Connect with us

ഭാഗ്യലക്ഷ്മിയുടെ വേലത്തരം പോലീസിനോടോ? അന്ന് ലോഡ്ജിൽ സംഭവിച്ചത് ! വലിച്ച് കീറി പോലീസ് കരഞ്ഞ് വിളിച്ച് പെൺഗുണ്ടകൾ

Malayalam

ഭാഗ്യലക്ഷ്മിയുടെ വേലത്തരം പോലീസിനോടോ? അന്ന് ലോഡ്ജിൽ സംഭവിച്ചത് ! വലിച്ച് കീറി പോലീസ് കരഞ്ഞ് വിളിച്ച് പെൺഗുണ്ടകൾ

ഭാഗ്യലക്ഷ്മിയുടെ വേലത്തരം പോലീസിനോടോ? അന്ന് ലോഡ്ജിൽ സംഭവിച്ചത് ! വലിച്ച് കീറി പോലീസ് കരഞ്ഞ് വിളിച്ച് പെൺഗുണ്ടകൾ

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഫെമിനിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്. ജാമ്യം നല്‍കുന്നതില്‍ വിയോജിപ്പ് അറിയിച്ച് തമ്പാനൂര്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു. ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പി നായരെ ആക്രമിച്ചത് കരുതിക്കൂട്ടിയാണ്.ആക്രമിക്കാൻ ലക്ഷ്യമിട്ട് തന്നെയാണ് പ്രതികൾ ലോഡ്ജിലേക്ക് പോയത്. വീഡിയോ എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാനും തീരുമാനിച്ചുറപ്പിച്ചിരുന്നു. കേസിൽ ഗൂഢാലോചനയുണ്ടെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.

സന്ധി സംഭാഷണത്തിനായിട്ട് പുളിമൂട്ടിലെ ലോഡ്ജ് മുറിയിൽ എത്താൻ വിജയ് നിർദ്ദേശിച്ചതിനാലാണ് അവിടെ പോയതെന്നാണ് ഭാഗ്യലക്ഷ്മി മുമ്പ് പറഞ്ഞത്. താനും വെമ്പായം സ്വദേശിനി ദിയ സനയും, കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മിയും 26ന് ലോഡ്ജിലെത്തി. യാതൊരു പ്രകോപനവും കൂടാതെ വിജയ് പി നായർ അശ്ളീലം പറഞ്ഞ് അപമാനിച്ചു. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച് സ്ത്രീത്വത്തെ അപമാനിച്ചു. അതിനാൽ മുൻകൂർ ജാമ്യം നൽകണം.’ എന്നാണ് ഭാഗ്യലക്ഷ്മി ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടേയും ശ്രീലക്ഷ്മിയുടേയുംദിയ സേനയുടെയും ജാമ്യാപേക്ഷയില്‍ നിര്‍ണായകമാണ് സര്‍ക്കാരിന്റെ തീരുമാനം.സെഷന്‍സ് കോടതിയില്‍ സ്വീകരിച്ച നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയിലും സ്വീകരിച്ചാല്‍ ജാമ്യം കിട്ടുക അസാധ്യമാകും.സര്‍ക്കാര്‍ സെഷന്‍സ് കോടതിയില്‍ സ്വീകരിച്ച പോലെ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെയെന്നു വച്ചാല്‍ ഇവരുടെ കാര്യം പെട്ടു പോകും. അങ്ങനെയെങ്കില്‍ ഹൈക്കോടതി ജാമ്യം അനുവദിക്കാന്‍ സാധ്യത കുറവാണ്.

മോഷണം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയതത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്നായിരുന്നു സെഷന്‍സ് കോടതിയിലെ പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, മുറിയില്‍ നിന്നും പിടിച്ചെടുത്ത സാമഗ്രികള്‍ പോലിസിനെ ഏല്‍പ്പിച്ചതിനാല്‍ കേസിലെ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

സെപ്റ്റംബർ 26 നാണ് സംസ്ഥാനമൊട്ടുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായ കേരളക്കരയെ ഞെട്ടിച്ച അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. യൂ ട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഫെമിനിസ്റ്റുകളായ ബിഗ് ബോസ് മത്സരാർത്ഥി ദിയസന , സിനിമ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ സംഘം ചേർന്ന് യൂട്യൂബർ നേമം തെന്നൂർ സ്വദേശി വിജയ്.പി.നായരെ മർദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും ചെയ്തത്. സംഭവം മുഴുവൻ ഫെമിനിസ്റ്റുകൾ വീഡിയോയിൽ പകർത്തുകയും ഇതിൻ്റെ ഫെയ്സ് ബുക്ക് ലൈവ് ദിയ തൻ്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തു. യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്തു. വിജയ് താമസിക്കുന്ന തമ്പാനൂർ ഗാന്ധാരി അമ്മൻകോവിൽ റോഡിലുള്ള ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കയറിയാണ് ആക്ടിവിസ്റ്റുകൾ അരങ്ങ് തകർത്തത്. തുടർന്ന് വിജയിൻ്റെ ലാപ്ടോപ്പ് , മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടു പോവുകയായിരുന്നു.

അതേസമയം ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെന്നൊന്നും നിലനില്‍ക്കില്ലെന്നും വിജയ് പി. നായര്‍ ക്ഷണിച്ചിട്ടാണു പോയതെന്നും അതിക്രമിച്ചു കടന്നിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. വിഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയാറാകാത്തതിനാലാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി പോയതെന്നും പറയുന്നു.

സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തതോടെയാണ് ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതിൽ അപേക്ഷ നൽകിയത്. കോടതി നേരത്തെ സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.കേസ് വെള്ളിയാഴ്ച പരിഗണിക്കും

More in Malayalam

Trending

Recent

To Top