Connect with us

ആ കഥ ആർക്കും അറിയില്ല! 23 വർഷങ്ങൾക്ക് മുൻപുള്ള സംഭവം! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ

Malayalam

ആ കഥ ആർക്കും അറിയില്ല! 23 വർഷങ്ങൾക്ക് മുൻപുള്ള സംഭവം! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ

ആ കഥ ആർക്കും അറിയില്ല! 23 വർഷങ്ങൾക്ക് മുൻപുള്ള സംഭവം! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ

മികച്ച ഒരുപിടി കഥാപാത്രങ്ങളാണ് നടി മഞ്ജു വാര്യർ മലയാള സിനിമയ്ക്ക് നൽകിയിരിക്കുന്നത്. നായികയായി അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രമായ സല്ലാപം മുതൽ ഏറ്റവും ഒടുവിൽ പുറത്തിയങ്ങിയ ചതുർമുഖം വരെ എടുത്തു നോക്കിയാൽ വ്യത്യസ്തമായ സ്ത്രീകഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത് . ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി പോകാതെ വ്യത്യസ്ത രീതിയിൽ സഞ്ചരിക്കുന്ന കഥാപാത്രങ്ങളുമായിട്ടാണ് താരം ഓരോ തവണയും എത്തുന്നത്.

മഞ്ജു വാര്യരുടെ മികച്ച ചിത്രങ്ങളിലൊന്നാണ് 1998 ൽ പുറത്തിറങ്ങിയ ദയ. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഛായാഗ്രാഹകനായ വേണുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മഞ്ജു ഈ ചിത്രത്തിൽ പുരുഷ വേഷത്തിലും എത്തിയിരുന്നു. മൂന്ന് ദേശീയ പുരസ്കാരങ്ങൾ ഉൾപ്പടെ 5 സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ദയ സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള ഒരു ഓർമ പങ്കുവെച്ച് മഞ്ജു വാര്യർ. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യന്ന ടോപ്പ് സിംഗറിൽ എത്തിയപ്പോഴാണ് ചിത്രത്തെ കുറിച്ച് അധികം ആർക്കും അറിയാത്ത രഹസ്യം താരം പങ്കുവെച്ചത്.

ഈ ചിത്രത്തിലെ നൃത്ത സംവിധാനത്തിനാണ് ബൃന്ദ മാസ്റ്ററിന് ദേശീയ പുരസ്കാരം ലഭിച്ചത്. 23 വർഷങ്ങൾക്ക് മുൻപ് ദേശീയ ശ്രദ്ധ നേടിയ നൃത്തം മഞ്ജു ഒരിക്കൽ കൂടി ടോപ്പ് സിംഗർ വേദിയിൽ പെർഫോം ചെയ്തിരുന്നു. കുഞ്ഞുങ്ങളുടെ പാട്ടിനൊപ്പമാണ് നടി ചുവട് വെച്ചത്. കൂടാതെ പാട്ടിന്റെ ചിത്രീകരണ ഓർമയും മഞ്ജു പങ്കുവെച്ചിരുന്നു. പാട്ട് കേട്ടപ്പോൾ സിനിമയുടെ ഓർമയാണ് തന്റെ മനസ്സിൽ ഓടിയെത്തിയതെന്നാണ് മഞ്ജു പറയുന്നത്.

കൂടാതെ ആ ചിത്രത്തിൽ അധികം ആർക്കും അറിയാത്ത രഹസ്യവും മഞ്ജു പങ്കുവെച്ചിരുന്നു. സംവിധായകൻ വേണു സാറും എംടി സാറും ക്യാമറമാനും ഒഴികെ ചിത്രത്തിൽ വർക്ക് ചെയ്ത എല്ലാവരും ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ് നടി പറഞ്ഞത്. ഈ ഗാനത്തിനാണ് ബൃന്ദ മാസ്റ്റർ നാഷണൽ അവാർഡ് ലഭിക്കുന്നതെന്നും മഞ്ജു കൂട്ടിച്ചേർത്തു. ദയയിലെ ആ പാട്ടിന് പിന്നിലെ ഈ കഥ അധികം ആർക്കും അറിയില്ലെന്നും ഈ വേദിയിലൂടെയാണ് പുറത്ത് പോകുന്നതെന്നും ലേഡി സൂപ്പർ സ്റ്റാർ പറഞ്ഞു.

കുഞ്ഞുങ്ങളുടെ പാട്ടിനും മഞ്ജുവിന്റെ നൃത്തത്തിനും മികച്ച കമന്റുകളാണ് ലഭിക്കുന്നത്. ആയിരത്തൊന്ന് രാവുകളിലെ ഒരു കഥയെ ആസ്പദമാക്കി എം.ടി. രചിച്ച ദയ എന്ന പെൺകുട്ടി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ദയ. മഞ്ജു ദയ, സമീർ എന്നിങ്ങനെയുള്ള രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കൃഷ്ണ, നെടുമുടി വേണു, കെപിഎസി ലളിത, ക്യാപ്റ്റൻ രാജു, ലാൽ തുടങ്ങിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദയയിലെ ലാലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More in Malayalam

Trending

Recent

To Top