Connect with us

എല്ലാം അറിഞ്ഞ് കൊണ്ടായിരുന്നു ഷോയിൽ പോയത്, ഇന്ന് മുതൽ അത് തുടങ്ങും! പുറത്തിറങ്ങിയതിന് പിന്നാലെ സജിന- ഫിറോസിന്റെ ആദ്യ പ്രതികരണം

Malayalam

എല്ലാം അറിഞ്ഞ് കൊണ്ടായിരുന്നു ഷോയിൽ പോയത്, ഇന്ന് മുതൽ അത് തുടങ്ങും! പുറത്തിറങ്ങിയതിന് പിന്നാലെ സജിന- ഫിറോസിന്റെ ആദ്യ പ്രതികരണം

എല്ലാം അറിഞ്ഞ് കൊണ്ടായിരുന്നു ഷോയിൽ പോയത്, ഇന്ന് മുതൽ അത് തുടങ്ങും! പുറത്തിറങ്ങിയതിന് പിന്നാലെ സജിന- ഫിറോസിന്റെ ആദ്യ പ്രതികരണം

ബിഗ് ബോസ് മലയാളം സീസൺ 3 യിൽ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ മത്സരാർത്ഥികൾ ആയിരുന്നു ഫിറോസ്- സജിന. രണ്ടു വ്യക്തികൾ ആയിരുന്നു എങ്കിലും ഒറ്റ ഗെയിമർ ആയിട്ടാണ് ഇരുവരും മത്സരിച്ചത്. മികച്ച രീതിയിലുള്ള മത്‌സരം ആണ് ഇരുവരും കാഴ്ചവച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം ഇരുവരെയും ഷോയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഷോയില്‍ മോഹന്‍ലാല്‍ നേരിട്ട് എത്തിയാണ് സജ്ന – ഫിറോസ് ദമ്പതിമാരെ പുറത്താക്കിയത്.

സ്ത്രീകള്‍ അടക്കമുള്ള മത്സരാര്‍ത്ഥികളെ അധിക്ഷേപിക്കുകയും ബിഗ് ബോസ് നിയമങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയും ചെയ്തതു കൊണ്ടാണ് ഇരുവരെയും പുറത്താക്കിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ രമ്യ, സൂര്യ എന്നിവര്‍ക്കെതിരായി സജ്ന-ഫിറോസ് ദമ്പതിമാര്‍ അധിക്ഷേപകരമായി സംസാരിച്ചിരുന്നു. പുറത്തെ കാര്യങ്ങള്‍ പരാമര്‍ശിക്കുക എന്നത് നിയമലംഘനമാണ്. സ്ത്രീകള്‍ക്കെതിരായ മോശമായ പരാമര്‍ശങ്ങള്‍, സ്ത്രീകള്‍ എന്നല്ല ഒപ്പമുള്ള ആര്‍ക്കെതിരെയുമുള്ളതും തെറ്റായ കാര്യമാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുകയായിരുന്നു .

ഇപ്പോൾ ഇതാ ബിഗ് ബോസ് വീടിനുള്ളിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഫിറോസ് സജിനയുടെ പ്രതികരണം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

‘ഇവിടെ നിന്നും അകത്തോട്ട് പോയത് പുലികൾ ഉണ്ടെന്നു വച്ചിട്ടാണ്. എന്റെ മനസ്സിൽ മാൻകുട്ടികളെപ്പോലെ പോകണം എന്നായിരുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ പുലികൾ ഒക്കെ തന്നെ ആയിരുന്നു. പക്ഷെ ഒന്നിനും പല്ലും നഖവുമില്ല. അവിടെയും ഇവിടെയും ഒക്കെ കിടന്നുറങ്ങുന്ന കുറെ പുലികൾ.

അവിടെ ഞാൻ മോർണിംഗ് ടാസ്ക്കിൽ പറഞ്ഞതുപോലെ ഒരു ഉറുമ്പായി നിന്നാൽ മതി. ഒരു മാൻ കുട്ടിപോലും ആയി അവിടെ നിക്കേണ്ടതില്ല. ഞങ്ങൾ അവിടെ അങ്ങനെ തന്നെ ആയിരുന്നു. ഒരു പവർ ഉള്ള എതിരാളി ഞങ്ങൾക്ക് ഇല്ലായിരുന്നു. 12 പേരോ അല്ലെങ്കിൽ പതിമൂന്നുപേരോ ചേർന്നിട്ട് വരികയായിരുന്നു. അവർ കൂട്ടത്തോടെ വന്നു. ഞങ്ങൾ ഔട്ട് ആയ ഇന്നുമുതൽ അവർ സന്തോഷിച്ചു തുടങ്ങും. അവരുടെ യഥാർത്ഥ സന്തോഷം ഇപ്പോൾ തുടങ്ങി കാണും. കാരണം ഇനി അവർക്ക് എതിരാളികൾ ഇല്ല. ആര് ആരൊക്കെയാണ് ഫേക്ക് എന്ന് ഞാൻ ഇന്നലെകളിൽ പറഞ്ഞത് നാളെ ജനം തിരിച്ചറിയുമെന്നാണ് ഫിറോസ് പറയുന്നത്

മികച്ച മത്സരാർത്ഥിയായി കളിച്ചു മുന്നേറവേ എവിടെയോ ഉണ്ടായ താളപ്പിഴയാണ് ഇവരെ പുറത്തേക്കെത്തിച്ചതെന്ന് മോഹൻലാലും വ്യക്തമാക്കി. മത്സരാർത്ഥികൾക്കെല്ലാം മധുരം നൽകിയാണ് സജിന വീടിൻ്റെ പടിയിറങ്ങിയത്. അതേസമയം മത്സരാർത്ഥികൾക്കൊപ്പം ചേർന്ന് നിന്ന് ഫോട്ടോ പകർത്താൻ ഫിറോസ് കൂട്ടാക്കിയില്ല. മറ്റു മത്സരാർത്ഥികൾ ഒരുപാട് നിർബന്ധിച്ചെങ്കിലും അത് പുറത്ത് ചെന്ന ശേഷമാകാമെന്നായിരുന്നു ഫിറോസിൻ്റെ വാദം. എല്ലാവരും റിയലായി നിൽക്കൂ എന്ന നിർദ്ദേശം മോഹൻലാലിൻ്റെ പക്കലെത്തിയ ശേഷം ഫിറോസ് മറ്റു മത്സരാർത്ഥികളോടായി പറഞ്ഞപ്പോൾ സജിന എല്ലാവർക്കും വിജയാശംസ നേരുകയായിരുന്നു.

കഴിഞ്ഞ 21 വർഷമായി കലാജീവിതത്തിൽ സജീവം ആണ് ഫിറോസ്. ക്യാമറക്ക് മുൻപിലും പിന്നിലും പ്രവർത്തിച്ച ഫിറോസ് പ്രേക്ഷകർക്ക് സുപരിചിതൻ ആണ്. ഏഷ്യാനെറ്റിൽ കൂടി ആയിരുന്നു ഫിറോസിന്റെ തുടക്കം. ഏഷ്യാനറ്റ് പ്ലസ്സിന്റെ തുടക്കത്തിൽ ഡേഞ്ചറസ് ബോയ്സ് അവതരിപ്പിച്ചുകൊണ്ടാണ് ഫിറോസ് മിനി സ്‌ക്രീൻ പ്രേക്ഷകരെ കയ്യിൽ എടുത്തത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top