Connect with us

ഭാഗ്യലക്ഷ്മി പൊളിയാണ്, തള്ളിപ്പറഞ്ഞവർ ഏറ്റെടുക്കുന്നു! വിജയ് പി നായർ ഇതൊക്കെ കാണുന്നുണ്ടോ ആവോ?

Malayalam

ഭാഗ്യലക്ഷ്മി പൊളിയാണ്, തള്ളിപ്പറഞ്ഞവർ ഏറ്റെടുക്കുന്നു! വിജയ് പി നായർ ഇതൊക്കെ കാണുന്നുണ്ടോ ആവോ?

ഭാഗ്യലക്ഷ്മി പൊളിയാണ്, തള്ളിപ്പറഞ്ഞവർ ഏറ്റെടുക്കുന്നു! വിജയ് പി നായർ ഇതൊക്കെ കാണുന്നുണ്ടോ ആവോ?

ഇത്തവണത്തെ ബിഗ് ബോസ്സിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന മുഖം ആണ് ഭാഗ്യലക്ഷ്മിയുടേത്. സോഷ്യൽ മീഡിയ ഇടപെടലുകളിൽ കൂടിയും, സ്ത്രീ ശാക്തീകരണത്തിലൂടെയും ഭാഗ്യലക്ഷ്മിയെ പ്രേക്ഷകർക്ക് അടുത്തറിയാം. എന്നാൽ വ്യക്തി ജീവിതത്തതിൽ അവർ എങ്ങിനെയാണ് എന്ന് അധികമാർക്കും അറിവുള്ള കാര്യം ആയിരുന്നില്ല.

സൗമ്യഭാവമുള്ള തനി മലയാളി വീട്ടമ്മയുടെ ഭാവങ്ങളുമായി മലയാളി മനസ്സുകളിൽ ഇടം നേടിയ ഭാഗ്യ ലക്ഷ്മിയുടെ രൗദ്ര ഭാവം ഒരുതവണ മാത്രമേ പ്രേക്ഷകർ കണ്ടിട്ടുള്ളൂ . യുട്യൂബിലൂടെ തനിക്കെതിരെയടക്കം അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ എന്നയാളെ കൈയേറ്റം ചെയ്ത സംഭവമാണ് അതിന് ആധാരം
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സംഭവം. ഇതോടെ നിരവധി പേരാണ് ഭാഗ്യലക്ഷ്മിയെ വിമർഷിച്ച് രംഗത്ത് എത്തിയത്. ബിഗ് ബോസ്സിലൂടെ നേരിട്ട് ഭാഗ്യലക്ഷ്മിയെ അറിയാൻ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. തുടക്കം മുതൽ നല്ല സൗഹൃദയമാണ് ഭാഗ്യലക്ഷ്മി എല്ലാവരുമായും കാത്ത് സൂക്ഷിച്ചത്

ബിഗ് ബോസ് സീസൺ 3 ലെ അടുത്ത സുഹൃത്തുക്കളായിരുന്നു മജിസിയയും ഭാഗ്യലക്ഷ്മിയും. തുടക്കത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവരുടെ സൗഹൃദത്തിൽ വിള്ളൽ വീണിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭാഗ്യലക്ഷ്മിയും മജിസിയയും തമ്മിലുള്ള പ്രശ്നമാണ്. തന്നെ ഭാഗ്യലക്ഷ്മി കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് മജിസിയ രംഗത്തെത്തിയിരുന്നു. ഇത് ഹൗസിന് അകത്ത് മാത്രമല്ല പുറത്തും ചർച്ചയായിരിക്കുകയാണ്,

പൊന്ന് വിളയുന്ന മണ്ണ് എന്ന വീക്കിലി ടാസ്ക്കാണ് മത്സരാർഥികളുടെ ഇടയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഗെയിമിൽ ചതി കാണിച്ചുവെന്ന് ആരോപിച്ച് ഭാഗ്യലക്ഷ്മിയും മജിസിയയും തമ്മിൽ തർക്കം നടന്നിരുന്നു.ടാസ്ക്കിൽ ചീറ്റിങ്ങ് പാടില്ല എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ കമന്റ്. എന്നാൽ ടാസ്ക്ക് ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്കണമെന്ന് മജിസിയയും മറുപടി നൽകി. ഗെയിം എല്ലാവരും വ്യക്തിപരമായിട്ടാണ് കണുന്നതെന്നും ഇങ്ങനെയാണെങ്കിൽ മുന്നോട്ട് പോകില്ലെന്നും മജിസിയ പറഞ്ഞു. പിന്നീട് തന്നെ ഭാഗ്യലക്ഷ്മി കല്ലെടുത്ത് എറിഞ്ഞുവെന്നും ടീം അംഗങ്ങളോട് പറഞ്ഞു. അമ്മയുടെ പ്രായുളള വ്യക്തി ഗെയിമിന്റെ ഭാഗമായിട്ട് കല്ലെടുത്ത് എറിഞ്ഞത് ശരിയല്ലെന്നാണ് മജിസിയ പറയുന്നത് . താരത്തിന്റെ ഈ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. കള്ളം പറഞ്ഞുവെന്നും മജിസിയ കളവാണ് പറയുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. മാജിസിയയെ തള്ളി പറയുന്നതിനോടൊപ്പം തന്നെ ഭാഗ്യലക്ഷ്മിയെ പിന്തുണക്കുന്നുമുണ്ട്.

ഇക്കാര്യത്തിൽ ഭാഗ്യലക്ഷ്മിക്കൊപ്പമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഭാഗ്യ ചേച്ചി നല്ല മത്സരാർഥിയാണെന്നും ഫെയർ ഗെയിം ആണ് കളിക്കുന്നതെന്നുമാണ് അധികം പേരും പറയുന്നത്. ഉള്ളവില കളയരുത്. മജിസിയ കാണിച്ചത് മോശമായി. കാണുന്നവരെ ഫൂൾ ആക്കരുതെന്നും മജിസിയയോട് പറയുന്നുണ്ട്.

അതിനിടെ ഭാഗ്യലക്ഷ്മി കരഞ്ഞ് കൊണ്ട് കൺഫെഷൻ റൂമിൽ ഇരിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട് തനിക്ക് പോകണമെന്നാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറയുന്നത്. ഈ മുഖം ഇങ്ങനെ ആരും കാണരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. എനിക്ക് ഭക്ഷണം സ്നേഹം ആണ്. ഇപ്പോൾ അത് എനിക്ക് ഇല്ലെന്നു തോനുന്നു. എനിക്ക് ഗെയിം കളിയ്ക്കാൻ അറിയില്ല. ഗെയിം കളിയ്ക്കാൻ അറിയാത്തവർ ഇവിടെ നിക്കരുത് എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഇതും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്

More in Malayalam

Trending

Recent

To Top