Connect with us

ചിരിച്ച മുഖത്തോടെ അതീവ സന്തോഷത്തോടെ സൂരജ്, പുത്തന്‍ലുക്കുമായി താരം; പരമ്പരയിലേക്ക് തിരികെ വരണമെന്നുള്ള ആവശ്യവുമായി ആരാധകർ

Malayalam

ചിരിച്ച മുഖത്തോടെ അതീവ സന്തോഷത്തോടെ സൂരജ്, പുത്തന്‍ലുക്കുമായി താരം; പരമ്പരയിലേക്ക് തിരികെ വരണമെന്നുള്ള ആവശ്യവുമായി ആരാധകർ

ചിരിച്ച മുഖത്തോടെ അതീവ സന്തോഷത്തോടെ സൂരജ്, പുത്തന്‍ലുക്കുമായി താരം; പരമ്പരയിലേക്ക് തിരികെ വരണമെന്നുള്ള ആവശ്യവുമായി ആരാധകർ

ആദ്യ പരമ്പരയായ പാടാത്ത പൈങ്കിളിയിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു സൂരജ് സണ്‍. മികച്ച സ്വീകാര്യതയും പിന്തുണയും സ്വന്തമാക്കി പാടാത്ത പൈങ്കിളി മുന്നേറുന്നതിനിടയിലായിരുന്നു സൂരജ് മാറിയത്.

പരമ്പരയില്‍ നിന്നും മാറിയെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട് സൂരജ്. തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോയുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. ലേറ്റസ്റ്റ് ലുക്ക് എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത ചിത്രം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടിയത്. സൂപ്പര്‍ ലുക്ക്, നന്നായിട്ടുണ്ട്, ഗ്ലാമറായല്ലോ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്. ചിരിച്ച മുഖത്തോടെയുള്ള ഫോട്ടോയായിരുന്നു നടന്‍ പോസ്റ്റ് ചെയ്തത്.

സൂരജിനെ കാണുമ്പോഴെല്ലാം ചോദിക്കുന്ന അതേ ചോദ്യം ഇത്തവണയും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. പാടാത്ത പൈങ്കിളിയിലെ റീഎന്‍ട്രിക്കായി കാത്തിരിക്കുകയാണ് ഞങ്ങള്‍. തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുവെന്ന കമന്റ് ഇത്തവണയുമുണ്ട്. സൂരജ് മാറിയതോടെ പരമ്പര കാണുന്നത് നിര്‍ത്തിയെന്നായിരുന്നു ചിലര്‍ പറഞ്ഞത്. നിങ്ങളാണ് എന്റെ ശക്തി, എന്നും ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നായിരുന്നു സൂരജ് ആരാധകരോട് പറഞ്ഞത്. വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ടെങ്കിലും പരമ്പരയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് സൂരജ് പ്രതികരിച്ചിരുന്നില്ല.

ആരോഗ്യപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് പിന്‍മാറ്റമെന്നായിരുന്നു സൂരജ് പറഞ്ഞത്. സൂരജ് മാറിയതോടെയായിരുന്നു ലക്ജിത് സൈനി സീരിയലിലേക്ക് എത്തിയത്. പുതിയ ദേവ എത്തിയെങ്കിലും പരമ്പരയിലെ മാറ്റം നിരാശപ്പെടുത്തിയെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്.

സൂരജ് പോയതോടെയാണ് പരമ്പരയ്ക്ക് അധോഗതി വന്നത്. പരമ്പരയുടെ ഹിന്ദി പതിപ്പ് ഗംഭീരമായി മുന്നേറുകയാണ്. ഭരത്തിന്റെ തിരിച്ചുവരവും സ്വപ്നയെ ചവിട്ടി പുറത്താക്കുന്നതുമൊക്കെയാണ് കാണിക്കുന്നത്. അതെങ്കിലും കണ്ട് കഥാഗതി മാറ്റിക്കൂടേയെന്നായിരുന്നു പുതിയ പ്രമോയ്ക്ക് താഴെ വന്ന കമന്റ്. പുതിയ ട്വിസ്റ്റുകളൊന്നും ഫലം കാണാതെ പോവുകയാണെന്ന കമന്റും വീഡിയോയ്ക്ക് കീഴിലുണ്ട്.

Continue Reading

More in Malayalam

Trending

Recent

To Top