Connect with us

നിത്യഹരിത റൊമാന്റിക് ഹീറോ വിത്ത് തെന്നിന്ത്യന്‍ ലേഡീസ് സൂപ്പര്‍സ്റ്റാർ; നിഴൽ പ്രതിഫലിപ്പിക്കുന്ന കോമ്പോ കാണാൻ ആകാംഷയോടെ ആരാധകർ !

Malayalam

നിത്യഹരിത റൊമാന്റിക് ഹീറോ വിത്ത് തെന്നിന്ത്യന്‍ ലേഡീസ് സൂപ്പര്‍സ്റ്റാർ; നിഴൽ പ്രതിഫലിപ്പിക്കുന്ന കോമ്പോ കാണാൻ ആകാംഷയോടെ ആരാധകർ !

നിത്യഹരിത റൊമാന്റിക് ഹീറോ വിത്ത് തെന്നിന്ത്യന്‍ ലേഡീസ് സൂപ്പര്‍സ്റ്റാർ; നിഴൽ പ്രതിഫലിപ്പിക്കുന്ന കോമ്പോ കാണാൻ ആകാംഷയോടെ ആരാധകർ !

പൊതുവായ നായികാ സങ്കൽപ്പത്തെ പോളിച്ചെഴുതിയ നായികയാണ് നയൻ‌താര. താരാധിപത്യം തിളങ്ങി നിന്ന തെന്നിന്ത്യന്‍ സിനിമ വ്യവസായത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്കും വാണിജ്യ വിജയം കൈവരിക്കാനാവും എന്ന് തെളിയിച്ച നായിക. എന്നാൽ, മലയാളിയായ നയൻ‌താര തെന്നിന്ത്യയിലാണ് കൂടുതൽ കഥാപാത്രങ്ങൾക്ക് മുഖമായത്‌.

തെന്നിന്ത്യയിൽ കാലങ്ങളായി പുതുമ മാറാതെ തിളങ്ങി നിൽക്കുന്ന താരത്തെ തെന്നിന്ത്യൻ ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് വിശേഷിപ്പിക്കുന്നത്. തമിഴിൽ നിര സാന്നിധ്യമായതോടെ നയൻ‌താര മലയാളം സിനിമാ ഇൻഡസ്ട്രിയിൽ ഇന്നും വിട്ടുനിൽക്കുന്നതാണ് കണ്ടത്.

ഇപ്പോഴിതാ മലയാളികളുടെ നിത്യഹരിത റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുകയാണ് നയൻ‌താര. പ്രശസ്ത എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴൽ എന്ന ചിത്രത്തിലൂടെയാണ് രണ്ടുപേരും ഒന്നിക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ലൗ ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് നിഴൽ. ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്.
നിഴലിലെ നയൻതാരയുടെ ലുക്ക് സൈബറിടത്തിൽ വൈറലായി മാറിയിരുന്നു. ആരാധകരെല്ലാം തന്നെ താരത്തിന്‍റെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. നിഴലിലൂടെ നയൻതാര ഒരു വർഷക്കാലത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.

അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ത്രില്ലർ ചിത്രമാണ് ഇത്. വർഷങ്ങളായി സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന സിനിമയ്ക്ക് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

അതേസമയം ,സിനിമയുടെ ട്രെയ്‌ലർ ഏറെ നിഗൂഢതകൾ നിറഞ്ഞതാണ് . സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള എന്ന കഥാപാത്രമായിട്ടാണ് നയൻസ് എത്തുന്നത്. ത്രില്ലർ സ്വഭാവമുള്ള നിരവധി ചിത്രങ്ങൾ അഭിനയിച്ച് ആരാധകരെ കീഴ്പ്പെടുത്തിയ നയൻതാരയ്ക്കൊപ്പം അഞ്ചാം പാതിരയിലൂടെ ത്രില്ലടിപ്പിച്ച കുഞ്ചാക്കോ ബോബനും ഒന്നിക്കുമ്പോൾ സിനിമയുടെ ലെവൽ മാറുമെന്നാണ് ആരാധകർ ഒന്നടംഗം അഭിപ്രായപ്പെടുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ഈ വെള്ളിയാഴ്ച്ച തിയേറ്ററിലെത്തും.

കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ,ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ദീപക്.ഡി.മേനോന്‍. സംഗീതം സൂരജ്.എസ്.കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

About Nizhal Malayalam Movie

More in Malayalam

Trending

Recent

To Top