Connect with us

ഇതാണെടാ അമ്മ.. ഇതായിരിക്കണമെടാ അമ്മ! ഷമ്മി ഹീറോ ഡാ ഇടവേള ബാബുവിനെ പൊളിച്ചടുക്കി.. ഊറി ചിരിച്ച് പാർവതി

Malayalam

ഇതാണെടാ അമ്മ.. ഇതായിരിക്കണമെടാ അമ്മ! ഷമ്മി ഹീറോ ഡാ ഇടവേള ബാബുവിനെ പൊളിച്ചടുക്കി.. ഊറി ചിരിച്ച് പാർവതി

ഇതാണെടാ അമ്മ.. ഇതായിരിക്കണമെടാ അമ്മ! ഷമ്മി ഹീറോ ഡാ ഇടവേള ബാബുവിനെ പൊളിച്ചടുക്കി.. ഊറി ചിരിച്ച് പാർവതി

ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തെ തുടർന്ന് അമ്മയിൽ നിന്ന് നടി പാർവതി രാജി വെച്ചത് ഏറെ ചർച്ചകൾക്ക് വഴി തെളിയിയിച്ചിരുന്നു . പാർവതിയുടെ രാജിയെ തുടർന്ന് നിരവധി പേരാണ് അനുകൂലിച്ചും വിമർശിച്ചും എത്തിയത്. സംഘടനയില്‍ ഇനി ഒരുമാറ്റമുണ്ടാവില്ലെന്ന് മനസ്സിലായതു കൊണ്ടാണ് രാജി എന്നാണ് പാര്‍വതി വ്യക്തമാക്കിയത്.

മലയാള സിനിമയിലെ താര സംഘടനയായ അമ്മയ്ക്ക് എതിരെ പരോക്ഷ പരിഹാസവുമായി നടന്‍ ഷമ്മി തിലകന്‍. പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു കോഴിയുടെ വീഡിയോയാണ് നടന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതാണെടാ അമ്മ..,ഇതായിരിക്കണമെടാ അമ്മ എന്നാണ് വീഡിയോക്ക് താഴെ നടന്‍ എഴുതിയിരിക്കുന്നത്. അമ്മ സംഘടനക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഷമ്മി തിലകന്റെ പോസ്റ്റ്.

അമ്മയിൽ നിന്ന് യഥാര്‍ഥത്തില്‍ പാര്‍വതിയല്ല രാജി വയ്‌ക്കേണ്ടത് ഇടവേളബാബുവും ഇന്നസെന്റുമാണെന്ന് ഷമ്മി തിലകന്‍ പറഞ്ഞിരുന്നു . ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പിതാവ് തിലകനെ കുറിച്ചും പാര്‍വതിയുടെ രാജി അടക്കമുള്ള കാര്യങ്ങളെ കുറിച്ചും ഷമ്മി തിലകന്‍ സംസാരിച്ചത്

മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ എഎംഎംഎ നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന ഉണ്ടായിരിക്കില്ലെന്നായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത് പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ഇടവേള ബാബു എത്തിയിരിക്കുന്നു . കഥാപാത്രം മരിച്ചുപോയതല്ലെയെന്നാണ് ഉദ്ദേശിച്ചത്. നടി പാര്‍വതി തിരുവോത്തിന്റെ രാജി കത്ത് കിട്ടിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.

പാർവതി തന്റെ പരാമർശം തെറ്റിദ്ധരിച്ചതാണെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ല. ‘ട്വന്റി20 യിൽ ആ നടി ചെയ്ത കഥാപാത്രം മരിക്കുകയാണ്. മരിച്ചവരെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ലല്ലോ? ആ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുത്താൽ എങ്ങനെ ആ കഥാപാത്രമുണ്ടാകും. അമ്മയിൽ തന്നെ നാനൂറിലേറെ അംഗങ്ങളുണ്ട്. അവരെയെല്ലാം പുതിയ സിനിമയിൽ ഉൾപ്പെടുത്താൻ കഴിയില്ല. മാത്രമല്ല, ആ നടി ഇപ്പോൾ അമ്മയിൽ അംഗവുമല്ല. അക്കാര്യമല്ലാതെ മോശമായി ഒന്നും പറഞ്ഞിട്ടില്ല’– ബാബു പറഞ്ഞത്

‘അമ്മ’ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു ഇടവേള ബാബു പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല… അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്… അയാളോട് പുച്ഛം മാത്രമാണ്! ഞാന്‍ A.M.M.A യില്‍ നിന്നും രാജി വയ്ക്കുന്നു.. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണമെന്ന ആവശ്യവുമായി നടി പാര്‍വതി രംഗത്ത് വന്നിരുന്നു.

More in Malayalam

Trending

Recent

To Top