Malayalam
ലൈവിനിടെ മണിക്കുട്ടൻ ഞെട്ടിച്ചുകളഞ്ഞു! സൂര്യയുടെ ആ ആക്ഷൻ, ലപ്ടപ്പ് ഏറ്റെടുത്ത് ആരാധകർ
ലൈവിനിടെ മണിക്കുട്ടൻ ഞെട്ടിച്ചുകളഞ്ഞു! സൂര്യയുടെ ആ ആക്ഷൻ, ലപ്ടപ്പ് ഏറ്റെടുത്ത് ആരാധകർ
മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന സൂര്യ ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ്. താരത്തിന് ബോളിവുഡ് താരം ഐശ്വര്യ റായിയുമായുള്ള രൂപ സാദൃശ്യമാണ് അതിന് പ്രധാന കാരണം.
ഇത്തരത്തില്‍ സൂര്യ ചെയ്ത ഫോട്ടോഷൂട്ടെല്ലാം തന്നെ വൈറലായിരുന്നു. ഇത്തവണത്തെ സീസണില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ഒന്നായിരുന്നു മണിക്കുട്ടനോട് സൂര്യയ്ക്ക് തോന്നിയ പ്രണയം. തന്റെ പ്രണയം സൂര്യ പല തവണ മണിക്കുട്ടനോട് തുറന്നുപറഞ്ഞെങ്കിലും പോസിറ്റീവായ മറുപടി മണിക്കുട്ടനില്‍ നിന്നും ലഭിച്ചിരുന്നില്ല. താന്‍ ഇവിടെ ഗെയിം കണിക്കാന്‍ വന്നതാണെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.
കൂടാതെ മണിക്കുട്ടന് ഇഷ്ടമില്ലാഞ്ഞിട്ടും സൂര്യ പുറകെ നടക്കുന്നതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിലര്‍ സൂര്യയുടെ പ്രണയത്തെ ഗെയിം സ്ട്രാറ്റജിയാണെന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും ഇക്കാര്യം ചൂണ്ടിക്കാണിച്ച് സൂര്യയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
പിന്നാലെ സൂര്യ ഹൗസില്‍ നിന്ന് എലിമിനേറ്റ് ആയിരുന്നു. തുടര്‍ന്ന് വ്യാപകമായ സൈബര്‍ ആക്രമണാണ് സൂര്യ നേരിട്ടത്. സോഷ്യല്‍ മീഡിയയുടെ ഉപയോഗം വരെ നിര്‍ത്താന്‍ പോകുകയാണെന്ന തരത്തില്‍ സൂര്യ ഇതിനോട് പ്രതികരിച്ചിരുന്നു. സൂര്യയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മണിക്കുട്ടന്‍ ഉള്‍പ്പടെയുള്ള സഹ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ സൂര്യ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
അതിനിടെ ബിഗ് ബോസ് പ്രേക്ഷകരാരും സൂര്യയുടെ ലപ് ടപ് പാട്ട് മറന്നു കാണില്ല. മണിക്കുട്ടന്റെ മീശയെ കുറിച്ചായിരുന്നു സൂര്യയുടെ വിഖ്യാതമായ ലപ് ടപ് പാട്ട്. മീശക്കാരന്‍ മണിക്കുട്ടാ നിന്റെ മീശ കാണുമ്പോള്‍ എന്നുള്ളില്‍ ലപ് ടപ് എന്ന സൂര്യയുടെ വരികള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു സൂര്യയുടെ പാട്ട് റീക്രിയേറ്റ് ചെയ്തു കൊണ്ടുള്ള വീഡിയോകളും വൈറലായി മാറിയിരുന്നു. ആ പാട്ടോടൊപ്പം തന്നെ സൂര്യ സ്നേഹത്തിന്റെ ഒരു സിമ്പൽ കാണിച്ചത് പ്രേക്ഷകരാരും മറന്ന് കാണില്ല. ആ സിമ്പൽ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്
കഴിഞ്ഞ ദിവസം നടൻ മണിക്കുട്ടൻ ലൈവിൽ എത്തിയിരുന്നു. ആരാധകരുടെ അഭ്യർത്ഥന പ്രകാരം നടൻ ഒരു പാട്ട് പാടിയിരുന്നു. തീർച്ചയായും ഞാൻ നിങ്ങൾക്ക് വേണ്ടി ഒരു പാട്ട് പാടുന്നതായിരിക്കുമെന്ന് പറഞ്ഞ് സൈലെന്റ്സിന് ഇമ്പോർട്ടന്റ്സ് കൊടുക്കുന്ന ഒരു പാട്ടായിരുന്നു മണിക്കുട്ടൻ പാടിയത്.
പൃഥ്വിരാജ്, ജ്യോതികയും ഒരുമിച്ച് അഭിനയിച്ച മൊഴി എന്ന സിനിമയിലെ കാറ്ററിൻ മൊഴി ഇസയാ എന്ന് തുടങ്ങുന്ന ഒരു തമിഴ് ഗാനമായിരുന്നു മണിക്കുട്ടൻ പാടിയത്. പാട്ട് പാടുന്നതോടൊപ്പം തന്നെ ഇടയ്ക്ക് ഒരു പ്രണയത്തിന്റെ സിമ്പൽ മണിക്കുട്ടൻ കാണിച്ചിരുന്നു. ബിഗ് ബോസ്സിൽ മണികുട്ടനോടുള്ള പ്രണയം തുറന്ന് പറയുന്നതോടൊപ്പം ഇതേ സിമ്പൽ സൂര്യയും കാണിച്ചിരുന്നു. ഇരുവരുടെയും ഈ ചിത്രങ്ങളാണ് സൂര്യ മണി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ച് കൊണ്ട് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ
അതേസമയം തന്നെ സൂര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തന്നെ പിന്തുണയ്ക്കുന്ന സോഷ്യല്‍ മീഡിയ പേജുകളെ കുറിച്ചായിരുന്നു സൂര്യ സ്റ്റോറിയില്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടാല്‍ തനിക്ക് ഒറു പ്രശ്‌നവുമില്ലെന്ന് സൂര്യ പറയുന്നു.
സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ,
സൂര്യമന്ത്ര, ഡിംപുസൂര്യ, സായ്‌സൂര്യ, റംസാന്‍സൂര്യ, സൂര്യാമണി, എന്നീ പേജുകളും കോംബോ പേജുകളുമാണ് തന്നെ സപ്പോര്‍ട്ട് ചെയ്യുന്നത്. ഞാന്‍ അവരെ ഫോളോ ബാക്കും ചെയ്യും. അത് എന്റെ പേഴ്‌സണല്‍ ചോയിസ് ആണ്. അതിന്റെ പേരിവല്‍ സൈബര്‍ അറ്റാക്ക് വന്നാലും ഐ ഡോണ്ട് കെയര്‍, എല്ലാവര്‍ക്കും മനസിലായതെന്ന് കരുതുന്നു. നന്ദി- സൂര്യ സ്‌റ്റോറിയില്‍ കുറിച്ചു.
