Connect with us

ബിഗ് ബോസിനുള്ളിൽ അപ്രതീക്ഷിത കൂട്ടുകെട്ട്: രക്ഷിച്ചാൽ, വിശ്വസിക്കാം !

Malayalam

ബിഗ് ബോസിനുള്ളിൽ അപ്രതീക്ഷിത കൂട്ടുകെട്ട്: രക്ഷിച്ചാൽ, വിശ്വസിക്കാം !

ബിഗ് ബോസിനുള്ളിൽ അപ്രതീക്ഷിത കൂട്ടുകെട്ട്: രക്ഷിച്ചാൽ, വിശ്വസിക്കാം !

കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ബിഗ് ബോസിൽ കൂടുതലും പുതുമുഖങ്ങളായിരുന്നു. എന്നിരുന്നാലും പ്രേക്ഷകർ വളരെപ്പെട്ടെന്നുതന്നെ എല്ലാവരുടെയും ആരാധകരായി മാറി. വീക്കിലി ടാസ്‌കും മോർണിംഗ് ടാസ്കുമായി നിരവധി രസകരമായ ടാസ്ക്കുകളാണ് ഇത്തവണത്തെ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്.

പൊന്ന് വിളയുന്ന മണ്ണ് എന്ന പേരിലുള്ള വീക്കിലി ടാസ്കാണ് മത്സരാർത്ഥികൾക്കായി ഇത്തവണ ബിഗ് ബോസ് ഒരുക്കിയത്. വലിയ പൊട്ടിത്തെറികൾ ഇല്ലാതെ പോയ വീട്ടിൽ ഇപ്പോൾ ടാസ്കിന്റെ പേരിൽ അടിയും വഴക്കും തുടങ്ങിയിരിക്കുകയാണ്. പരസ്പരം തമ്മിലടിപ്പിക്കുന്ന ഏറെ രസകരമായ കളിയല്ല കളി തന്നെയാണ് പൊന്ന് വിളിയുന്ന മണ്ണ് എന്നാണ് ഇതോടെ വ്യക്തമാകുന്നത്.

ആക്ടിവിറ്റി ഏരിയയിൽ സെറ്റ് ചെയ്തിട്ടുള്ള കളിമൺ കൂനയിൽ നിന്ന് മണ്ണ് ശേഖരിച്ച് കരകൌശല ഉൽപ്പന്നങ്ങൾ നിർമിക്കുന്നതാണ് ടാസ്ക്. എന്നാൽ ഇതിനിടയിൽ അവിടെ നിന്ന് ലഭിക്കാനിടിയുള്ള രത്നങ്ങൾ തൊഴിലാളികൾക്ക് സ്വന്തമാക്കാൻ സാധിക്കും. അതേസമയം ഈ മണ്ണ് ശേഖരിക്കുന്ന ഇടത്തേക്ക് പ്രവേശിക്കാൻ ക്യാപ്റ്റൻ പാസ് അനുവദിക്കണം. ഈ പാസ് നിയമപാലകരായി നിർത്തിയിരിക്കുന്ന മൂന്നുപേർ പരിശോധിച്ച ശേഷമായിരിക്കും അകത്തേക്ക് കടത്തി വിടുക.

തിരികെ വരുമ്പോൾ പരിശോധന നടത്തി കളവ് നടന്നുവെന്ന് തെളിഞ്ഞാൽ ശിക്ഷിക്കാമെന്നു ഗെയിം പ്ലാനിൽ പറയുന്നുണ്ട്. പക്ഷെ ഒന്നിൽ കൂടുതൽ ചാരന്മാരെ ഈ തൊഴിലാളികൾക്കിടയിൽ ഉണ്ടാക്കാൻ കഴിയുമെന്നും ചട്ടങ്ങളിൽ ബിഗ് ബോസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഗെയിമിന്റെ ഭാഗമായി നിയമപാലകരായി ബിഗ് ബോസ് തെരഞ്ഞെടുത്തത് ഡിംപൽ, സജിന, റംസാൻ എന്നിവരെയാണ്.

ബിഗ് ബോസിലെ മറ്റു മത്സരാർഥികളിലും വളരെ കൂർമ്മ ബുദ്ധിയോടെയാണ് റംസാൻ ഗെയിമിനെ കാണുന്നത്. ചുറുചുറുക്കോടെയുള്ള നീക്കങ്ങൾക്കൊപ്പം തന്നെ ബുദ്ധിപരമായ ധാരണകളും റംസാൻ നിർമിക്കുന്നുണ്ട്. ഇപ്പോഴിതാ അതിൽ രമ്യ പണിക്കരുമായി സംസാരിച്ച് ധാരണയിലെത്തിയിരിക്കുകയാണ് റംസാൻ.

രമ്യക്ക് ലഭിക്കുന്നതിൽ അറുപത്, നാൽപത് എന്ന തരത്തിൽ വീതിക്കാമെന്ന് റംസാൻ പറയുന്നു. അതേസമയം തന്നെ രക്ഷപ്പെടുത്തിയാൽ അത് തീർച്ചയായും ചെയ്യാമെന്നാണ് രമ്യ കൊടുത്ത മറുപടി . നീയെന്നെ രക്ഷിക്കുമെന്ന കാര്യത്തിൽ എനിക്കുറപ്പില്ലല്ലോ എന്ന് രമ്യ ചോദിക്കുന്നുണ്ടെങ്കിലും തനിക്ക് രക്ഷിക്കാൻ എളുപ്പമാണെന്നായിരുന്നു റംസാന്റെ ഉത്തരം. അങ്ങനെയെങ്കിൽ ഞാൻ വാക്ക് മാറില്ലെന്ന് രമ്യ പറഞ്ഞു. മറ്റുള്ളവർ 75 ശതമാനം വരെയൊക്കെയാണ് ചോദിക്കുന്നതെന്നും റംസാൻ പറയുന്നുണ്ട്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top