Connect with us

പരാതിയും പരിഭവവും തീരുന്നില്ല….ഇങ്ങനെ സങ്കടപെടുത്തല്ലേ സൂരജേട്ടാ……ആ സൂചന വരുമ്പോഴും സൂരജിനോട് പരാതിയുമായി ആരാധകർ

Malayalam

പരാതിയും പരിഭവവും തീരുന്നില്ല….ഇങ്ങനെ സങ്കടപെടുത്തല്ലേ സൂരജേട്ടാ……ആ സൂചന വരുമ്പോഴും സൂരജിനോട് പരാതിയുമായി ആരാധകർ

പരാതിയും പരിഭവവും തീരുന്നില്ല….ഇങ്ങനെ സങ്കടപെടുത്തല്ലേ സൂരജേട്ടാ……ആ സൂചന വരുമ്പോഴും സൂരജിനോട് പരാതിയുമായി ആരാധകർ

ടിക് ടോക് സ്റ്റാർ , മോട്ടിവേഷണൽ സ്പീക്കർ… ഒടുവിൽ ദേവയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു നടൻ സൂരജ് സൺ. ആദ്യ സീരിയലിൽ തന്നെ ഗംഭീര പ്രകടനമായിരുന്നു സൂരജ് കാഴ്ചവെച്ചത്

സെപ്റ്റംബര്‍ ഏഴിനാണ് പാടാത്ത പൈങ്കിളി സംപ്രേഷണം ആരംഭിച്ചത്. പരമ്പര നിരവധി ഹിറ്റ് പരമ്പരകൾ മലയാളികൾക്ക് സമ്മാനിച്ച സുധീഷ് ശങ്കര്‍ ആണ് ഒരുക്കുന്നത്. പരമ്പരയിൽ ഏറെ പുതുമുഖങ്ങൾ ആയിരുന്നു എത്തിയിരുന്നത്. എന്നാൽ ആ പുതുമുഖം എന്ന ഫീൽ ഉണ്ടാകാതെയാണ് സൂരജ് ദേവയായി മിന്നി തിളങ്ങിയത്.

പരമ്പരയിൽ ഇടയ്ക്കിടെ കഥാപാത്രങ്ങൾ ആയെത്തുന്ന താരങ്ങൾക്ക് സംഭവിക്കുന്ന മാറ്റം പ്രേക്ഷകർ അംഗീകരിച്ചു എങ്കിലും ദേവയുടെ പിന്മാറ്റം മാത്രം പ്രേക്ഷർക്ക് അംഗീകരിക്കാൻ സാധിച്ചിട്ടില്ല. വലിയ പ്രതിഷേധം തന്നെയാണ് ചാനലിന്റെ സോഷ്യൽ മീഡിയ അകൗണ്ട് വഴിയും സൂരജിന്റെ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെയും പ്രേക്ഷകർ രേഖ പെടുത്തിയിരുന്നത്.

കഥാഗതിയിൽ ഉണ്ടായ മാറ്റം പ്രേക്ഷകരെ അൽപ്പം നിരാശ പെടുത്തിയിരുന്നു എങ്കിലും സൂരജിന്റെ അഭിനയ മികവ് കൊണ്ടാണ് റേറ്റിങ്ങിൽ പരമ്പര മികച്ചു നിന്നത് എന്നാണ് പ്രേക്ഷകരുടെ പൊതുവെയുള്ള വിലയിരുത്തൽ. സൂരജ് പങ്കിടുന ഓരോ പോസ്റ്റുകൾക്കും പരാതിയും പരിഭവവും പറഞ്ഞിട്ടാണ് പ്രേക്ഷകർ എത്തുക. തങ്ങളുടെ പ്രിയ നടൻ ഏറ്റവും ഒടുവിലായി എത്തിയ വീഡിയോ കണ്ടിട്ടാണ് തങ്ങൾക്ക് സങ്കടം ആകുന്നു, ഇങ്ങനെ സങ്കടപെടുത്തല്ലേ എന്ന് നടനോട് പറയുന്നത്. എപ്പോൾ തിരികെ എത്തും എന്നുള്ള ചോദ്യങ്ങൾ സൂരജിനോട് പ്രേക്ഷകർ ആവർത്തിക്കുന്നതും ഉണ്ട്.

ദേവയായി എത്തുന്നത് ശ്രീനിഷ് അരവിന്ദ് ആണ് എന്നുള്ള വാർത്ത ഇടക്ക് പുറത്തുവന്നു എങ്കിലും, അതിൽ താരം ഇത് വരെയും പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. അതേസമയം പരമ്പരയിൽ ദേവയായി എത്താൻ പോകുന്നത് ഒരു പുതുമുഖ നടൻ ആണ് എന്നും ദേവയുമായി ഏറെ സാമ്യതകൾ രൂപത്തിൽ പുലർത്തുന്ന ആളാണ് എന്നും സൂചനകൾ ഉണ്ട്. എന്നാൽ ഇത് സംബന്ധിച്ചു ഔദ്യോഗികമായ അറിയിപ്പ് ഒന്നും സീരിയൽ സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

എന്തുകൊണ്ടാണ് പരമ്പരയിൽ നിന്നും താരം വിട്ടുനിൽക്കുന്നത് എന്ന് ഇത് വരെയും സൂരജ് പ്രതികരിച്ചിട്ടില്ലെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ ആണ് ഇതിനു പിന്നിൽ എന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്. ഇന്നല്ലെങ്കിൽ നാളെ സൂരജ് പ്രതികരിക്കും എന്ന പ്രതീക്ഷിയിൽ ആണ് ഇപ്പോഴും ആരാധാകർ.

More in Malayalam

Trending

Recent

To Top