Connect with us

മണിക്കുട്ടനും ഋതു മന്ത്രയും പ്രണയിച്ചിരുന്നോ? സൂര്യയുടെ ആ മറുപടി ഞെട്ടിച്ചു കളഞ്ഞു

TV Shows

മണിക്കുട്ടനും ഋതു മന്ത്രയും പ്രണയിച്ചിരുന്നോ? സൂര്യയുടെ ആ മറുപടി ഞെട്ടിച്ചു കളഞ്ഞു

മണിക്കുട്ടനും ഋതു മന്ത്രയും പ്രണയിച്ചിരുന്നോ? സൂര്യയുടെ ആ മറുപടി ഞെട്ടിച്ചു കളഞ്ഞു

ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകരുടെഹൃദയത്തിൽ ഇടം നേടിയ മത്സരാർഥിയാണ് ഋതു മന്ത്ര. മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതമായ മുഖമായിരുന്നില്ല ഋതുവിന്റേത്.

എന്നാൽ വളരെ പെട്ടെന്ന് തന്നെ ഋതു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അവാസന റൗണ്ടിൽ വരെ ഇടംപിടിക്കാനും ഋതുവിന് കഴിഞ്ഞിരുന്നു. സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയം ചർച്ച ചെയ്തതോടൊപ്പം തന്നെ ഋതു മന്ത്രയും മണിക്കുട്ടനും പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് സജീവമായിരുന്നു.

ഋതുവിനോട് താല്‍പര്യമുള്ള രീതിയില്‍ മണിക്കുട്ടന്‍ പെരുമാറിയിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. ടാസ്‌ക്കിനിടയില്‍ ഇവരുടെ മനോഹരനിമിഷങ്ങള്‍ വൈറലായി മാറിയിരുന്നു. ഋതു മണിക്കുട്ടനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതേക്കുറിച്ച് മോഹന്‍ലാലും ചോദിച്ചിരുന്നു. മണിക്കുട്ടന്‍ പെണ്‍വേഷത്തിലും ഋതു ആണ്‍കുട്ടിയുമായപ്പോഴായിരുന്നു ഈ സംഭവം. അപ്പോള്‍ ഞാനെന്തിനാണ് ഇവിടെയെന്നായിരുന്നു മോഹന്‍ലാല്‍ മണിക്കുട്ടനോട് ചോദിച്ചത്.

ഇപ്പോൾ ഇതാ ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നുള്ള വാർത്തയോട് പ്രതികരിക്കുകയാണ് സൂര്യ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ തുറന്ന് പറയുന്നത്

മണിക്കുട്ടനും ഋതുവും പ്രണയത്തിലല്ലായിരുന്നുവെന്നാണ് സൂര്യ പറയുന്നത്. അത് തെറ്റിദ്ധാരണയാണ്, ഋതുവിനെ അനിയത്തിയെപ്പോലെയാണ് കാണുന്നതെന്ന് മണിക്കുട്ടന്‍ ലാസ്റ്റ് എപ്പിസോഡില്‍ പറയുന്നുണ്ട്. ഞാന്‍ ഇറങ്ങിയ ദിവസം മുതലുള്ള എപ്പിസോഡില്‍ അത് കാണിക്കുന്നുണ്ട്. മണിക്കുട്ടന്‍ എന്റടുത്ത് ഋതുവിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

ഋതുവിനെക്കുറിച്ച് ഞാനും മണിക്കുട്ടനോട് ചോദിച്ചിട്ടുണ്ടെന്നും സൂര്യ പറയുന്നു. എന്‍രെ കണ്‍സപ്റ്റിലുള്ളൊരു പെണ്‍കുട്ടിയല്ല ഋതു. ഋതു വേറൊരു രീതിയാണ്. ഒരിക്കലും എന്റൊരു വധുവായിട്ടോ, പ്രണയ സങ്കല്‍പ്പത്തിലോ ഋതു ഇല്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞിട്ടുണ്ട്.

ഋതുവിന് റംസാനോട് പ്രണയമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു സൂര്യ പറഞ്ഞത്. അവര് നല്ല സുഹൃത്തുക്കളാണ്, സ്‌പെഷല്‍ ഫ്രണ്ട് എന്നൊക്കെ പറയില്ലേ, അത് പോലെയാണ്. അവരുടെ വയസ്സ് തന്നെ നോക്കിയാല്‍ നമുക്കറിയില്ലേ. പുറത്തൊരു വ്യക്തിയെ ഇഷ്ടമാണെന്ന് ഋതു വന്നപ്പോള്‍ത്തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ അങ്ങനൊരു ബന്ധത്തിന്റെ ആവശ്യമില്ല. മണിക്കുട്ടന്റെ അടുത്ത് പെര്‍ഫോമന്‍സിനൊക്കെയായാണ് ഓടിച്ചെന്നിട്ടുള്ളത്. രണ്ടുപേരുടെ അടുത്തും ഇതേക്കുറിച്ച് ഞാന്‍ സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു സൂര്യ പറഞ്ഞത്.

താൻ പ്രണയത്തിലാണെന്ന് ഋതു ബിഗ് ബോസ്സിൽ വെച്ച് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ആളിന്റെ പേര് ഋതു തുറന്നു പറഞ്ഞില്ലെങ്കിലും താൻ ആണ് ഋതുവിന്റെ ബോയ് ഫ്രണ്ട് എന്ന് ചൂണ്ടിക്കാട്ടി നടൻ ജിയ ഇറാനി രംഗത്ത് വന്നിരുന്നു.

ഋതുവും ഒത്തുള്ള സ്വകാര്യ ചിത്രങ്ങൾ ജിയ ദിവസവും ഇൻസ്റ്റയിലൂടെ പുറത്തുവിടാറുണ്ട്. നിരവധി യാത്രകൾ തങ്ങൾ ഒരുമിച്ചു നടത്തിയിട്ടുണ്ട് എന്നും, ആയിരക്കണക്കിന് ചിത്രങ്ങൾ തൻറെ അടുത്തുള്ളതായും ജിയ തുറന്നു പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഇതിനകം തന്നെ ഇരുവരുടെയും ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

More in TV Shows

Trending

Recent

To Top