Connect with us

എല്‍ജിബിടിക്യു കമ്യൂണിറ്റിയെ ഒരു തരത്തിലും മോശമാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല..വര്‍ഷങ്ങളായി ആ കമ്യൂണിറ്റിയിലുള്ളവരുമായി എനിക്ക് സൗഹൃദമുണ്ട്, ആ തീരുമാനം ഞാൻ എടുക്കുന്നു; അടുത്ത വീഡിയോയുമായി രഞ്ജിനി ജോസ്

Music Albums

തന്നേയും രഞ്ജിനി ഹരിദാസിനേയും കുറിച്ചുള്ള വാര്‍ത്തയ്‌ക്കെതിരെ മോശം തലക്കെട്ട് നൽകിയ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഗായിക രഞ്ജിനി ജോസ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു രഞ്ജിനിയുടെ പ്രതികരണം.

താന്‍ സ്വവര്‍ഗ്ഗാനുരാഗിയല്ല എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയിലെ ചില പരാമര്‍ശം എല്‍ജിബിടിക്യു കമ്യൂണിറ്റിയിലുള്ളവരെ വേദനിപ്പിച്ചു എന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നിയെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഗായിക. തന്റെ വാക്കുകളില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രഞ്ജിനി.

രഞ്ജിനിയുടെ വാക്കുകള്‍

‘കഴിഞ്ഞ ദിവസം ഞാന്‍ പങ്കുവെച്ച വീഡിയോയ്ക്ക് എനിക്ക് പിന്തുണ അറിയിച്ച എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി. ഇത്രയധികം എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ആളുകളുണ്ടെന്ന് എനിക്ക് മനസ്സിലായത് ഇപ്പോഴാണ്. എല്ലാവരും പറഞ്ഞത് ഈ വിഷയത്തെ നിയമപരമായി നേരിടണം എന്നാണ് . അതുകൊണ്ട് തന്നെ കാര്യങ്ങളെ നിയമപരമായി നേരിടാനാണ് തീരുമാനം’, രഞ്ജിനി പറഞ്ഞു. ‘എന്തുകൊണ്ട് ഞങ്ങളെ ലെസ്ബിയന്‍സ് എന്ന് വിളിക്കുന്നു’ എന്ന് ഞാന്‍ ചോദിച്ചിരുന്നു. എന്നാല്‍ അത് എല്‍ജിബിടിക്യു കമ്യൂണിറ്റിയിലുള്ളവര്‍ക്ക് ബുദ്ധിമുട്ട് ആയി എന്ന് പലരും പറഞ്ഞ് അറിഞ്ഞു. പക്ഷെ ഞാന്‍ പറഞ്ഞ കാര്യത്തില്‍ ഒന്നും തന്നെ കമ്യൂണിറ്റിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല.

എന്റെ സുഹൃത്ത് ബന്ധങ്ങളിലുള്ളവര്‍ക്ക് അവരുടേതായ താത്പര്യങ്ങളുണ്ട്, അവരെ അങ്ങനെ തന്നെയാണ് സ്വീകരിക്കുന്നതും. എല്‍ജിബിടിക്യു എന്ന കമ്യൂണിറ്റിയെക്കുറിച്ച് ഇന്നലെ കേട്ട ആളല്ല ഞാന്‍. വര്‍ഷങ്ങളായി ആ കമ്യൂണിറ്റിയിലുള്ളവരുമായി എനിക്ക് സൗഹൃദമുണ്ട്. എന്റെ ജീവിതത്തിലേക്ക് വരുന്നവരെ, അവര്‍ എങ്ങനെയാണോ അതുപോലെ തന്നെ അംഗീകരിക്കുന്ന ബഹുമാനിക്കുന്ന ആള്‍ കൂടിയാണ് ഞാന്‍. അവരെ അങ്ങേയറ്റം ഞാന്‍ പിന്തുണയ്ക്കാറുമുണ്ട്’.

‘എല്‍ജിബിടിക്യു കമ്യൂണിറ്റിയെ ഒരു തരത്തിലും മോശമാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അച്ഛനെ പോലെയും ചേട്ടനെ പോലെയും സഹോദരിയെ പോലെയും ഒക്കെ കാണുന്നവരെ കുറിച്ച് തങ്ങളുടെ പേര് ചേര്‍ത്ത് പറഞ്ഞാല്‍ ഈ കമ്യൂണിറ്റിയിലുള്ളവര്‍ക്ക് പോലും വിഷമം വരില്ലേ, പ്രതികരിക്കില്ലേ. അത്രയേ ഞാനും ചെയ്തിട്ടുള്ളൂ. അതുകൊണ്ട് ആരും വേദനിക്കരുത്, തെറ്റിദ്ധരിയ്ക്കരുത്’, രഞ്ജിനി ജോസ് വീഡിയോയിലൂടെ അഭിപ്രായപ്പെട്ടു.

More in Music Albums

Trending