Connect with us

ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു, പക്ഷെ…. ദൈവത്തിന്റെ തീരുമാനം മറ്റൊന്ന്, മരണ കാരണം, ഉള്ള് നീറി പേർളി മാണി; ആശ്വസിപ്പിക്കാനാവാതെ ആരാധകർ

Malayalam

ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു, പക്ഷെ…. ദൈവത്തിന്റെ തീരുമാനം മറ്റൊന്ന്, മരണ കാരണം, ഉള്ള് നീറി പേർളി മാണി; ആശ്വസിപ്പിക്കാനാവാതെ ആരാധകർ

ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു, പക്ഷെ…. ദൈവത്തിന്റെ തീരുമാനം മറ്റൊന്ന്, മരണ കാരണം, ഉള്ള് നീറി പേർളി മാണി; ആശ്വസിപ്പിക്കാനാവാതെ ആരാധകർ

സന്തോഷങ്ങള്‍ മാത്രം നിറഞ്ഞ വീടിനെ കുറിച്ചാണ് നടിയും അവതാരകയുമായ പേളി മാണി പറയാറുള്ളത്. തന്റെ ജീവിതത്തിലെ ഏത് ചെറിയ കാര്യവും, വലിയ കാര്യവും പേർളി ആരാധകരുമായി പങ്ക് വെക്കാറുണ്ട്.

കഴിഞ്ഞ ദിവസമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള മറ്റൊരു മുഹൂര്‍ത്തത്തിന്റെ ആഘോഷങ്ങളും ഫോട്ടോകളും പേളി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പേളിയുടെ സഹോദരിയുടെ വിവാഹമായിരുന്നു. സ്വപ്‌ന തുല്യമായ ആ വിവാഹ ആഘോഷങ്ങള്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അച്ഛന്റെ സഹോദരന്റെ മരണം സംഭവിച്ചത്

ഇപ്പോള്‍ ഇതാ ഏറ്റവും വേദന നിറഞ്ഞ ഒരു നഷ്ടത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയാണ്. അച്ഛന്റെ സഹോദരന്റെ വേര്‍പാട് കുടുംബത്തിനുണ്ടാക്കിയ ആഘാതത്തെ കുറിച്ച് പേളി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിരിക്കുന്നത്.

കുടുംബത്തിടൊപ്പം നില്‍ക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോയ്‌ക്കൊപ്പമാണ് പേളി മാണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘എന്റെ അച്ഛന്റെ ഇളയ സഹോദരന്‍… ഞങ്ങളുടെ വലിയ കുടുംബത്തിന്റെ നെടുംതൂണികളിലൊന്ന്.. ഞങ്ങളുടെ ഡേവി അങ്കിള്‍… അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി’ എന്ന് പേളി എഴുതി. മാസങ്ങളായി സ്‌ട്രോക്ക് വന്ന് ചികിത്സയിലാരുന്നുവത്രെ അങ്കിള്‍. അതില്‍ നിന്ന് സുഖം പ്രാപിച്ചു വരികയായിരുന്നു. എന്നാല്‍ ദൈവത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു എന്ന് പേളി പറയുന്നു. സോന നായരും, ശില്‍പ ബാലയും അടക്കം നിരവധി പേര്‍ പേളിയുടെ ചെറിയച്ഛന് ആദരാഞ്ജലികള്‍ നേര്‍ കമന്റ് ബോക്‌സിലെത്തുന്നു.

പേളി മാണിയുടെ പിതാവ് മാണിയുടെ അനിയനാണ് ഡേവീസ് വി പോള്‍. പേളിയുടെ അമ്മ മോളിയുടെ അനിയത്തി മിനിയെയാണ് ഡേവീസ് വിവാഹം കഴിച്ചത്. ഇതോടെ ചേട്ടനും അനിയനും ചേടത്തി അനിയത്തിമാരെ വിവാഹം കഴിച്ചത് കൊണ്ട് ഇരുകുടുംബവും ഒരുമിച്ചാണ് താമസിച്ചത്. പേളിയ്ക്കും റേച്ചലിനുമൊപ്പം കസിന്‍സായ ശ്രദ്ധയും റിനിറ്റയും ശരത്തുമൊക്കെ ഒരുമിച്ചും ഉണ്ടാവും. കൂട്ടുകുടുംബമായി കഴിയുന്നതിന്റെ സന്തോഷം നടി തന്നെ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി പതിനേഴിനായിരുന്നു പേളിയുടെ ഡേവീസ് അങ്കിളിന്റെ ജന്മദിനം. അന്ന് അങ്കിളിനെ കുറിച്ച് എഴുത്തുമായി പേളി എത്തിയിരുന്നു. ഞങ്ങള്‍ ഡേവി അങ്കിളിനെയും ഡാഡിയെയും ഒരുപോലെ നോക്കിയാണ് വളര്‍ന്നത്. ഒരു കൂട്ടുകുടുംബത്തില്‍ ജനിച്ചതിന്റെ ഏറ്റവും വലിയ അനുഗ്രഹം അതാണ്. ഈ ജീവിതത്തില്‍ നയിക്കാനും പ്രചോദിപ്പിക്കാനും നിങ്ങളുണ്ട്… എന്നുമായിരുന്നു ഡേവി അങ്കിളിനെ കുറിച്ച് പേളി പറഞ്ഞത്.

ഡേവി അങ്കിളിന്റെ വേര്‍പാട് വലിയ ഞെട്ടിക്കുന്ന വാര്‍ത്തയായി പോയി. വീട്ടിലെ ആര്‍ക്കും ഇത് ഉള്‍കൊള്ളാന്‍ പറ്റില്ല. അത്രയും സന്തോഷമുള്ള കൂട്ടുകുടുംബമായിരുന്നു അവരുടേത്. പേളി ബിഗ് ബോസില്‍ പങ്കെടുത്ത സമയത്തും ഡേവി അങ്കിനെ കുറിച്ച് വാചാലയായിട്ടുണ്ട്. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് താരകുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേര്‍ന്ന് വരുന്നത്.

ജൂലൈ പതിനൊന്നിനായിരുന്നു പേളിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹം. റൂബൻ ബിജി തോമസ് ആയിരുന്നു വരൻ. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ വളരെ ലളിതമായി കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിൻ്റെ ഫോട്ടോസും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയ പേജുകളിൽ വൈറലായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായൊരു വേർപാട് കുടുംബത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top