സൈബറിടത്തിലെ മോശം അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണ കുമാര്‍. താന്‍ ഒരു കാര്യം പറഞ്ഞാല്‍ അതില്‍ അഭിപ്രായ വ്യത്യാസമുള്ളവര്‍ മോശമായി പ്രതിരിക്കുന്നു.
പിന്നീട് അയാളെ എതിര്‍ക്കുന്നതിനായി മറ്റു ചിലര്‍ അതിലും മോശമായ ഭാഷ ഉപയോഗിക്കുന്നു. ഇത് ശരിയായ രീതിയല്ലെന്നാണ് സിത്താര പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് സിത്താര ഇക്കാര്യം വ്യക്തമാക്കി എത്തിയത്.
എന്ത് വിഷയമാണെങ്കിലും അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. എന്നാല്‍ പരസ്പര ബഹുമാനത്തോടെയാണ് അത് പറഞ്ഞ് തീര്‍ക്കേണ്ടത്. അല്ലാതെ തെറിവിളികളും, ബഹളം വെക്കലും സഹിഷ്ണുതയുള്ള ജനതയുടെ അടയാളമല്ലെന്നും സിത്താര കുറിക്കുന്നു.
സിത്താര പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം !
‘വിഷയം ഏതുമാവട്ടെ രാഷ്ട്രീയമോ, സിനിമായോ, സംഗീതമോ ഭക്ഷണോ, എന്തും…..അഭിപ്രായ വത്യാസങ്ങള്‍ സ്വാഭാവികമാണ്! പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങള്‍ ആണ് നമുക്കാവശ്യം പരസ്പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും എങ്ങനെയാണ് സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാവുന്നത്!
ഒരാള്‍ക്ക് എന്റെ അഭിപ്രായങ്ങളോട് എതിര്‍പ്പുണ്ട് എന്ന് കരുതുക, അയാള്‍ പരസ്യമായി വികൃതമായ ഭാഷയില്‍ പ്രതികരിക്കുന്നു അയാളെ എതിര്‍ക്കാനായി അതിലും മോശം ഭാഷയില്‍ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിര്‍ലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടര് നിങ്ങള്‍ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ് എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങള്‍ എനിക്ക് പ്രിയപെട്ടവരാകുന്നില്ല ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല നമുക്ക് ആശയപരമായി സംവദിക്കാം!’
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കഴിഞ്ഞ ദിവസമായിരുന്നു സംഗീതസംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തത്. ഇപ്പോഴിതാ ഈ ആരോപണങ്ങളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകായണ് ഷാൻ. സംഗീത നിശ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...