Connect with us

പറ്റുന്ന പോലെ സഹായം ചെയ്യുക, സംവിധായകരുമായ അരുണ്‍ ഗോപിയേയും സാജിദ് യഹിയേനയും ചലഞ്ച് ചെയുന്നു; ഒമർ ലുലു

Malayalam

പറ്റുന്ന പോലെ സഹായം ചെയ്യുക, സംവിധായകരുമായ അരുണ്‍ ഗോപിയേയും സാജിദ് യഹിയേനയും ചലഞ്ച് ചെയുന്നു; ഒമർ ലുലു

പറ്റുന്ന പോലെ സഹായം ചെയ്യുക, സംവിധായകരുമായ അരുണ്‍ ഗോപിയേയും സാജിദ് യഹിയേനയും ചലഞ്ച് ചെയുന്നു; ഒമർ ലുലു

ഹൗസ്ഫുള്‍ ചലഞ്ചുമായി സംവിധായകന്‍ ഒമര്‍ ലുലു. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ തിയേറ്റര്‍ ഉടമകളെ സഹായിക്കാനാണിത് ചലഞ്ചിന്റെ ഭാഗമായി പെരിന്തല്‍മണ്ണയിലെ വിസ്മയ തിയേറ്റര്‍ ജീവനക്കാര്‍ക്ക് ഒമര്‍ ലുലു ഭക്ഷ്യകിറ്റ് നല്‍കി.

കേരളത്തിലെ എല്ലാ തിയേറ്റര്‍ ജീവനക്കാര്‍ക്കും സഹായം എത്തിക്കാനായി ചലഞ്ച് ചെയ്യാനായി മുന്നോട്ട് കൊണ്ടു പോകണമെന്ന് സംവിധായകന്‍ പറഞ്ഞു. ഇതിനായി സംവിധായകരും സുഹൃത്തുക്കളുമായ അരുണ്‍ ഗോപിയേയും സാജിദ് യഹിയേയും ഒമര്‍ ലുലു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചലഞ്ച് ചെയ്തിട്ടുണ്ട്.

ഒമര്‍ ലുലുവിന്റെ കുറിപ്പ്:

നമുക്ക് എല്ലാവര്‍ക്കും മറക്കാന്‍ പറ്റാത്ത ഒരു ഹൗസ്ഫുള്‍ ഷോ ഉണ്ടാവും, ഹാപ്പിവെഡ്ഡിംഗ് എന്ന എന്റെ ആദ്യ സിനിമ റിലീസ് കഴിഞ്ഞ് ഒരു തിയേറ്ററിലും ആള് ഇല്ലാതെ വിഷമിച്ച് ഇരിക്കുന്ന സമയത്ത് ശനിയാഴ്ച്ച രാത്രി സെക്കന്റ് ഷോ സമയത്ത് ഒരു കോള്‍ വന്നൂ പെരിന്തല്‍മണ്ണ വിസ്മയാ തിയേറ്ററില്‍ നിന്ന് പടം ഹൗസ്ഫുള്‍ ആയി നല്ല ചിരിയുണ്ട് ഇനി നന്നായി പ്രമോട്ട് ചെയ്താ മതീ എന്ന് പറഞ്ഞൂ.

ഇന്ന് ഹൗസ്ഫുള്ളായ തിയേറ്ററുകള്‍ അടഞ്ഞൂ. അവിടത്തെ ജീവനകാരുടെ ഹൗസ് ഫുള്‍ ആക്കാന്‍ സാധിക്കില്ലെങ്കില്ലും പറ്റുന്ന പോലെ ഒരു സഹായം, നമ്മുടെ അല്ലെങ്കില്‍ നമ്മുടെ സുഹൃത്തുക്കളേ കൊണ്ട് ചെയ്യുക. ഞാന്‍ എന്റെ സുഹൃത്തുക്കളും സംവിധായകരുമായ അരുണ്‍ ഗോപിയേയും സാജിദ് യഹിയേനയും ചലഞ്ച് ചെയുന്നു.

നിങ്ങള്‍ ഈ ചലഞ്ച് ഏറ്റെടുത്ത് സിനിമാ മേഖലയില്‍ ഉള്ള മറ്റ് രണ്ട് പേരെ ചലഞ്ച് ചെയ്ത് ഇത് ഒരു ചെയിന്‍ പോലെ കറക്ടായി മുന്നോട്ട് പോയാല്‍ പൂട്ടി കിടക്കുന്ന കേരളത്തിലെ എല്ലാ തിയേറ്റര്‍ ജീവനക്കാര്‍ക്കും ഒരു സഹായം ആവും. വിസ്മയ തിയേറ്റര്‍ പെരിന്തല്‍മണ്ണ ജീവനക്കാര്‍ക്കുള്ള ഭക്ഷ്യകിറ്റ് മാനേജ്‌മെന്റിന് കൈമാറി.

More in Malayalam

Trending

Recent

To Top