Connect with us

കിടിലൻ ഫിറോസ് ബിഗ് ബോസ്സിൽ മുഖം മൂടി അണിഞ്ഞോ? ആ വമ്പൻ വെളിപ്പെടുത്തൽ

Malayalam

കിടിലൻ ഫിറോസ് ബിഗ് ബോസ്സിൽ മുഖം മൂടി അണിഞ്ഞോ? ആ വമ്പൻ വെളിപ്പെടുത്തൽ

കിടിലൻ ഫിറോസ് ബിഗ് ബോസ്സിൽ മുഖം മൂടി അണിഞ്ഞോ? ആ വമ്പൻ വെളിപ്പെടുത്തൽ

ശക്തരായ മത്സരാർഥികളുമായിട്ടാണ് ഇക്കുറി ബിഗ് ബോസ്സ് തുടങ്ങിയത്… ബിഗ് ബോസ്സ് മലയാളം ആരംഭിക്കുന്നതിന് മുൻപ് തന്നെ മത്സരാർത്ഥിയായി കിടിലൻ ഫിറോസ് എത്തുമെന്ന് സോഷ്യൽ മീഡിയ പ്രവചിച്ചിരുന്നു. പ്രവചനം പോലെ തന്നെ ബിഗ് ബോസ് ഹൗസിൽ തുടക്കത്തിൽ തന്നെ എത്തുകയും ചെയ്തിരുന്നു.

ചാരിറ്റിയും മറ്റ് പ്രവർത്തനങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഫിറോസ്. സോഷ്യൽ മീഡിയയിൽ സജീവമായ ഫിറോസിനെ തേടി നിരവധി വിമർശനങ്ങളും എത്താറുണ്ട്. ചാരിറ്റി പബ്ലിസിറ്റിക്കായി ഉപയോഗിക്കുന്നു എന്നതായിരുന്നു കേൾക്കേണ്ടി വന്ന വിമർശനം. പുറത്തത് പോലെ തന്നെ ബിഗ് ബോസ് ഹൗസിന് അകത്തും ഫിറോസിനെ ചുറ്റിപ്പറ്റി വിമർശനങ്ങൾ ഉയരുന്നുണ്ട്.

കിടിലൻ ഫിറോസിനെതിരെ രൂക്ഷ വിമർശനവുമായി ഫിറോസ് ഖാൻ രംഗത്തെത്തിയിരുന്നു. മാസ്ക്ക് ധരിച്ചാണ് ഹൗസിനുള്ളിൽ നിൽക്കുന്നതെന്നും യഥാർഥ ഫിറോസ് ഇങ്ങനെയല്ലെന്നുമാണ് ഫിറോസ് ഖാൻ പറ‍യുന്നത്. ഇപ്പോഴിത ആരോപണത്തിൽ പ്രതികരിച്ച് കിടിലൻ ഫിറോസിന്റെ അച്ഛൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

ബിഗ് ബോസ് ഹൗസിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് യഥാർഥത്തിൽ ഫിറോസ് എന്നാണ് അച്ഛൻ പറയുന്നത്. തങ്ങൾക്ക് ഒരു മാറ്റവും തോന്നിയിട്ടില്ലെന്നും അവിടെ കാണുന്നത് എന്താണോ അങ്ങനെ തന്നെയാണ് വീട്ടിലുമെന്നും മാതാപിതാക്കൾ പറയുന്നു. മറ്റൊരാൾക്ക് നല്ലത് വരാൻ വേണ്ടിയാണ് അദ്ദേഹം ഉപദേശിക്കുന്നത്. അതുപോലെ പെൺകുട്ടികളോടും വലിയ സ്നേഹവും കരുതലുമാണെന്നും അച്ഛൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ഫിറോസിന് ഒരു സഹോദരനാണ് ഉളളത്. അതിനാൽ തന്നെ പെൺകുട്ടികളെ സ്വന്തം സഹോദരിമാരായിട്ടാണ് കാണുന്നത്. അതുകൊണ്ടാണ് അവിടെ പെൺക്കുട്ടികൾ കരയുമ്പോൾ സാമാധാനിപ്പിച്ച് കൂടെ നിൽക്കുന്നത്. തെറ്റാണെന്ന് തോന്നുന്ന കാര്യം ആര് ചെയ്താലും ഇവൻ അത് ചൂണ്ടിക്കാണിക്കും തന്നോട് പോലും പറയാറുണ്ടെന്ന് അച്ഛൻ പറയുന്നു. അമ്മയു ഈ അഭിപ്രായത്തെ ശരി വയ്ക്കുന്നുണ്ട്

കൂടാതെ കിടിലൻ ഫിറോസിന്റെ സംസാര രീതിയെ കുറിച്ചും അച്ഛനും അമ്മയും പറയുന്നുണ്ട്. ഇതു പോലെ തന്നെയാണ് വീട്ടിലും സംസാരിക്കുന്നത്. തുടക്കത്തിൽ പ്രദേശിക ഭാഷയായിരുന്നു സംസാരിച്ചതെങ്കിലും റേഡിയോയിൽ പോയതിന് ശേഷം ഇത്തരത്തിലുള്ള അച്ചടി ഭാഷ സംസാരിക്കാൻ തുടങ്ങിയത്. അതുപോലെ തന്നെ മനോഹരമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുമെന്നും മകനെ കുറിച്ച് മാതാപിതാക്കൾ വാചാലരായി. പഠിക്കാനും ഏറെ മിടുക്കനായിരുന്നു എന്നാണ് ഇവർ പറയുന്നത്.

14 പേരുമായി ആരംഭിച്ച സീസൺ3 ൽ ഇപ്പോൾ 15 മത്സരാർഥികളാണ് ഉള്ളത്. ഷോ ആരംഭിച്ചതിന് ശേഷം വൈൽഡ് കാർഡ് എൻട്രിയിലൂടെ നാല് പേർ ഹൗസിലെത്തിയിരുന്നു. ഇതിൽ രണ്ട് പേർ തൊട്ട് അടുത്ത ആഴ്ചകളിലായി പുറത്തു പോകുകയും ചെയ്തിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top