Malayalam
ബിഗ് ബോസ് അവതരിപ്പിക്കാൻ ഇനി മോഹൻലാൽ ഉണ്ടാകില്ല? അടുത്ത സീസണിൽ പുതിയ അവതാരകനായിരിക്കുമെന്ന് വിവരം ; ആശങ്കപ്പെട്ട് ആരാധകർ !
ബിഗ് ബോസ് അവതരിപ്പിക്കാൻ ഇനി മോഹൻലാൽ ഉണ്ടാകില്ല? അടുത്ത സീസണിൽ പുതിയ അവതാരകനായിരിക്കുമെന്ന് വിവരം ; ആശങ്കപ്പെട്ട് ആരാധകർ !
ലോകത്തിൽ തന്നെ ശ്രദ്ധ നേടിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലും തമിഴിലും നിരവധി പതിപ്പുകൾ പിന്നിട്ട് ഷോ കടന്നുപോകുമ്പോൾ മലയാളത്തിൽ മൂന്നാം സീസണിലാണ് എത്തിനിൽക്കുന്നത്. മലയാത്തിലെ ബിഗ് ബോസ് ഷോയെ കുറിച്ച് പറയുമ്പോള്‍ തീര്‍ച്ചയായും പരാമര്‍ശിക്കപ്പെടേണ്ട പേരാണ് മോഹന്‍ലാലിന്റേത്.
തിരക്കുകളെല്ലാം മാറ്റി വെച്ചാണ് അദ്ദേഹം ഈ ഷോ അവതരിപ്പിക്കാനായി എത്തിയത്. മോഹന്‍ലാലിനൊപ്പം വേദി പങ്കിടാനും അദ്ദേഹത്തെ കാണാനും കഴിയുമല്ലോയെന്ന സന്തോഷത്തോടെ ബിഗ് ബോസിലെത്തിയ താരങ്ങളും ഉണ്ടായിരുന്നു . ആദ്യ സീസണ്‍ മുതല്‍ അവതാരകന്റെ സ്ഥാനത്തുള്ള മോഹന്‍ലാല്‍ അടുത്ത സീസണില്‍ ഉണ്ടായേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് .
വാരാന്ത്യ എപ്പിസോഡുകളിലാണ് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ എത്തുക . പോയവാരത്തില്‍ നടന്ന സംഭവങ്ങളുടെ വിലയിരുത്തലുകളാണ് നടത്താറുള്ളത് .അതിൽ പ്രേക്ഷകരുടെ അഭിപ്രായം കൂടി മോഹന്‍ലാല്‍ പങ്കുവെക്കാറുണ്ട്. പറഞ്ഞ കാര്യങ്ങള്‍ മത്സരാര്‍ത്ഥികള്‍ നിഷേധിക്കുമ്പോള്‍ തെളിവും മോഹന്‍ലാല്‍ നല്‍കാറുണ്ട്. ഷോ കണ്ട് തന്നെയാണ് തന്റെ വരവെന്ന് അദ്ദേഹം തെളിയിച്ചിരുന്നു.
തിരക്കുകള്‍ക്കിടയിലും ഇത്ര കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കി വിശകലനം ചെയ്ത് ഷോയിലേക്ക് വരുന്ന അദ്ദേഹത്തെ അഭിനന്ദിച്ചേ മതിയാവൂ എന്ന് എല്ലായിപ്പോഴും ആരാധകര്‍ പറയാറുണ്ടായിരുന്നു . രസകരമായ ടാസ്‌ക്കുകളും അദ്ദേഹം മത്സരാര്‍ത്ഥികള്‍ക്ക് നല്‍കാറുണ്ട്. കൊവിഡ് കാലമായതിനാല്‍ ബിഗ് ബോസ് വീട്ടിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ കഴിയാത്തതിനെക്കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ അവതാരകനാവുന്നതിനായി മറ്റ് താരങ്ങളെ ചാനല്‍ സമീപിച്ചുവെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത് . പിന്‍മാറാനുള്ള കാരണം മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടില്ല. താന്‍ സംവിധാനം ചെയ്യുന്ന ബറോസുള്‍പ്പടെ നിരവധി സിനിമകളാണ് മോഹന്‍ലാലിന്റേതായി ഒരുങ്ങുന്നത്. അതിനാലാണോ ഈ തീരുമാനമെന്നുള്ള ചോദ്യങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്.
about bigg boss