Connect with us

തുടരെ തുടരെ കീഴടക്കാൻ എത്തുന്ന കാൻസർ പകുതി വഴിയിൽ ഉപേക്ഷിച്ചു പോയ ഭർത്താവ്! വീണ്ടും സർജറി….ഒന്നിലുംപതറാത്ത ശരണ്യയുടെ ജീവിതം

Malayalam

തുടരെ തുടരെ കീഴടക്കാൻ എത്തുന്ന കാൻസർ പകുതി വഴിയിൽ ഉപേക്ഷിച്ചു പോയ ഭർത്താവ്! വീണ്ടും സർജറി….ഒന്നിലുംപതറാത്ത ശരണ്യയുടെ ജീവിതം

തുടരെ തുടരെ കീഴടക്കാൻ എത്തുന്ന കാൻസർ പകുതി വഴിയിൽ ഉപേക്ഷിച്ചു പോയ ഭർത്താവ്! വീണ്ടും സർജറി….ഒന്നിലുംപതറാത്ത ശരണ്യയുടെ ജീവിതം

വർഷങ്ങളായി ജീവിതത്തിൽ ഒരു പോരാളിയുടെ വേഷമാണ് നടി ശരണ്യ ശശിയ്ക്ക്.

ഇടയ്ക്കിടെ ജീവിതത്തിന്റെ നിറങ്ങൾ കെടുത്താൻ എത്തുന്ന കാൻസറിനെ ഓരോ തവണയും പൊരുതി തോൽപ്പിക്കുകയാണ് ഈ പെൺകുട്ടി. സിനിമയിലും സീരിയലിലും ഒരുപോല തിളങ്ങി നിൽക്കുമ്പോഴായിരുന്നു ട്യൂമർ ശരണ്യയുടെ ജീവിതത്തിലേക്ക് എത്തിയത്.

2012ലാണ് ആദ്യമായി നടിയ്ക്ക് രോഗം കണ്ടെത്തുന്നത്. പിന്നീട് അങ്ങോട്ടുള്ള ജീവിതം പോരാട്ടമായിരുന്നു. തോൽക്കില്ലെന്ന് മനസ് ഉറച്ച ശരണ്യ രോഗത്തോട് പടപൊരുതി ശരണ്യ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു.

രോഗത്തെ പല തവണ കീഴ്പ്പെടുത്തിയ ഈ പെണ്‍കുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയവും കൊണ്ടാണ് ഇതുവരെയും ജീവിതത്തിൽ പിടിച്ചുനിന്നത്.

കരിയറിൽ തിളങ്ങിനിൽക്കവെയാണ് ട്യൂമർ ശരണ്യയെ തോൽപ്പിച്ചത്. പല പ്രതിസന്ധികളിൽക്കൂടിയും ജീവിതത്തിൽ കടന്നുപോയ ശരണ്യയെ വീണ്ടും ട്യൂമർ ബാധിച്ചു എന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവരുന്നത്.

ശരണ്യ ആരംഭിച്ച യൂ ട്യൂബ് ചാനൽ വഴിയായിരുന്നു അമ്മ തുറന്നു പറഞ്ഞത്. ആ വാർത്ത മലയാളികളെ ഒന്നടങ്കം കണ്ണീരിലായ്ത്തിരിക്കുകയാണ്

വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് ചെയ്താലും സാരമില്ല പ്രാർത്ഥിച്ചാൽ മാത്രം മതിയെന്നും അമ്മ വ്യക്തമാക്കിയിരുന്നു.വീഡിയോ ഇപ്പോൾ പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. പേടിക്കണ്ട അമ്മേ ശരണ്യ വീണ്ടും തിരിച്ചുവരും, അവളെ ജീവിതത്തിലേക്കു മടക്കി അയക്കണേ.. ഈ അമ്മയുടെ കണ്ണീരു കാണാതെ പോവല്ലേ…. ധൈര്യം പകർന്ന് ആയിരങ്ങളാണ് എത്തിയത്

ഒരുകാലത്ത് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ വില്ലത്തിയായും ശരണ്യ നിറഞ്ഞുനിന്നിട്ടുണ്ട്. കൈനിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ബ്രയിൻ ട്യൂമർ എത്തുന്നത്.

ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. പിന്നീട് അങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു.

ബ്രെയ്ൻ ട്യൂമറുമായി ബന്ധപ്പെട്ട ഏഴു ശസ്ത്രക്രിയകളും തൈറോയ്ഡ് ക്യാൻസറുമായി ബന്ധപ്പെട്ട രണ്ടു ശസ്ത്രക്രിയകളും അടക്കം ഒമ്പതോളം സർജറികൾ ആണ് ഇതു വരെ നടന്നത്. തുടർച്ചയായി രോഗം ആവർത്തിക്കുന്നത് ഒരു അപൂർവ്വമായ കേസായാണ് ഡോക്ടർമാരും നോക്കി കാണുന്നത്.

ഓപ്പറേഷനുകൾ തുടരെ തുടരെ ചെയ്ത് റേഡിയേഷൻ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവൻ കൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ചിരുന്നു. പഴയകാലാ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആ നിഷ്കളങ്കമായആ ചിരി മാത്രമായിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്.

എങ്കിലും അഭിനയിക്കാൻ ഉള്ള അതിയായ ആഗ്രഹം കൊണ്ടുതന്നെ ശരണ്യ അഭിനയത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഓരോവർഷവും മുടങ്ങാതെ ശരണ്യയെ തേടി അസുഖം എത്താറുണ്ട്. ഓരോ വര്‍ഷവും ട്യൂമര്‍ അതിൻ്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുകയും, ഓരോ തവണയും ആശുപത്രിയില്‍ എത്തി ശസ്ത്രക്രിയ ചെയ്യുകയുമാണ് പതിവ്. ശരീരത്തിൻ്റെ ഒരുവശം ഏകദേശം തളര്‍ന്നു പോയ അവസ്ഥയിലായ ശരണ്യയെ സീമ ജി നായർ അടക്കമുള്ള കലാരംഗത്തുള്ള നിരവധിപേരാണ് സഹായിച്ചെത്തിയത്.

ശരണ്യ അർബുദവുമായി മല്ലിടുന്ന അവസരത്തിലാണ് ഫേസ്‌ബുക്ക് ഫ്രണ്ട് ആയ ബിനുവിന്റെ ആലോചന ശരണ്യക്ക് എത്തുന്നത്. പ്രശസ്തമായ പ്രൊഡക്ഷൻ കമ്പനി യൂടിവിയുടെ ഉദ്യോഗസ്ഥനായിരുന്ന ബിനു അസുഖകാര്യം അറിയാതെ ശരണ്യയോട് എന്താണ് ഇപ്പോൾ അഭിനയിക്കാത്തത് എന്ന് ചോദിക്കുകയും ചെയ്യുന്നു.

ശരണ്യ അസുഖകാര്യം തുറന്നുപറഞ്ഞതോടെ വന്നു കണ്ടോട്ടെയെന്ന് ബിനു ചോദിക്കുന്നു . തുടർന്ന് മുടിയൊന്നുമില്ലാതെ വല്ലാത്തരൂപത്തിലുള്ള ശരണ്യയെ ബിനു വന്നു കാണുകയും ശരണ്യയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ബിനു ശരണ്യയുടെ വീട്ടുകാരോടും ആവശ്യപ്പെടുകയും ചെയ്യുന്നു.

2014 ൽ ഒക്ടോബർ 26 നാണ് ബിനുവിന്റെയും ശരണ്യയുടെയും വിവാഹം വീട്ടുകാർ നടത്തികൊടുക്കുന്നത്. സിനിമാ സീരിയല്‍ മേഖലയിലെ ആധികം ആരെയും അറിയിക്കാതെ നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുംമാത്രമായിരുന്നു പങ്കെടുത്തതും. എന്നാൽ വിവാഹം കഴിഞ്ഞും ട്യൂമർ എത്തിയതോടെ ബിനു ശരണ്യയിൽ നിന്നും അകലുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ശരണ്യയെ പിന്നീടും അർബുദം തളർത്തികളഞ്ഞ വാർത്തവരുന്നതിനിടയിൽ ആണ് ശരണ്യയും ബിനുവും വേര്പിരിഞ്ഞതായുള്ള വാർത്തകളും എത്തിയത്. പിന്നീട് ജീവിതപോരാട്ടത്തിൽ ശരണ്യ തനിച്ചാവുകയും ചെയ്തു.

കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ. കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു. രോഗകാലത്തും ദുരിതനാളുകളിലുമെല്ലാം ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീരിയൽ കലാകാരന്മാരുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്.

‘ചാക്കോ രണ്ടാമൻ’ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ഏറെ ശ്രദ്ധ നേടിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top