Malayalam
കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്ന സ്ത്രീകളെ ബഹുമാനമാണ്; മാറ്റിവയ്ക്കപ്പെടുന്നത് അവരുടെ സമയമാണ് സന്തോഷമാണ് ; റേഡിയോ ജേണലിസ്റ് സുമിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു
കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്ന സ്ത്രീകളെ ബഹുമാനമാണ്; മാറ്റിവയ്ക്കപ്പെടുന്നത് അവരുടെ സമയമാണ് സന്തോഷമാണ് ; റേഡിയോ ജേണലിസ്റ് സുമിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു
എല്ലാ ദിവസവും അമ്മ ചായ ഉണ്ടാക്കാറുണ്ട് നമുക്ക് ഭക്ഷണം ഉണ്ടാക്കിതരാറുണ്ട്.. നമ്മുടെ വസ്ത്രങ്ങള്‍ അലക്കാറുണ്ട്. ഫോൺ വിളിച്ച് എപ്പോ എത്തും എന്ന് അന്വേഷിക്കാറുണ്ട്… അപ്പോഴൊന്നും ആ ഭക്ഷണത്തിന്റെ സ്വാദിനെ പറ്റിയോ തെയ്ച്ചുവച്ച വസ്ത്രങ്ങളെ പറ്റിയോ അന്വേഷിക്കാറോ നല്ലവാക്ക് പറയറോ ഇല്ല നാം . കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്ന സ്ത്രീകളെ ബഹുമാനമാണ്.. മാറ്റിവയ്ക്കപ്പെടുന്നത് അവരുടെ സമയമാണ് സന്തോഷമാണ്. സ്ത്രീകളെ കുറിച്ചെഴുതിയ റേഡിയോ ജേണലിസ്റ് സുമിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ ;
എല്ലാ ദിവസവും അമ്മ ചായ ഉണ്ടാക്കാറുണ്ട് നമുക്ക് ഭക്ഷണം ഉണ്ടാക്കിതരാറുണ്ട്.. നമ്മുടെ വസ്ത്രങ്ങള്‍ അലക്കാറുണ്ട്. ഫോൺ വിളിച്ച് എപ്പോ എത്തും എന്ന് അന്വേഷിക്കാറുണ്ട്. അപ്പോഴൊന്നും ആ ഭക്ഷണത്തിന്റെ സ്വാദിനെ പറ്റിയോ തേയ്ച്ചുവച്ച വസ്ത്രങ്ങളെ പറ്റിയോ അന്വേഷിക്കാറോ നല്ലവാക്ക് പറയറോ ഇല്ല.ഒരുനാള്‍ അത് മുടങ്ങുമ്പോൾ അല്ലെങ്കില്‍ മറ്റൊരു സാഹചര്യത്തിലോ അതേപറ്റി ഓര്‍ക്കും അതുപോലെയാണ്,അമ്മ ആയാലേ നമ്മുടെ അമ്മയുടെ വില അറിയൂ എന്ന് പറഞ്ഞു കേള്‍ക്കാറുണ്ട് ചെറുപ്പത്തില്‍… ഇന്ന് അതിന്റെ വില അറിയുന്നുമുണ്ട്.. ജീവിതത്തില്‍ അമ്മമാരോടൊക്കെയും വല്ലാത്ത ആദരവാണ്…
അവരുടെ ഇഷ്ടങ്ങള്‍ സ്വപ്‌നങ്ങള്‍ ഒക്കെയും മാറ്റിവച്ചു കൊണ്ട് കുഞ്ഞുങ്ങള്‍ക്കും ഭര്‍ത്താവിനും കുടുംബത്തിനുമായി നല്‍കുന്ന അമ്മമാര്‍… കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്ന സ്ത്രീകളെ ബഹുമാനമാണ്.. മാറ്റിവയ്ക്കപ്പെടുന്നത് അവരുടെ സമയമാണ് സന്തോഷമാണ്…
മക്കളെ തനിയെ വളര്‍ത്തേണ്ടി വരുന്ന അമ്മമാരോടും പ്രിയമാണ്.. ഇന്നത്തെ സാഹചര്യങ്ങള്‍ പുഞ്ചിരിയോടെ അവരെ ചൂഷണം ചെയ്യാന്‍ ശ്രമം നടത്തുന്നു. അതിനെതിരെ ജീവിതത്തില്‍ പോരാട്ടം നടത്തുന്നു ആര്‍ക്ക് വേണ്ടി? മകള്‍ക്കോ മകനോ വേണ്ടി.
ആഴ്ചയില്‍ 7ദിവസങ്ങള്‍… പുരുഷന് ഞായറാഴ്ച അവധിയാണ്… അന്നും അടുക്കളയില്‍ അമ്മയുണ്ട്… 24മണിക്കൂറില്‍ 9മണിക്കൂര്‍ പരമാവധി പുരുഷന് ജോലി ചെയ്താല്‍ മതി എന്നാല്‍ അവള്‍ക്കത് 18മണിക്കൂര്‍ ആണ് വീട്ടിലും ഓഫീസിലുമായി…
ഒരുപാട് സ്വാധീനിച്ചിട്ടുള്ളത്,ഒരുപാട് കാര്യങ്ങള്‍ പക്വമായി അതിഗംഭീരമായി ചെയ്ത്തുതീര്‍ക്കുന്ന ഒപ്പം ചെറു പുഞ്ചിരിയുമായി നമ്മുടെ മുന്നിലെത്തുന്ന സ്ത്രീകളോടാണ്… ഒരുപാട് പേരുണ്ട്.. പേരുകളുണ്ട്… തന്റെ സങ്കടങ്ങള്‍ ഒന്നും അല്ലാതായി തീരുന്ന അത്തരം പുഞ്ചിരികളാണ് എന്റെ inspiration…
ജീവിതത്തില്‍ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ നല്‍കാനാകണം… മരിക്കുവോളം ഓര്‍മ്മിക്കപ്പെടണം മരിച്ചുകഴിഞ്ഞാല്‍ അവരെ നൊമ്ബരപ്പെടുത്തണം ആ ഓര്‍മകളാല്‍..
(സുഖമുള്ള സ്വാര്‍ത്ഥതയായി കണ്ടാല്‍ മതി).
