Malayalam
ആ ദുരൂഹത ഇന്ന് നീങ്ങുന്നു; കാത്തിരിപ്പുകൾക്കൊടുവിൽ ‘നിഴല്‍’ ഇന്ന് തിയേറ്ററുകളിലേക്ക്
ആ ദുരൂഹത ഇന്ന് നീങ്ങുന്നു; കാത്തിരിപ്പുകൾക്കൊടുവിൽ ‘നിഴല്‍’ ഇന്ന് തിയേറ്ററുകളിലേക്ക്
കാത്തിരിപ്പുകൾക്കൊടുവിൽ നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ ഇന്ന് തിയേറ്ററുകളിലേക്ക്.
രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് നിഴൽ. ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവ് ആണ്.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍വേഷമിടുന്നത്. ഷര്‍മിള എന്ന കഥാപാത്രമായാണ് നയന്‍താര എത്തുന്നത്.
അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ത്രില്ലർ ചിത്രമാണ് ഇത്. വർഷങ്ങളായി സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന സിനിമയ്ക്ക് കാത്തിരിക്കുകയാണ് പ്രേക്ഷകർ.
‘നിങ്ങളുടെ നിഴൽ ആരുടേതാണ്’ എന്ന നിഗൂഢതയുള്ള ചോദ്യമാണ് സിനിമയുടെ പോസ്റ്ററിൽ ഉള്ളത്. സമാന സ്വഭാവത്തിൽ ഉള്ളതായിരുന്നു സിനിമയുടെ ട്രെയ്‌ലറും. ആ സ്ത്രീയും കുട്ടിയും ആരാണെന്ന് കണ്ടുപിടിക്കണം എന്ന ഡയലോഗിലൂടെയാണ് സിനിമയുടെ ട്രെയ്‌ലർ ആരംഭിക്കുന്നത്.
ചിത്രത്തിന്റേതായി പുറത്തെത്തിയ ടൈറ്റില്‍ പോസ്റ്ററുകളിലും എല്ലാം തന്നെ അണിയറപ്രവര്‍ത്തകര്‍ ഒരു നിഗൂഡത ഒളിപ്പിച്ചുവെയ്ക്കുന്നുണ്ട്. മാത്രമല്ല പോസ്റ്ററില്‍ ചാക്കോച്ചന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് തന്നെ ഒരു മുഖം മൂടി ധരിച്ചാണ്. അത് ഏവരെയും ആകര്‍ഷിച്ച ഒരു ഘടകം തന്നെയായിരുന്നു.
ആന്റോ ജോസഫ്, അഭിജിത്ത് എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും ഒരുക്കുന്നു. അപ്പു ഭട്ടതിരിയും അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.
വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍. അഭിഷേക് എസ് ഭട്ടതിരി-സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി- ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- സുഭാഷ് കരുണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്സണ്‍ പൊഡുത്താസ്.
ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാള സിനിമയില്‍ നായികയായി എത്തുന്നത് നിഴലിലൂടെയാണ്.. ധ്യാന്‍ ശ്രീനിവാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ‘ലൗ ആക്ഷന്‍ ഡ്രാമ’യിലാണ് നയന്‍ താര അവസാനമായി മലയാളത്തില്‍ വേഷമിട്ടത്. 2019ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. മോഹന്‍കുമാര്‍ ഫാന്‍സ് ആണ് കുഞ്ചാക്കോ ബോബന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
