Connect with us

കഥാപാത്രങ്ങൾ അങ്ങനെയല്ലല്ലോയെന്ന് കമന്റ്; കിടിലൻ മറുപടിയുമായി മഞ്ജു; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalam

കഥാപാത്രങ്ങൾ അങ്ങനെയല്ലല്ലോയെന്ന് കമന്റ്; കിടിലൻ മറുപടിയുമായി മഞ്ജു; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കഥാപാത്രങ്ങൾ അങ്ങനെയല്ലല്ലോയെന്ന് കമന്റ്; കിടിലൻ മറുപടിയുമായി മഞ്ജു; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ സ്വീകരണ മുറിയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് മഞ്ജു പത്രോസ്. വെറുതെയല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു ക്യാമറയ്ക്ക് മുന്നിലേയ്ക്ക് എത്തിയത്. തുടര്‍ന്ന് നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മഞ്ജു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ്‌ബോസ് സീസണ്‍ 2വിലും മഞ്ജു എത്തിയിരുന്നു. ഇതിലൂടെ നിരവധി സോഷ്യല്‍ മീഡിയാ അറ്റാക്കിലൂടെ കടന്നു പോയെങ്കിലും തനിക്കെതിരെ നടക്കുന്ന ഇത്തരം സൈബര്‍ ആക്രമണങ്ങളെ ഗൗനിക്കാതെ തന്റെ സന്തോഷങ്ങള്‍ക്ക് പിന്നാലെയാണ് മഞ്ജു ഇപ്പോള്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു സുനിച്ചന്റെ പുതിയ പോസ്റ്റും വിമര്‍ശകര്‍ക്ക് നല്‍കിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്

നീ ഒന്ന് മനസിലാക്കണം. നീ പെണ്ണാണ് വെറും പെണ്ണ്, ഒരു പെണ്ണല്ലേ നീ, ഇത്ര തന്റേടം പാടില്ല. നിലത്തു നിക്കെടി, അഭിപ്രായം പറയാറാകുമ്പോൾ ചോദിക്കാം. ഇപ്പൊ ഇവിടെ പറയാൻ ആണുങ്ങൾ ഉണ്ട്. ഓരോ സ്ത്രീകളും ജീവിതത്തിൽ പലപ്പോഴും കേട്ടിട്ടുണ്ടാകും മുകളിൽ പറഞ്ഞ ചിലതെങ്കിലും. ആനി ശിവയും കേട്ടിരിക്കും അനുഭവിച്ചിരിക്കും.

ഇതും ഇതിനപ്പുറവും. ചവിട്ടിയരക്കപെട്ടപ്പോഴും ആ സ്ത്രീയുടെ ലക്ഷ്യബോധം തകർക്കാൻ ആർക്കും കഴിഞ്ഞില്ല എന്നതാണ് ഇന്നത്തെ അവരുടെ വിജയം നമ്മളെ കാണിച്ചു തരുന്നത്. ഇത് വായിച്ചു, അത്ഭുതപ്പെട്ടു തള്ളിക്കളയേണ്ട ഒരു ജീവിതകഥയല്ല.നമുക്കുള്ള പാഠമാണെന്ന് മഞ്ജു സുനിച്ചൻ പറയുന്നു.

നമ്മുടെ ലക്ഷ്യബോധം, നമ്മുടെ ഉള്ളിലെ തീ, അതൊന്നും അണച്ചു കളയാൻ ആരെയും അനുവദിക്കരുത്, അത് ആണായാലും പെണ്ണായാലും. സ്വയം തിരിച്ചറിയൂ. സ്വന്തം കഴിവുകളിലേക്ക് നോക്കു. നമുക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകു. നാളത്തെ വിജയം നമുക്കുള്ളതാണ്. അഭിമാനം ആനി ശിവ. നിങ്ങൾ ഞങ്ങൾക്ക് തീർച്ചയായും പ്രചോദനം ആണ്.

നിങ്ങളുടെ ഉയർച്ചകളിലും ജീവിതത്തിലെ നിങ്ങളുടെ സന്തോഷങ്ങളിലും അസൂയ പൂണ്ട് എങ്ങുമെത്താതെ നിങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് ജീവിച്ചു മരിക്കുന്ന കുറച്ച് ആൾക്കാർ ഉണ്ട്. അത്തരക്കാരെ ആണ് ഇന്നത്തെ കാലത്ത് “സമൂഹം” എന്ന് നമ്മൾ വിശേഷിപ്പിക്കുന്നത്. ആ സമൂഹം എന്തു പറയും എന്ന് കരുതിയാണ് നമ്മുടെ പല സന്തോഷങ്ങളും നമ്മൾ വേണ്ട എന്ന് വെക്കുന്നത്. ആ ഒരു പാഴ്സമൂഹത്തെ മുഖവിലക്കെടുക്കാതെ നിങ്ങളുടെ വിജയങ്ങളിലേക്ക് ആനന്ദത്തോടെ കുതിക്കൂയെന്നുമായിരുന്നു മഞ്ജു സുനിച്ചൻ കുറിച്ചത്.

വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നത്. ഇത് പോലെ വലിയ സ്വപ്നങ്ങളിലൂടെയും ലക്ഷ്യബോധത്തോടെയും മുന്നേറുന്ന വനിതകൾക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കുന്ന കുറച്ച് ഫെമിനിച്ചികൾ ഉണ്ട് ഈ സമൂഹത്തിൽ. അവരെ കൂടി ഒതുക്കേണ്ടതുണ്ടെന്ന് ഒരാൾ കമന്റിട്ടപ്പോൾ കറക്റ്റെന്നായിരുന്നു മഞ്ജു സുനിച്ചൻ പറഞ്ഞത്.

ഇയാളുടെ കഥാപാത്രങ്ങൾ അങ്ങനെയല്ലോല്ലോയെന്നായിരുന്നു ഒരാൾ ചോദിച്ചത്. കഥാപാത്രങ്ങൾ ജീവിതമല്ലല്ലോ. അതിന്റെ ഒന്നും പേര് മഞ്ജു എന്നും അല്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. നിമിഷനേരം കൊണ്ടായിരുന്നു ഈ മറുപടി വൈറലായി മാറിയത്. പൊളിയാണ്, കിടുക്കി, ഇത് പോലെ പ്രതികരിക്കണമെന്നായിരുന്നു ആരാധകർ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top