരംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള കാര്യം ജീവിതത്തില്‍ അരങ്ങേറിയപ്പോള്‍ അച്ഛന് ധൈര്യം പകര്‍ന്ന് മീനാക്ഷി കൂടെയുണ്ടായിരുന്നു. കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും ബോള്‍ഡായാണ് അന്ന് താരപുത്രി പ്രതികരിച്ചത്. ഭാവമാറ്റങ്ങളേതുമില്ലാതെ സ്വാഭാവികമായാണ് മാധ്യമങ്ങള്‍ക്ക് മുന്നിലും താരപുത്രി പെരുമാറിയത്. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണയയായിരുന്നു ആരാധകരും നല്‍കിയത്.

മീനാക്ഷിയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ടിക് ടോകിലെ അഭിനയ പരീക്ഷണവും ഡാന്‍സ് വീഡിയോയുമെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. അടുത്ത സുഹൃത്തായ ആയിഷ നാദിര്‍ഷയുടെ വിവാഹ ചടങ്ങില്‍ നമിത പ്രമോദിനൊപ്പമായാണ് മീനാക്ഷി ചുവടുവെച്ചത്. കുടുംബസമേതാമായാണ് അന്ന് ദിലീപെത്തിയത്. ഇവരുടെ ചിത്രങ്ങളും വീഡിയോയും ആരാധകരും ഏറ്റെടുത്തിരുന്നു.

ദിലീപിന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള വിവാദങ്ങളിലൊന്നും മീനാക്ഷി പ്രതികരിച്ചിരുന്നില്ല. കാവ്യ മാധവനുമായി മീനാക്ഷി സ്വരച്ചേര്‍ച്ചയിലല്ലെന്ന വിവാദത്തിന് കുടുംബസമേതമുള്ള ഫോട്ടോ പങ്കിട്ടായിരുന്നു ദിലീപ് പ്രതികരിച്ചത്. വിദേശ പരിപാടിയില്‍ മീനാക്ഷിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തന്റെ പോസ്റ്റിന് കീഴിലെ വിമര്‍ശനങ്ങളില്‍ പോലും മീനാക്ഷി പ്രതികരിക്കാറില്ല. കുടുംബകാര്യങ്ങള്‍ തികച്ചും സ്വകാര്യമാക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ദിലീപ്. ആ ശൈലി തന്നെയാണ് മകളും പിന്തുടരുന്നത്.

about dileep

More in Malayalam

Trending

Recent

To Top